1508-1510നും ഇടയിൽ പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്ന ടിഷ്യൻ വെസല്ലി പാനലിൽ ചിത്രീകരിക്കപ്പെട്ട ഒരു എണ്ണച്ചായാചിത്രമാണ് ലോച്ചിസ് മഡോണ. (മുമ്പ് ഇതേ ചിത്രം ഫ്രാൻസെസ്കോ വെസെലിയോ, സാന്റീ സാഗൊ എന്നിവർ ചിത്രീകരിച്ചിരുന്നു) ഇപ്പോൾ ഈ ചിത്രം ബെർഗാമോയിലെ അക്കാഡമിയ കറാറയിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. ലോച്ചിസ് ശേഖരത്തിന്റെ ഭാഗമായി ആദ്യം രേഖപ്പെടുത്തിയതിനുശേഷമാണ് ഈ ചിത്രത്തിന് പേർ നല്കിയത്.[1]

ചിത്രകാരനെക്കുറിച്ച്

തിരുത്തുക
 
2oopx

പതിനാറാം നൂറ്റാണ്ടിലെ വെനീഷ്യൻ സ്കൂൾ ചിത്രകാരന്മാരിൽ പ്രമുഖനായിരുന്ന പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്നു ടിഷ്യൻ. മൈക്കലാഞ്ജലൊയോടൊപ്പം ഇദ്ദേഹം ഇറ്റാലിയൻ ചിത്രകലയുടെ പ്രശസ്തി വർദ്ധിപ്പിച്ചു. ടിഷ്യൻ വെനിഷ്യൻ ചിത്രകലാവിദഗ്ദ്ധനായിരുന്ന ജിയോവന്നി ബെല്ലിനിയുടെ കീഴിൽ പരിശീലനം നേടിയിരുന്നതായി കരുതപ്പെടുന്നു. ക്ലാസ്സിക്കൽ കലയുടെയും മൈക്കലാഞ്ജലോയുടെയും സ്വാധീനത്താൽ ടിഷ്യന്റെ ചിത്രങ്ങളിൽ പ്രകടമായ പരിവർത്തനം വന്നുചേർന്നു. നിറക്കൂട്ടുകളുടെ നിയന്ത്രണവും നൂതനത്വവും ടിഷ്യൻ ചിത്രങ്ങളുടെ സവിശേഷതയായി മാറിയിരുന്നു.

  1. Francesco Valcanover, L'opera completa di Tiziano, Rizzoli, Milano 1969.
"https://ml.wikipedia.org/w/index.php?title=ലോച്ചിസ്_മഡോണ_(ടിഷ്യൻ)&oldid=3787049" എന്ന താളിൽനിന്ന് ശേഖരിച്ചത്