ലോക ഓസ്റ്റിയോപൊറോസിസ് ദിനം
ഓസ്റ്റിയോപൊറോസിസ്,അസ്ഥി ചയാപചായ രോഗം എന്നിവയെക്കുറിച്ച് അവബോധം, പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവ സർവലൌകീകമായി പ്രചരിപ്പിക്കുന്ന ദിനമായി അന്തര്രാഷ്ട്ര ഓസ്റ്റിയോപൊറോസിസ് പ്രസ്ഥാനം നിഷ്ക്കർഷിക്കുന്ന ദിവസം എല്ലാ വർഷവും ഒക്ടോബർ 20 ആണ്. [1] 90 രാഷ്ട്രങ്ങ ളിലെ ഓസ്റ്റിയോപൊറോസിസ് രോഗികളുടെ സംഘടനകൾ ഈ ദിനം സമുചിതമായി പ്രയോജനനപ്പെടുത്തുന്നു.[2]
ആരംഭം
തിരുത്തുക1996 ൽ യൂറോപ്പിയൻ കമ്മീഷന്റെ സഹായത്തോടെ, ബ്രിട്ടനിലാണ് ഒക്ടോബർ 20 ഓസ്റ്റിയോപൊറോസിസ് ദിനമായി തുടക്കമിട്ടത്. 1998 , 1999 വർഷങ്ങളിൽ ഈ ദിനത്തിന്റെ പ്രായോജകർ ലോകാരോഗ്യ സംഘടന ആയിരുന്നു. ദിനാചരണത്തിനായി ഓരോവർഷവും പ്രത്യേക വിഷയങ്ങൾ നിഷ്ക്കർഷിക്കാറുണ്ട് .
വിവിധ വർഷങ്ങളിലെ വിഷയങ്ങൾ
തിരുത്തുക- 1996 അവബോധം
- 1997 അവബോധം
- 1998 അവബോധം
- 1999 നേരത്തേയുള്ള രോഗനിർണയം
- 2000 അസ്ഥിയുടെ ആരോഗ്യ പോഷണം
- 2001 അസ്ഥി വികസനം യുവാക്കളിൽ
- 2002 ആദ്യത്തെ അസ്ഥി ഒടിയൽ പ്രതിരോധിക്കുക
- 2003 ജീവിത മേന്മ
- 2004 ഓസ്റ്റിയോപൊറോസിസ് പുരുഷന്മാരിൽ
- 2005 വ്യായാമം
- 2006 പോഷണം
- 2007 വിപത്ഘടകങ്ങൾ
- 2008 നയം മാറ്റ വക്താവാകുക
- 2009 നയം മാറ്റ വക്താവാകുക
- 2010 സുഷുമ്ന പൊട്ടലിന്റെ ലക്ഷണങ്ങൾ
- 2011 പ്രതിരോധത്തിന്റെ 3 പടവുകൾ: കാത്സിയം, വിറ്റാമിൻ ഡി, വ്യായാമം
അവലംബം
തിരുത്തുക- ↑ "IOF Releases Report for World Osteoporosis Day". 2011. Retrieved 2011-05-17.
- ↑ "World Osteoporosis Day Global Activities". 2011. Retrieved 2011-05-17.