ല്യൂക്കോപ്ലാസ്റ്റ്
സസ്യശരീരത്തിൽ ഭ്രൂണങ്ങളിലും പ്രത്യുൽപ്പാദനക്ഷമകോശങ്ങളിലും കാണപ്പെടുന്ന നിറമില്ലാത്ത പ്ലാസ്റ്റിഡുകളാണ് ല്യൂക്കോപ്ലാസ്റ്റുകൾ. പ്രകാശപതനമേൽക്കാത്ത സസ്യകോശങ്ങളിലും മെരിസ്റ്റമികകോശങ്ങളിലും ഇവ കാണപ്പെടാറുണ്ട്. ഉപരിവൃതി കലകളിലും ആന്തരകോശങ്ങളിലുമാണ് ഇവയെ സാധാരണ ഗതിയിൽ കാണാവുന്നത്. ഇവ പച്ചനിറം ആർജ്ജിക്കില്ലെന്നുമാത്രമല്ല, പ്രകാശസംശ്ലേഷണത്തിനും കഴിവില്ല. റൈബോസോമുകളോ തൈലക്കോയിഡുകളോ ഇവയ്ക്കില്ല. എന്നാൽ അന്നജവും കൊഴുപ്പുകളും മാംസ്യങ്ങളും ശേഖരിക്കുകയാണ് ഇവയുടെ പ്രധാന ധർമ്മം.
ഇതനുസരിച്ച് ല്യൂക്കോപ്ലാസ്റ്റുകളെ തരംതിരിക്കാം.[1]
അമൈലോപ്ലാസ്റ്റ്
തിരുത്തുകഅന്നജത്തെ ശേഖരിക്കാൻ കഴിവുള്ളവയാണ് അമൈലോപ്ലാസ്റ്റുകൾ.(Amyloplasts) ഇതിന്റെ ബാഹ്യപാളി സ്ട്രോമ എന്ന ദ്രാവകഭാഗത്തെ ഉൾക്കൊള്ളുന്നു. ഇതിൽത്തന്നെ 1 മുതൽ 8 വരെ അന്നജതരികളുണ്ടാകും. അന്നജത്തിന്റെ വൃത്താകാരപാളികളായാണ് ഇവയിൽ ഭക്ഷണം ശേഖരിക്കപ്പെടുന്നത്.
ഇലായിയോപ്ലാസ്റ്റ്
തിരുത്തുകകൊഴുപ്പുകൾ അഥവാ എണ്ണകളെ ശേഖരിക്കുന്നവയാണ് ഇവ(Elaioplasts). മോണോകോട്ടിലിഡോണുകളിലും (ഏകബീജപത്രസസ്യം) ഡൈകോട്ടിലിഡോണുകളിലും(ദ്വിബീജപത്രസസ്യം) വിത്തുകളിൽ ഇവ കാണപ്പെടുന്നു.
പ്രോട്ടീനോപ്ലാസ്റ്റ്
തിരുത്തുകമാംസ്യശേഖരണത്തിനുസഹായിക്കുന്ന പ്ലാസ്റ്റിഡുകളാണിവ(Proteinoplasts).
അവലംബം
തിരുത്തുക- ↑ Cell Biology, Genetics, Molecular Biology, Evolution and Ecology, PS Verma, VK Agarwal, S. Chand Publications, 2008, page:222