ലോക ബഹിരാകാശ വാരം
മനുഷ്യരാശിയുടെ അഭിവൃദ്ധിയ്ക്കും വളർച്ചയ്ക്കും ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും ഉപയോഗിക്കുന്നതിന് അന്താരാഷ്ട്ര തലത്തിൽ ഒക്ടോബർ 4 മുതൽ 10 വരെയാണ് ലോക ബഹിരാകാശ വാരം ആഘോഷിക്കുന്നത്. [1]
World Space Week | |
---|---|
![]() World Space Week logo | |
ആചരിക്കുന്നത് | Worldwide |
തരം | United Nations |
അനുഷ്ഠാനങ്ങൾ | more than 95 countries |
ആരംഭം | October 4 |
അവസാനം | October 10 |
തിയ്യതി | ഒക്ടോബർ 4 |
ആവൃത്തി | annual |
ചരിത്രംതിരുത്തുക
1999 ഡിസംബർ 6 ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയാണ് ലോക ബഹിരാകാശ വാരത്തെ ആഘോഷമായി പ്രഖ്യാപിച്ചത്. മനുഷ്യനിർമ്മിത ഉപഗ്രഹമായ സ്പുട്ട്നിക്ക് 1 , 1957 ഒക്ടോബർ 4 ന് വിക്ഷേപിച്ചതിൻറെയും 1967 ഒക്ടോബർ 10 ന് ബഹിരാകാശ ഉടമ്പടിയിൽ ഒപ്പുവെച്ചതിൻറയും ഓർമ്മയ്ക്കായിട്ടാണ് ബഹിരാകാശ വാരം ആഘോഷിക്കുന്നത്. [2]
ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ആഘോഷമാണ് ലോക ബഹിരാകാശ വാരം. [3] 2019 ൽ 96 രാജ്യങ്ങളിലായി 8,000 ത്തിലധികം പരിപാടികളോടെ ലോക ബഹിരാകാശ വാരം ആഘോഷിച്ചു.ലോകമെമ്പാടുമുള്ള സ്ക്കൂളുകളും സർക്കാർ സ്ഥാപനങ്ങളും പ്ലാനറ്റോറിയങ്ങളും ആഘോഷങ്ങളുടെ ഭാഗമാകാറുണ്ട്.
വാർഷിക വിഷയങ്ങൾതിരുത്തുക
വേൾഡ് സ്പേസ് വീക്ക് അസോസിയേഷൻറെ ഡയറക്ടർ ബോർഡ് ആണ് ഓരോ വർഷവും ലോക ബഹിരാകാശ വാരത്തിൻറെ വിഷയം തീരുമാനിക്കുന്നത്.
അപ്പോളോ 11 ൽ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിൻറെ അമ്പതാം വാർഷികതതിൻറെ ഭാഗമായി "The Moon: Gateway to the Stars," എന്ന വിഷയത്തിലാണ് 2019 ലെ ആഘോഷങ്ങൾ നടന്നത്. [4] [5]
2020 ലെ ബഹിരാകാശ വാരത്തിൻറെ വിഷയം ഉപഗ്രഹങ്ങൾ ജീവിതം മെച്ചപ്പെടുത്തുന്നു ( Satellites Improve Life ) എന്നതാണ്.2021 ലെ വിഷയം വനിതകൾ ബഹിരാകാശത്തേക്ക് ( Women in Space ) എന്നതാണ് .
പ്രവർത്തനങ്ങളും ആചരണങ്ങളുംതിരുത്തുക
വേൾഡ് സ്പെയ്സ് വീക്ക് അസോസിയേഷൻ ഒരു സർക്കാരിതര ലാഭേച്ഛയില്ലാത്ത സംഘടനയാണ് (non-government, non-profit organization).ബഹിരാകാശ യാത്രികരും ഗവേഷകരുമായ നിരവധി വ്യക്തികളാണ് ഇതിൻറെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഡയറക്ടർ ബോർഡിലുള്ളത്.ബഹിരാകാശരംഗത്ത് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പുക്കുന്നതിനും ബഹിരാകാശ ശാസ്ത്ര രംഗത്തെ കുറിച്ച് പൊതു ജനങ്ങളുടെ ഇടയിൽ അവബോധം ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സംഘടന ലക്ഷ്യം വെക്കുന്നത്[6]
കേരളത്തിലെ വാരാഘോഷ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം ആണ്.[7]
സ്പെയ്സ് ഇന്ത്യ വേൾഡ് സ്പേസ് ആഴ്ചയിൽ ഇന്ത്യയുടെ മാത്രം റീജിയണൽ കോർഡിനേറ്റർ ആണ്.
പരാമർശങ്ങൾതിരുത്തുക
- ↑ World Space Week, General Assembly, The United Nations.
- ↑ World Space Week. Archived 2012-10-12 at the Wayback Machine.. UN General Assembly.
- ↑ UN launches into World Space Week highlighting contributions of space science to humanity. The United Nations News Center; October 4, 2012.
- ↑ "Report on World Space Week 2000/2007". Worldspaceweek.org. മൂലതാളിൽ നിന്നും 2012-10-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-12.
- ↑ "UN Report on World Space Week 2007, ST/SPACE/38". Worldspaceweek.org. മൂലതാളിൽ നിന്നും 2012-10-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-12.
- ↑ "About World Space Week". Worldspaceweek.org. മൂലതാളിൽ നിന്നും 2012-10-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-12.
- ↑ https://www.vssc.gov.in/VSSC/index.php/outreach/world-space-week. Missing or empty
|title=
(help)
ബാഹ്യ ലിങ്കുകൾതിരുത്തുക
- ലോക ബഹിരാകാശ വാരം ഐക്യരാഷ്ട്രസഭ
- വേൾഡ് സ്പേസ് വീക്ക് വെബ്സൈറ്റ്