ലോസ് അരായെനെസ് ദേശീയോദ്യാനം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ലോസ് അരായാനെസ് ദേശീയോദ്യാനം (Spanish: Parque Nacional Los Arrayanes), 17.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള അർജന്റീനയിലെ ഒരു ദേശീയ ഉദ്യാനമാണ്. വില്ല ലാ അൻഗോസ്റ്റുറയിൽ നിന്ന് 3 കിലോമീറ്റർ ദൂരത്തിലുള്ള ന്യൂക്വെൻ പ്രവിശ്യയിലെ നഹ്വൽ ഹൂപ്പി തടാകത്തിൻറെ തീരത്തെ ക്വട്രിഹെ ഉപദ്വീപ് മുഴുവനായി ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു.
ലോസ് അരായാനെസ് ദേശീയോദ്യാനം | |
---|---|
Parque Nacional Los Arrayanes | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Neuquén Province, Argentina |
Nearest city | Villa La Angostura |
Coordinates | 40°50′S 71°37′W / 40.833°S 71.617°W |
Area | 17.53 കി.m2 (6.77 ച മൈ) |
Established | 1971 |
Governing body | Administración de Parques Nacionales |
ഉപദ്വീപിന്റെ അവസാനഭാഗംവരെ പോകുന്ന വഴിയിൽ അരായൻ മരങ്ങൾ (Luma apiculate) കാണുവാൻ സാധിക്കുന്നു. 300 വർഷങ്ങൾ പഴക്കമുള്ള അരായൻ മരങ്ങൾ നിറഞ്ഞ വനങ്ങൾ തെക്കുഭാഗത്ത് 0.2 ചരുരശ്ര കിലോമീറ്റർ പ്രദേശങ്ങളെ ഉൾക്കൊള്ളുന്നു.
നഹ്വെൽ ഹൂപ്പി തടാകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബോട്ടിലൂടെ ഈ വനത്തിലെത്തിച്ചേരാൻ കഴിയും, അല്ലെങ്കിൽ വില്ല ലാ അൻഗോസ്റ്റുറ തുറമുഖത്തിലെ ദേശീയോദ്യാനത്തിൻറെ തുടക്കത്തിൽ നിന്ന് 12 കിലോമീറ്റർ ദൂരമുള്ള പാതയിലൂടെയും ഇവിടെ എത്തിച്ചേരാൻ സാധിക്കുന്നു. മലഞ്ചെരിവിലെ ഉയരങ്ങളും താഴ്ച്ചകളും കൊണ്ടു നിറഞ്ഞ ഈ പാത തരണം ചെയ്യുന്നതിന സാധാരണയായി മൌണ്ടൻ ബൈക്കുകൾ ഉപയോഗിക്കുന്നു.
ഈ പ്രദേശത്ത് പുഡു (ഒരുതരം മാൻ), ഹ്യൂമുൾ മാൻ, ഗ്വനാക്കോകൾ, മോണിറ്റോസ് ഡി മോണ്ടെ, കുറുനരികൾ എന്നീ മൃഗങ്ങളാണ് പ്രധാനമായുള്ളത്. പക്ഷികളിൽ കൊണ്ടോറുകൾ, പ്രാപ്പിടിയനുകൾ, പരുന്തുകൾ, മരംകൊത്തികൾ എന്നിവയെ കാണുവാൻ സാധിക്കുന്നു.
ഇതു നേരത്തേതന്നെ നഹ്വെൽ ഹൂപ്പി ദേശീയോദ്യാനത്തിൻറെ ഭാഗമായിരുന്നെങ്കിലും, ഈ പ്രദേശത്തെ അപൂർവ്വമായ അരായൻ വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിനായിട്ടാണ് ലോസ് അരായനെസ് ദേശീയോദ്യാനം 1971 ൽ രൂപീകരിക്കപ്പെട്ടത്.
വേഗത്തിലൊടിയുന്ന തരത്തിലുള്ള ഈ മരങ്ങളുടെ വേരുകളും മണ്ണും സംരക്ഷിക്കുന്നതിനായും സന്ദർകർക്ക് കറുവപ്പട്ടയുടെ നിറമുള്ള വൃക്ഷങ്ങളുടെ കാഴ്ച്ച ആസ്വദിക്കുന്നതിനുമായി ഒരു മരം കൊണ്ടുള്ള നടപ്പാത ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്.
ചിത്രസഞ്ചയം
തിരുത്തുക-
Little cabin in the arrayanes forest
-
Wooden paths for tourists