ളാഹിരി മദ്‌ഹബ്
ഒൻപതാം നൂറ്റാണ്ടിൽ രൂപം കൊണ്ട ഒരു സുന്നി മുസ്‌ലിം കർമ്മശാസ്ത്രസരണിയാണ് ളാഹിരി മദ്‌ഹബ്. (അറബി: ظاهري)[1][2][3][4]
പ്രത്യേകതകൾ
തിരുത്തുകഖുർആൻ, ഹദീഥ് എന്നിവയുടെ പ്രത്യക്ഷമായ അർത്ഥങ്ങളെയും ആശയങ്ങളെയും സ്വീകരിക്കുക, ഗവേഷണം നടത്തിയും താരതമ്യം ചെയ്തും ഒക്കെയുള്ള നിയമനിർമ്മാണങ്ങളെ നിരാകരിക്കുക എന്നതൊക്കെയാണ് ഈ മദ്‌ഹബിന്റെ അടിസ്ഥാനങ്ങളായി കരുതപ്പെടുന്നത്.
ചില പണ്ഡിതർ ഈ മദ്‌ഹബിനെ സുന്നി ഇസ്‌ലാമിന്റെ അഞ്ചാം മദ്‌ഹബായി കണക്കാക്കുമ്പോൾ[5] [6] [7] മറ്റു ചിലർ അത് സുന്നി ഇസ്‌ലാമിൽ നിന്ന് സ്വതന്ത്രമായ അസ്ഥിത്വമായി കാണുന്നു[8]. ഇന്ത്യൻ ഉപഭൂഘണ്ഡത്തിലെ അഹ്‌ലെ ഹദീഥ് പണ്ഡിതർ പലരും ളാഹിരി ചിന്താധാരയിലാണെന്ന് അവകാശപ്പെടുന്നുണ്ട്[9].
ചരിത്രം
തിരുത്തുകദാവൂദ് അൽ ളാഹിരിയാണ് മദ്‌ഹബിന്റെ സ്ഥപകൻ എന്ന് പുറത്തുള്ള പണ്ഡിതർ പറയുമ്പോൾ, പക്ഷെ മദ്‌ഹബിന്റെ അനുയായികൾ അവരുടെ ഉൽഭവം ചേർത്തുവെക്കുന്നത് സുഫ്‌യാൻ അൽ ഥൗരി, ഇസ്‌ഹാഖ് ഇബ്ൻ റഹ്‌വിയ എന്നിവരിലേക്കാണ്. ആദ്യകാല സ്വഹാബികൾ ഈ മദ്‌ഹബിന്റെ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവിച്ചിരുന്നതെന്നും അതിനാൽ ആദ്യത്തെ തലമുറയുടെ മദ്‌ഹബ് എന്ന് ളാഹിരി മദ്‌ഹബിനെ കണാക്കാക്കാമെന്ന് ഉമ്മുൽ ഖുറ യൂണിവേഴ്സിറ്റിയിലെ അധ്യാപകൻ അബ്‌ദുൽ അസീസ് അൽ ഹർബി വാദിക്കുന്നുണ്ട്.[10]
അറേബ്യൻ പ്രദേശങ്ങളിൽ പെട്ടെന്ന് തന്നെ ഈ മദ്‌ഹബ് നാമാവശേഷമായെങ്കിലും അന്തലൂസ് ഖിലാഫത്തിന് കീഴിൽ വലിയ സ്വാധീനം കൈവരിച്ചിരുന്നു. ഇബ്ൻ ഹസമിന്റെ അൽ മുഹല്ല ളാഹിരി മദ്‌ഹബിന്റെ അടിസ്ഥാനഗ്രന്ഥമായി ഗണിക്കപ്പെടുന്നു.[11] 500 വർഷത്തോളം ഈ ചിന്താധാര നിലനിന്ന ശേഷം[12] ഹൻബലി മദ്‌ഹബുമായി ലയിച്ചുവെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് മുസ്‌ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ളാഹിരി മദ്‌ഹബ് പുനരുജ്ജീവിക്കപ്പെട്ടു.[13][14][15]
അവലംബം
തിരുത്തുക- ↑ Hallaq, Wael (2005). The Origins and Evolution of Islamic Law. Cambridge University Press. p. 124. ISBN 978-0-521-00580-7.
- ↑ Mallat, Chibli (2007). Introduction to Middle Eastern Law. Oxford University Press. p. 113. ISBN 978-0-19-923049-5.
- ↑ Gleave, Robert (2012). Islam and Literalism: Literal Meaning and Interpretation in Islamic Legal Theory. Edinburgh University Press. p. 150. ISBN 978-0-7486-3113-1.
- ↑ Melchert, Christopher (1997). The Formation of the Sunni Schools of Law: 9th-10th Centuries C.E. Brill. pp. 178–197. ISBN 9004109528. Retrieved 2016-01-03.
- ↑ Kamali, Mohammad Hashim (2015). The Middle Path of Moderation in Islam: The Qur'anic Principle of Wasatiyyah. Oxford University Press. p. 63. ISBN 978-0-19-025145-1.
- ↑ Picard, Michel; Madinier, Rémy (2011). The Politics of Religion in Indonesia: Syncretism, Orthodoxy, and Religious Contention in Java and Bali. Taylor & Francis. p. 100. ISBN 978-1-136-72639-2.
- ↑ Hourani, Albert; Ruthven, Malise (2002). A History of the Arab Peoples. Harvard University Press. p. 190. ISBN 978-0-674-01017-8.
- ↑ Wiederhold, Lutz. "Legal–Religious Elite, Temporal Authority, and the Caliphate in Mamluk Society: Conclusions Drawn from the Examination of a “Zahiri Revolt” in Damascus in 1386." International Journal of Middle East Studies 31.2 (1999): 203-235.
- ↑ Brown, Daniel W. (1999). Rethinking Tradition in Modern Islamic Thought. Cambridge University Press. p. 32. ISBN 978-0-521-65394-7.
Ahl-i-Hadith [...] consciously identified themselves with Zahiri doctrine.
- ↑ Falih al-Dhibyani, Al-zahiriyya hiya al-madhhab al-awwal, wa al-mutakallimun 'anha yahrifun bima la ya'rifun Archived 2013-07-03 at the Wayback Machine.. Interview with Okaz. 15 July 2006, Iss. #1824. Photography by Salih Ba Habri.
- ↑ Hassan, AbdulRahman (7 Jan 2018). "Part 1/1 || Imaam Dawud Athaahiri || 5 Sunni schools of Fiqh Jurisprudence Islamic Law ||". YouTube. Retrieved 6 Feb 2021.
- ↑ "Ẓāhirīyah ISLAMIC LAW". Encyclopaedia Britannica. Retrieved 19 April 2020.
- ↑ Daniel W. Brown, Rethinking Tradition in Modern Islamic Thought: Vol. 5 of Cambridge Middle East Studies, pp. 28 and 32. Cambridge: Cambridge University Press, 1996. ISBN 9780521653947
- ↑ M. Mahmood, The Code of Muslim Family Laws, p. 37. Pakistan Law Times Publications, 2006. 6th ed.
- ↑ Hassan Ahmed Ibrahim, "An Overview of al-Sadiq al-Madhi's Islamic Discourse." Taken from The Blackwell Companion to Contemporary Islamic Thought, p. 172. Ed. Ibrahim Abu-Rabi'. Hoboken: Wiley-Blackwell, 2008. ISBN 9781405178488