ലോകജനസംഖ്യ

മനുഷ്യരുടെ ആകെ എണ്ണം
(ലോക ജനസംഖ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂമിയിൽ അധിവസിക്കുന്ന മനുഷ്യരുടെ ആകെ എണ്ണത്തെയാണ് ലോക ജനസംഖ്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. യു.എൻ.ജനസംഖ്യ കണക്കുപ്രകാരം 2011 ഒക്ടോബർ 31-ന് ലോക ജനസംഖ്യ 700 കോടി തികഞ്ഞു.[1]

1800-മുതൽ 2010 വരെ, ഉണ്ടായ ലോകജനസംഖ്യാ വർദ്ധനവിന്റെ ഗ്രാഫ്. ചുവപ്പ്, ഓറഞ്ച്, പച്ച എന്നീ വരകൾ യു.എൻ. 2004 കണക്കുകൾ പ്രകാരവും കറുപ്പ് യു.എസ്. സെൻസസ് ബ്യൂറോ ഹിസ്റ്റോറിക്കൽ എസ്റ്റിമേറ്റ് പ്രകാരവുമാണ്.

ചരിത്രം

തിരുത്തുക

1804 വരെ ലോക ജനസംഖ്യ 100 കോടി എത്തിയിരുന്നില്ല. എന്നാൽ 1927-ൽ 200 കോടിയായും 1959-ൽ 300 കോടിയായും ഇത് വർധിച്ചു. 1974-ൽ 400 കോടിയായും 1987-ൽ 500 കോടിയായും വർധിച്ച ജനസംഖ്യ 1998 ലാണ് 600 കോടിയായും 2019-ൽ 760 കോടി ആകുമെന്നാണ് കണക്ക്


6 ബില്യൺത് ബേബി

തിരുത്തുക

ബോസ്നിയയുടെ തലസ്ഥാനമായ സരാജവോയിൽ പിറന്ന ഒരു കുട്ടിയുടെ പേരാണ് 6 ബില്യൺത് ബേബി. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഈ കുട്ടിയുടെ ജനനത്തോടെയാണ് ലോക ജനസംഖ്യ അറുനൂറു കോടി തികഞ്ഞതെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 1999 ഒക്ടോബർ 12നാണ് 6 ബില്യൺത് ബേബി ജനിച്ചത്. ഈ കുട്ടിയുടെ പേര് അഡ്നാൻ ബെവിക്ക് എന്നാണ്.

ഭാവിയിൽ

തിരുത്തുക

2025 ൽ ലോകത്തെ ജനസംഖ്യ 8 ബില്യനായും 2083 ഓടെ 1000 കോടിയുമായി വർധിക്കുമെന്നാണ് യുഎൻ കണക്കുകൾ പറയുന്നത്.

വെല്ലുവിളി

തിരുത്തുക

ജനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് പല തരത്തിലുള്ള വെല്ലുവിളികളെ നേരിടേണ്ട സാഹചര്യത്തിലേക്ക് മനുഷ്യസമൂഹത്തെ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025-ഓടെ 180 കോടി ജനങ്ങൾ ഗുരുതരമായ ശുദ്ധജലക്ഷാമത്തിന് വിധേയരാകുമെന്നാണ് ഇന്റർ നാഷണൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റിയൂട്ട് വ്യക്തമാക്കിയിരിക്കുന്നത്[2]

ലോക ജനസംഖ്യയുമായി ബന്ധപ്പെട്ട പട്ടികകൾ

തിരുത്തുക

ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള പത്തു രാഷ്ട്രങ്ങൾ

തിരുത്തുക
ലോകജനസംഖ്യ (ദശലക്ഷം)[3]
# ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള പത്തു രാഷ്ട്രങ്ങൾ 1990 2008 2025*
1 ചൈന 1,141 1,333 1,458
2 ഭാരതം 849 1,140 1,398
3 അമേരിക്കൻ ഐക്യനാടുകൾ 250 304 352
4 ഇന്തോനേഷ്യ 178 228 273
5 ബ്രസീൽ 150 192 223
6 പാകിസ്താൻ 108 166 226
7 ബംഗ്ലാദേശ് 116 160 198
8 നൈജീരിയ 94 151 208
9 റഷ്യ 148 142 137
10 ജപ്പാൻ 124 128 126
മൊത്തം 5,265 6,688 8,004
ശതമാനക്കണക്കിൽ (%) 60.0% 58.9% 57.5%
1 ഏഷ്യ 1,613 2,183 2,693
+ ചൈന 1,141 1,333 1,458
+ OECD പസഫിൿ* 187 202 210
2 ആഫ്രിക്ക 634 984 1,365
3 യൂറോപ്പ്* 564 603 659
+ റഷ്യ 148 142 137
+ പൂർവ്വ സോവ്യറ്റ് യൂണിയൻ* 133 136 146
4 ലാറ്റിൻ അമേരിക്ക 355 462 550
5 വടക്കേ അമേരിക്ക* 359 444 514
6 മദ്ധ്യപൂർവ്വരാഷ്ട്രങ്ങൾ 132 199 272
ആസ്ത്രേലിയ 17 22 28
യൂറോപ്യൻ യൂണിയൻ - 27 രാജ്യങ്ങൾ 473 499 539
US + Canada 278 338 392
മുൻ സോവിയറ്റ് യൂണിയൻ 289 285 289
Geographical definitions as in IEA Key Stats 2010 p. 66
Notes:
  • Europe = OECD Europe + Non-OECD Europe and
    excluding Russia and including Estonia, Latvia and Lithuania
  • ex-Soviet Union (SU) = SU excluding Russia and Baltic states
  • North America = US, Canada, Mexico
  • OECD Pacific = Australia, Japan, Korea, New Zealand
  • 2025 = with constant annual 2007/2008 growth until 2025
  1. "നർഗീസും ഡാനികയുമെത്തി; ജനസംഖ്യ 700 കോടിതികഞ്ഞു". Archived from the original on 2014-08-19. Retrieved 2013-06-12.
  2. "World population to hit 7 billion". the hindu online. 2011-10-16. Retrieved 2011-10-17.
  3. CO2 Emissions from Fuel Combustion Archived 2009-10-12 at the Wayback Machine. Population 1971–2008 (pdf Archived 2012-01-06 at the Wayback Machine., pp. 83–85) IEA (OECD/ World Bank) (original population ref OECD/ World Bank, e.g., in IEA Key World Energy Statistics 2010-page 57)
"https://ml.wikipedia.org/w/index.php?title=ലോകജനസംഖ്യ&oldid=3790196" എന്ന താളിൽനിന്ന് ശേഖരിച്ചത്