ലോസ്വ
റഷ്യയിലെ സ്വെർഡ്ലോവ്സ്ക് ഒബ്ലാസ്റ്റിലെ ഒരു നദിയാണ് ലൊസ്വ (Russian: Лозьва). സോസ്വയുമായുള്ള സംഗമസ്ഥാനത്ത് ടവ്ഡ രൂപം കൊള്ളുന്നു. ഈ നദിക്ക് 637 കിലോമീറ്റർ (396 മൈ) നീളവും നദീതടത്തിന് 17,800 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുണ്ട്.[1] ഒക്ടോബറിലോ അല്ലെങ്കിൽ നവംബർ ആദ്യത്തിലോ നദി തണുത്തുറഞ്ഞ് ഐസ് നിറയുന്നു. ഏപ്രിൽ അവസാനം അല്ലെങ്കിൽ മെയ് ആദ്യം വരെ ഐസ് നിറഞ്ഞ് കട്ടിയായി തുടരുകയും ചെയ്യുന്നു. പൈനൊവ്ക, ബൊൾഷയ യെവ്വ, പൊനിൽ, ഇവ്ദെൽ എന്നിവ ഈ നദിയുടെ പോഷകനദികളാണ്.[2]
ലോസ്വ | |
---|---|
Country | റഷ്യ |
Federal subject | Sverdlovsk Oblast |
Physical characteristics | |
നദീമുഖം | Tavda 59°32′59″N 62°20′4″E / 59.54972°N 62.33444°E |
നീളം | 637 കി.മീ (2,090,000 അടി) |
നദീതട പ്രത്യേകതകൾ | |
Progression | ഫലകം:RTavda |
നദീതട വിസ്തൃതി | 17,800 കി.m2 (1.92×1011 sq ft) |
1590-ൽ ഈ നദീതീരത്ത് ലോസ്വിൻസ്ക്കൽ ഒരു കോട്ട നിർമ്മിച്ചു. ചെർഡൈൻ റൂട്ടിനെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ കോട്ട നിർമ്മിച്ചത്. ഈ റൂട്ട് വിഷേരയിൽ നിന്ന് ലോസ്വ വരെ യുറാൽലിലൂടെ കടന്നു പോയിരുന്നു. പെൽയെമിൽ നിന്നുള്ള ഒരു മാൻസി തലവൻ ഈ പോസ്റ്റ് നശിപ്പിച്ചു. 1597ൽ ബബിനോവ് റോഡ് നിലവിൽ വന്നതിനുശേഷം ലോസ്വിൻസ്കിലുള്ള കോട്ടയും ചെർഡൈൻ റൂട്ടും ഉപേക്ഷിക്കപ്പെട്ടു. വെർഖോതുര്യെ വഴിയാണ് ബബിനോവ് റൂട്ട് കടന്നുപോയിരുന്നത്. 1959 ൽ ലോസ്വയ്ക്ക് സമീപമാണ് ഡയാറ്റ്‌ലോവ് പാസ് സംഭവം നടന്നത്.
പരാമർശങ്ങൾ
തിരുത്തുക- ↑ Река Лозьва in the State Water Register of Russia (Russian)
- ↑ Лозьва, Great Soviet Encyclopedia