ളാക സെന്തോം മാർത്തോമ്മ പള്ളി, ഇടയാറന്മുള

മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസനത്തിൽ പെട്ട ഒരു ദേവാലയമാണ് ളാക സെന്റ് തോം മാർത്തോമ്മ പള്ളി. ഇടയാറന്മുളയിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസനത്തിലെ ഏറ്റവും വലിയ പള്ളിയായ ഈ ദേവാലയത്തിൽ 630 കുടുംബങ്ങളാണ് ഉള്ളത്.[1]

ളാക സെന്തോം മാർത്തോമ്മ പള്ളി, ഇടയാറന്മുള
ക്രിസ്തുമത വിഭാഗംമാർത്തോമ്മാ സുറിയാനി സഭ
വെബ്സൈറ്റ്http://www.lakamtc.com
ചരിത്രം
സ്ഥാപിതം1888
ഭരണസമിതി
രൂപതചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസനം

ചരിത്രം

തിരുത്തുക

1884 വരെ ഈ പ്രദേശത്തെ ക്രൈസ്തവർ പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിലാണ് കൂടിവന്നിരുന്നത്.[2]അതിൽ മലങ്കര സഭയിലെ നവീകരണ ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ട ഒരു വിഭാഗം 1888ൽ, ഇടയാറന്മുളയിൽ വിശുദ്ധ തോമാ ശ്ലീഹായുടെ നാമധേയത്തിൽ ഒരു പള്ളി പണിയുകയും അവിടെ ആരാധന ആരംഭിക്കുകയും ചെയ്തു. 1919, 1943, 1989 എന്നീ വർഷങ്ങളിൽ ഈ പള്ളി പുതുക്കിപ്പണിതു. 1989ൽ പണിത പള്ളിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. 1988ൽ ശതാബ്ദി ആഘോഷിച്ച ഈ ഇടവക[3], 2012-13ൽ ശതോത്തര രജതജൂബിലിയും ആഘോഷിച്ചു.

പ്രശസ്തരായ വ്യക്തികൾ

തിരുത്തുക

സ്ഥാപനങ്ങൾ

തിരുത്തുക

ഈ ഇടവകയുടെ ഭരണത്തിൻ കീഴിൽ 2 വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പകൽവീട് എന്ന സ്ഥാപനവും ഇവിടെ പ്രവർത്തിക്കുന്നു.

  1. 1.0 1.1 "പള്ളിയുടെ വെബ്‌സൈറ്റ്". Archived from the original on 2021-03-04. Retrieved 2013-04-30.
  2. ഇടവക ശതോത്തര രജത ജൂബിലി സപ്ലിമെന്റ് (2012 മെയ് 5 ശനി)
  3. ഇടവക ശതാബ്ദി സുവനീർ