ആർ. ലോപ

(ലോപ ആർ. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാള കവയിത്രിയാണ് ലോപാമുദ്ര . കേന്ദ്ര സാഹിത്യ അക്കാദമി യുവസാഹിത്യകാരന്മാർക്കായി ഏർപ്പെടുത്തിയ 'യുവ' പുരസ്‌കാരത്തിന് 2012-ൽ ഇവർ അർഹയായിട്ടുണ്ട്.[1]

പ്രമാണം:Lopamudra renuka.jpg
ലോപാമുദ്ര രേണുക

ജീവിതരേഖ

തിരുത്തുക

ഹരിപ്പാട് നെടുംചേരിൽ പരേതനായ എൻ മുരളീധരന്റെയും ആയാപറമ്പ് കൊട്ടാരത്തിൽ രേണുകയുടെയും മകളായി, 1978 ൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ചു.[2] അധ്യാപകനും പണ്ഡിതനും ഹരികഥാകാരനുമായ മുത്തശ്ശൻ ആർ .കെ.കൊട്ടാരത്തിലിന്റെ ഒപ്പം വളർന്നു. 2000 ൽ മാവേലിക്കര ബിഷപ് മൂർ കോളജിൽ എംഎയ്ക്കു പഠിക്കുമ്പോൾ മനസ്സ് എന്ന കവിതയ്ക്ക് മാതൃഭൂമി വിഷുപ്പതിപ്പ് ഒന്നാം സമ്മാനം ലഭിച്ചു . തുടർന്ന് മുഖ്യധാരാ ആനുകാലികങ്ങളിൽ കവിതകൾ എഴുതിക്കൊണ്ടിരിക്കുന്നു . 34 കവിതകൾ അടങ്ങിയ പരസ്പരം എന്ന കവിതാ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ അവാർഡ് ലഭിച്ചു . ഹരിപ്പാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപികയാണ്.[2] ഷേക്സ്പിയറുടെ ചില ഗീതകങ്ങൾ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.[3]

  • പരസ്പരം (കവിതാ സമാഹാരം)
  • വൈക്കോൽ പാവ (കവിതാ സമാഹാരം)

പുരസ്കാരങ്ങൾ

തിരുത്തുക
  • 2012- കേന്ദ്ര സാഹിത്യ അക്കാദമി യുവസാഹിത്യകാരന്മാർക്കായി ഏർപ്പെടുത്തിയ 'യുവ' പുരസ്‌കാരം[4]
  • 2017- ഒ.വി. വിജയൻ സ്മാരക പുരസ്കാരം- വൈക്കോൽ പാവ (കവിതാ സമാഹാരം)[4]
  • 2018 ഇടശ്ശേരി അവാർഡ്
  • 2001 കുഞ്ചുപിള്ള സ്മാരക അവാർഡ്[2]
  • 2002- വി.ടി. കുമാരൻ മാസ്റ്റർ പുരസ്‌കാരം[4]
  • 2003-ഗീത ഹിരണ്യൻ സ്മാരക അങ്കണം അവാർഡ്[4]
  • 2009- തപസ്യയുടെ ദുർഗാദത്ത പുരസ്‌കാരം[2]
  • 2011- മുതുകുളം പാർവതിയമ്മ അവാർഡ്[4]
  • 2012- തുഞ്ചൻ സ്മാരക അവാർഡ്[4]
  • മാതൃഭൂമി 2000-ത്തിൽ യുവകവികൾക്കായി നടത്തിയ മത്സരത്തിൽ ഒന്നാംസമ്മാനം[2]
  1. "കേന്ദ്ര സാഹിത്യ അക്കാദമിയുടെ 'യുവ പുരസ്‌കാരം' ലോപയ്ക്ക്‌". Archived from the original on 2016-04-24. Retrieved 2016-04-24.
  2. 2.0 2.1 2.2 2.3 2.4 admin (2017-10-14). "ലോപ ആർ" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-10-28.[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753765&contentId=13073333&tabId=11[പ്രവർത്തിക്കാത്ത കണ്ണി]
  4. 4.0 4.1 4.2 4.3 4.4 4.5 ഡെസ്ക്, തസറാക് എഡിറ്റോറിയൽ (2019-07-21). "ഒ.വി. വിജയൻ സ്മാരക പുരസ്കാരം ആർ. ലോപയ്ക്ക്" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-10-28.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആർ._ലോപ&oldid=4071441" എന്ന താളിൽനിന്ന് ശേഖരിച്ചത്