ജൂലൈ 6 ആണ് ലോക ജന്തുജന്യ രോഗദിനമായി ലോകമെങ്ങും ആചരിക്കപ്പെടുന്നത്[1][2] .

ചരിത്രം

തിരുത്തുക

1885 ജൂലൈ 6ന് ലൂയി പാസ്ചർ പേവിഷത്തിനെതിരായ വാക്സിൻ ജോസഫ് മീസ്റ്റർ എന്ന ചെറുബാലനിൽ കുത്തിവെച്ച് പേവിഷബാധയിൽ നിന്ന് രക്ഷപ്പെടുത്തിയപ്പോൾ അത് വൈദ്യശാസ്ത്രത്തിലെ നാഴികക്കല്ലായ് മാറി. തുടർന്ന് ആ ദിനം ലോകമെങ്ങും ലോക ജന്തുജന്യ രോഗദിനമായ് ആചരിക്കപ്പെടുന്നു.

സന്ദേശം

തിരുത്തുക

ജന്തുജന്യ രോഗങ്ങൾക്കെതിരായ ചെറുത്തു നിൽപ്പാണ് ഈ ദിനം നൽകുന്ന സന്ദേശം.

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും തിരിച്ചും പകരാവുന്ന പകർച്ചവ്യാധികളെയാണ് പൊതുവെ ജന്തുജന്യ രോഗങ്ങളെന്ന് പറയുന്നത്. നിലവിൽ 300ൽ അധികം ജന്തുജന്യ രോഗങ്ങളുണ്ട്. അവയിൽ ഏറ്റവും പ്രധാനം പേവിഷബാധയാണ്. എച്ച്1 എൻ1 (പന്നിപ്പനി), എച്ച്5 എൻ1 (പക്ഷിപ്പനി), എലിപ്പനി തുടങ്ങിയ രോഗങ്ങൾ ഈ വിഭാഗത്തിൽ പെട്ടവയാണ്.

  1. "ICAR Research Complex for Goa Celebrates World Zoonoses Day". www.icargoa.res.in. Archived from the original on 2013-07-17. Retrieved 2023-09-10.{{cite web}}: CS1 maint: bot: original URL status unknown (link)
  2. കിളിവാതിൽ, ദേശാഭിമാനി (2012 ജൂലൈ 5). "ദേശാഭിമാനി കിളിവാതിൽ". ദേശാഭിമാനി കിളിവാതിൽ. {{cite journal}}: |access-date= requires |url= (help); Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ലോക_ജന്തുജന്യ_രോഗദിനം&oldid=3970277" എന്ന താളിൽനിന്ന് ശേഖരിച്ചത്