ലൊമാമി ദേശീയോദ്യാനം (ഫ്രഞ്ച്Parc National de la Lomami) മധ്യ ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിക് ഓഫ് കോംഗോയിലെ ഒരു ദേശീയ ഉദ്യാനമാണ്. ലൊമാമി നദിയുടെ മദ്ധ്യതടത്തിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം, റ്റ്ഷോപ്പോ, മനിയേമ എന്നീ പ്രവിശ്യകളുമായി ഇഴപിരിഞ്ഞ്, റ്റ്ഷുവാപ്പ, ലുവാലാബാ നദീതടങ്ങളിലെ വനനിരകളിലേയ്ക്ക് കവിഞ്ഞുകിടക്കുന്നു. 2016 ജൂലൈ 7 നാണ് ദേശീയോദ്യാനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ഇത് രാജ്യത്തെ ഒമ്പതാമത് ദേശീയ ഉദ്യാനമാണ്; അതുപോലെ തന്നെ 1992 മുതൽ സൃഷ്ടിക്കപ്പെട്ടതിൽ ആദ്യത്തേതും.

ലൊമാമി ദേശീയോദ്യാനം
Map showing the location of ലൊമാമി ദേശീയോദ്യാനം
Map showing the location of ലൊമാമി ദേശീയോദ്യാനം
LocationDemocratic Republic of Congo
Nearest cityKindu
Coordinates2°0′0″S 25°2′0″E / 2.00000°S 25.03333°E / -2.00000; 25.03333
Area8,879 ച. �കിലോ�ീ. (3,428 ച മൈ)
Established2016
Governing bodyInstitut Congolais pour la Conservation de la Nature (ICCN)
"https://ml.wikipedia.org/w/index.php?title=ലൊമാമി_ദേശീയോദ്യാനം&oldid=2824993" എന്ന താളിൽനിന്ന് ശേഖരിച്ചത്