ലോക മുള ദിനം
മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വേൾഡ് ബാംബൂ ഓർഗനൈസേഷൻ ആരംഭിച്ച ദിനാചരണമാണ് ലോക മുള ദിനം. എല്ലാ വർഷവും സെപ്റ്റംബർ 18-നാണ് ലോക മുള ദിനം ആചരിക്കുന്നത്. നാഗാലാന്റാണ് ആദ്യ ലോക മുള ദിനത്തിനു ആതിഥ്യമരുളിയത്. 2009- ൽ ബാങ്കോക്കിൽ വച്ചു ചേർന്ന ലോക മുള സമ്മേളനത്തിലാന് ഈ ദിനാചരണത്തിനു തുടക്കമിട്ടത്[1].