ളാഹിർ
ഖുർആനിലെ സുവ്യക്തമായ ആശയങ്ങളെ സൂചിപ്പിക്കാനായി ഖുർആൻ വ്യഖ്യാതാക്കൾ ഉപയോഗിക്കുന്ന സാങ്കേതിക പദമാണ് ളാഹിർ (അറബി: ظاهر ) എന്നത്[1]. എന്നാൽ അവ്യക്തമോ നിഗൂഢമോ ആയ ആശയങ്ങളെ സൂചിപ്പിക്കാനായി ബാത്വിൻ എന്ന പദം ഉപയോഗിച്ചു വരുന്നു.
ഒരു വ്യക്തിയുടെ പ്രവർത്തി, വീക്ഷിക്കുന്നവർക്ക് ളാഹിർ ആകുമ്പോൾ അതേ വ്യക്തിയുടെ മാനസിക വിചാരങ്ങൾ ബാത്വിൻ എന്ന ഗണത്തിലാണ് വരിക[2].
ഖുർആനിലെ ആശയങ്ങളെ അവയുടെ ബാഹ്യമായ വിശകലനത്തിൽ മാത്രം സ്വീകരിക്കുന്ന ളാഹിരി മദ്‌ഹബ് ളാഹിർ എന്ന സങ്കേതത്തെ അവലംബിക്കുന്നു.
അവലംബം
തിരുത്തുക- ↑ "Zahir - Oxford Islamic Studies Online". University of Oxford. 2008-05-06. Archived from the original on 2015-11-19. Retrieved 2015-12-31.
- ↑ Bayman, Henry (2003). Exoteric and Esoteric. ISBN 9781556434327.