ല്യൂബോവ് ഫിയോദോറോവ്ന ദസ്തയേവ്സ്കായ (Russian: Любо́вь Фёдоровна Достое́вская; 1869-1926), ഐമി ദസ്തയേവ്സ്കായ എന്നും അറിയപ്പെടുന്ന ഒരു റഷ്യൻ സാഹിത്യകാരിയും[1] ഓർമ്മക്കുറിപ്പുകാരിയും പ്രശസ്ത സാഹിത്യകാരനായിരുന്ന ഫിയോദോർ ദസ്തയേവ്സ്കിയുടെയും അദ്ദേഹത്തിന്റെ പത്നി അന്നയുടെയും രണ്ടാമത്തെ മകളുമായിരുന്നു. അവരുടെ ആദ്യത്തെ കുട്ടിയായിരുന്ന സോന്യ 1868 ൽ ജനിക്കുകയും അതേ വർഷം മരണമടയുകയും ചെയ്തു.

ല്യൂബോവ് ദസ്തയേവ്സ്കായ
ല്യൂബോവ് ദസ്തയേവ്സ്കയ 1870 കളിലെ ബാല്യകാലത്ത്.
ല്യൂബോവ് ദസ്തയേവ്സ്കയ 1870 കളിലെ ബാല്യകാലത്ത്.
ജന്മനാമം
Любовь Достоевская
ജനനംLyubov Fyodorovna Dostoevskaya
(1869-09-14)14 സെപ്റ്റംബർ 1869
ഡ്രെസ്ഡെൻ, കിങ്ഗം ഓഫ് സാക്സണി, നോർത്ത് ജർമ്മൻ കോൺഫെഡറേഷൻ
മരണം10 നവംബർ 1926(1926-11-10) (പ്രായം 57)
Gries, Bolzano, Kingdom of Italy
തൊഴിൽഎഴുത്തുകാരി
ദേശീയതറഷ്യൻ
ശ്രദ്ധേയമായ രചന(കൾ)Dostoyevsky According to His Daughter (1920)
ബന്ധുക്കൾFyodor Dostoevsky (father),
Anna Dostoevskaya (mother)

ല്യൂബോവ് ഒരിക്കലും വിവാഹിതയായിരുന്നില്ല. പിന്നീടുള്ള ജീവിതത്തിൽ അവർ മാതാവിൽ നിന്ന് അകന്ന് അവരുടെ വീട്ടിൽ നിന്ന് മാറിത്താമസിച്ചു.[2] 1913 -ൽ, വൈദ്യചികിത്സയ്ക്കായി നടത്തിയ ഒരു വിദേശയാത്രയ്ക്ക് ശേഷം, അവിടെ തുടരാൻ തീരുമാനിച്ച ല്യൂബോവ് 1926 -ൽ മരിക്കുന്നതുവരെ വിദേശത്ത് താമസിച്ചു.[3] ആ കാലയളവിൽ അവർ ഐമി ദസ്തയേവ്സ്കായ (Russian: Эме Достоевская) എന്ന പേരിലും അറിയപ്പെട്ടു.[4] മാരകമായ അനീമിയ രോഗം കാരണം അവർ ഇറ്റലിയിൽവച്ച് അന്തരിച്ചു.[5]

ല്യൂബോവ് ദസ്തയേവ്സ്കായ ഒരു ഓർത്തഡോക്സ് മതവിശ്വാസി ആയിരുന്നെങ്കിലും ശവസംസ്കാര ചടങ്ങുകൾ അബദ്ധവശാൽ കത്തോലിക്കാ വിശ്വാസികളുടേതിന് തുല്യമായാണ് നടത്തപ്പെട്ടത്.[6] പിന്നീട് ശവക്കല്ലറയിലെ ഒരു ലളിതമായ തടി കൊണ്ടുള്ള കുരിശ് മാറ്റി ഉടൻ ഒരു ചെറിയ പോർഫിറി ശവക്കല്ലറ സ്ഥാപിക്കപ്പെട്ടു. 1931 -ൽ ഇറ്റാലിയ ലെറ്ററേറിയ മാസിക നിർദ്ദേശിച്ചത്, ദസ്തയേവ്സ്കയയെ ഇറ്റലിയിൽ അടക്കം ചെയ്തതിനാൽ, ഒരു സ്മാരകം സ്ഥാപിക്കേണ്ടത് ഇറ്റാലിയൻ സർക്കാരിന്റെ കടമയാണെന്നാണ്.[7] 1931 ഡിസംബറിൽ വെനീസ ട്രിഡന്റീന മാസികയുടെ എഡിറ്റർ എഴുതിയ ഒരു ശിലാഫലകം ഉപയോഗിച്ച് ഒരു ഗ്രാനൈറ്റ് അടിത്തറ  നിർമ്മിക്കപ്പെട്ടു.[8] സെമിത്തേരിയുടെ പുനർനിർമ്മാണത്തിനുശേഷം ഗ്രൈസിലെ ഫിയോദോർ ദസ്തയേവ്സ്കിയുടെ മകളുടെ അന്തിമവിശ്രമ സ്ഥലം സംരക്ഷിക്കപ്പെട്ടു.[9] അവരുടെ ശവകുടീരം ബോൾസാനോ നഗരത്തിലെ  സെമിത്തേരിയിലേക്ക് മാറ്റി സ്ഥാപിച്ചു.

മൂലകൃതിയായി 1920 ൽ മ്യൂണിക്കിൽ പ്രസിദ്ധീകരിച്ച ‘ദസ്തയേവ്സ്കി ആസ് പോർട്രേയ്ഡ് ബൈ ഹിസ് ഡോട്ടർ’ (ജർമ്മൻ: Dostoejewski geschildert von seiner Tochter, ദസ്തയേവ്സ്കി അക്കോഡിംഗ് ടു ഹിസ് ഡോട്ടർ എന്നും അറിയപ്പെടുന്നു) എന്ന പുസ്തകത്തിന്റെ പേരിൽ ല്യൂബോവ് ദസ്തയേവ്സ്കായ കൂടുതൽ അറിയപ്പെടുന്നു.[10] ഫ്രഞ്ച് ഭാഷയിൽ എഴുതി ജർമ്മൻ ഭാഷയിൽ പ്രസിദ്ധീകരിച്ച അവളുടെ ഓർമ്മക്കുറിപ്പുകൾ പിന്നീട് മറ്റ് യൂറോപ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.[11] 1920 -ൽ ഡച്ച് ഭാഷയിൽ (അർൻഹെം നഗരത്തിൽ) പുറത്തിറങ്ങിയ ഈ പുസ്തകം അടുത്ത വർഷം സ്വീഡിഷിലേക്കും ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യപ്പെടുകയും 1922 -ൽ അമേരിക്കയിലും ഇറ്റലിയിലും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.[12] വളരെ സംഗ്രഹിച്ച ഒരു റഷ്യൻ ഭാഷാ പതിപ്പ്, 1922 -ൽ ഗോസുദർസ്ത്വെംനൊഇ ഇസ്ഡാടെൽസ്റ്റ്വോ (സെന്റ് പീറ്റേഴ്സ്ബർഗ്) "Достоевский в изображении его дочери Л. Достоевской" എന്ന പേരിൽ പ്രസിദ്ധീകരിച്ചു.[13]പിതാന്റെ മരണസമയത്ത് ല്യൂബോവിന് 11 വയസ്സ് മാത്രമുള്ളതിനാലും, മാതാവിൽനിന്നുള്ള കഥകളെ അടിസ്ഥാനമാക്കിയുള്ള ഓർമക്കുറിപ്പുകളായതിനാലും ഭാഗികമായി ഈ കൃതിയിൽ നിരവധി വസ്തുതാവിരുദ്ധതകൾ അടങ്ങിയിരിക്കുന്നു.[14][15][16] ദസ്തയേവ്സ്കിയും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ മരിയ ഇസായേവയും തമ്മിലുള്ള ബന്ധത്തിന്റെ വിവരണത്തിൽ അവളുടെ പക്ഷപാതപരമായ വിവരണം ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് പല ഗവേഷകരും ഈ ഓർമ്മക്കുറിപ്പ് ഭാവനാത്മകവും വിശ്വാസയോഗ്യമല്ലാത്തതുമായി കാണുന്നു.[17] ല്യൂബോവും മാതാവ് അന്നയും ഇസയേവയോട് വെറുപ്പ് പ്രകടിപ്പിച്ചിരുന്നു.[18] അവരുടെ മറ്റ് കൃതികളിൽ ബോൾനി ദേവുഷ്കി (Russian: Больные девушки; 1911) എന്ന ചെറുകഥാസമാഹാരവും എമിഗ്രാന്റ്ക (Эмигрантка; 1912), അഡ്വൊക്കട്ക (Адвокатка; 1913) എന്നീ നോവലുകളും ഉൾപ്പെടുന്നു.

  1. Shadursky, Julia (June 1, 2006). "Dostoevsky: Into the Depths of the Human Soul". NevaNews. Archived from the original on 26 November 2010. Retrieved 5 October 2010.
  2. Lantz, Kenneth (2004). The Dostoevsky Encyclopedia. Greenwood Publishing Group. p. 103. ISBN 0-313-30384-3.
  3. Lantz, Kenneth (2004). The Dostoevsky Encyclopedia. Greenwood Publishing Group. p. 103. ISBN 0-313-30384-3.
  4. Kazakov, Alexey (August 31, 2000). "Lyubov Dostoyevskaya: confessions album. A unique book about the daughter of the great Russian writer was published in Italy" [Любовь Достоевская: альбом признаний Уникальная книга о дочери великого русского писателя издана в Италии на трех языках] (in Russian). Chelyabinskiy Rabochiy. Archived from the original on 2011-07-16. Retrieved 5 October 2010.{{cite web}}: CS1 maint: unrecognized language (link)
  5. Kazakov, Alexey (August 31, 2000). "Lyubov Dostoyevskaya: confessions album. A unique book about the daughter of the great Russian writer was published in Italy" [Любовь Достоевская: альбом признаний Уникальная книга о дочери великого русского писателя издана в Италии на трех языках] (in Russian). Chelyabinskiy Rabochiy. Archived from the original on 2011-07-16. Retrieved 5 October 2010.{{cite web}}: CS1 maint: unrecognized language (link)
  6. Scanta, Olivia. "From Bolzano with love. The fate of Fyodor Dostoyevsky's daughter in Italy" [С любовью из Больцано. О судьбе дочери Ф.М.Достоевского в Италии] (in Russian). Russkoye Voskreseniye. Archived from the original on 2016-03-03. Retrieved 6 October 2010.{{cite web}}: CS1 maint: unrecognized language (link)
  7. Scanta, Olivia. "From Bolzano with love. The fate of Fyodor Dostoyevsky's daughter in Italy" [С любовью из Больцано. О судьбе дочери Ф.М.Достоевского в Италии] (in Russian). Russkoye Voskreseniye. Archived from the original on 2016-03-03. Retrieved 6 October 2010.{{cite web}}: CS1 maint: unrecognized language (link)
  8. Scanta, Olivia. "From Bolzano with love. The fate of Fyodor Dostoyevsky's daughter in Italy" [С любовью из Больцано. О судьбе дочери Ф.М.Достоевского в Италии] (in Russian). Russkoye Voskreseniye. Archived from the original on 2016-03-03. Retrieved 6 October 2010.{{cite web}}: CS1 maint: unrecognized language (link)
  9. Kazakov, Alexey (August 31, 2000). "Lyubov Dostoyevskaya: confessions album. A unique book about the daughter of the great Russian writer was published in Italy" [Любовь Достоевская: альбом признаний Уникальная книга о дочери великого русского писателя издана в Италии на трех языках] (in Russian). Chelyabinskiy Rabochiy. Archived from the original on 2011-07-16. Retrieved 5 October 2010.{{cite web}}: CS1 maint: unrecognized language (link)
  10. Lantz, Kenneth (2004). The Dostoevsky Encyclopedia. Greenwood Publishing Group. p. 103. ISBN 0-313-30384-3.
  11. "Dostoevsky According to His Daughter" (in Russian). Gramota.ru. Retrieved 4 October 2010.{{cite web}}: CS1 maint: unrecognized language (link)
  12. "Russian life. An exhibition dedicated to the 500th anniversary of Dostoevsky family" [Русская жизнь. Выставка к 500-летию рода Достоевских] (in Russian). Hrono.info. Retrieved 5 October 2010.{{cite web}}: CS1 maint: unrecognized language (link)
  13. "Dostoevsky According to His Daughter L. Dostoyevskaya" [Достоевский в изображении его дочери Л. Достоевской] (in Russian). Ozon.ru. Retrieved 4 October 2010.{{cite web}}: CS1 maint: unrecognized language (link)
  14. Catteau, Jacques (1989). Dostoyevsky and the process of literary creation. Cambridge University Press. p. 467.
  15. Carr, E (1930). "Was Dostoyevsky an Epileptic?". The Slavonic and East European Review. UCL School of Slavonic and East European Studies.
  16. http://golosasibiri.narod.ru/downloads/kuz_ven_dost_1.pdf
  17. Scanta, Olivia. "From Bolzano with love. The fate of Fyodor Dostoyevsky's daughter in Italy" [С любовью из Больцано. О судьбе дочери Ф.М.Достоевского в Италии] (in Russian). Russkoye Voskreseniye. Archived from the original on 2016-03-03. Retrieved 6 October 2010.{{cite web}}: CS1 maint: unrecognized language (link)
  18. http://golosasibiri.narod.ru/downloads/kuz_ven_dost_1.pdf