കോശദ്രവ്യത്തിൽ ചിതറിക്കിടക്കുന്ന ഗോളാകൃതിയുള്ളതോ നിയതമായ ആകൃതിയില്ലാത്തതോ ആയ കോശാംഗങ്ങളാണ് ലൈസോസോമുകൾ. ഗോൾഗി വസ്തുക്കളിൽ നിന്ന് രൂപപ്പെടുന്ന ഇവയിൽ ധാരാളം ആസിഡ് ഫോസ്ഫറ്റേയ്സ് എന്നുപേരുള്ള രാസാഗ്നികളുണ്ട്. ഇവ ലൈസോസോമുകളുടെ മേക്കർ രാസാഗ്നികളായി അറിയപ്പെടുന്നു. ഈ രാസാഗ്നികളുപയോഗിച്ച് കോശത്തിലെത്തുന്ന വിനാശകാരികളായ സൂക്ഷ്മജീവകളേയോ അനാവശ്യകോശങ്ങളെത്തന്നെയോ ഇവ നശിപ്പിക്കുന്നു. പലപ്പോഴും ഇവ ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പടുന്നു. പിനോസൈറ്റോസിസ്, ഫാഗോസൈറ്റോസിസ് എന്നിവ വഴി പ്രവേശിക്കുന്ന ഭക്ഷ്യവസ്തുക്കളെ ദഹിപ്പിക്കുന്ന ജോലിയും ഇവ നിർവ്വഹിക്കുന്നു. പട്ടിണി കിടക്കുന്ന സമയത്ത് കോശങ്ങളിൽ ശേഖരിച്ച ഭക്ഷ്യവസ്തുക്കളെ ഇവ ദഹിപ്പിക്കുന്നു.[1]

Schematic of typical animal cell, showing subcellular components. Organelles:
(1) Nucleolus
(2) Nucleus
(3) Ribosomes (little dots)
(4) Vesicle
(5) Rough endoplasmic reticulum (ER)
(6) Golgi apparatus
(7) Cytoskeleton
(8) Smooth ER
(9) Mitochondria
(10) Vacuole
(11) Cytosol
(12) Lysosome
(13) Centrioles within Centrosome

ചരിത്രം തിരുത്തുക

തുടക്കത്തിൽ പെരിന്യൂക്ലിയാർ ഡെൻസ് ബോഡികൾ എന്ന പേരിലറിയപ്പെട്ടിരുന്ന ഇവയെ 1955 ൽ സി. ഡീ. ഡ്യൂവാണ് ലൈസോസോം എന്ന പേരിട്ടത്. ഇവയുടെ ബാഹ്യപാളിയക്ക് വിള്ളലുണ്ടായി ദഹനരാസാഗ്നികൾ പുറത്തുവന്നാലേ ഇവ പ്രവർത്തനക്ഷമമാകൂ എന്ന കണ്ടുപിടിത്തത്തെത്തുടർന്നാണിത്. 1974 ൽ അദ്ദേഹവും പലേഡ്, ക്ലൗഡ് എന്നിവരും നോബൽ സമ്മാനം പങ്കിട്ടു.

സ്ഥാനം തിരുത്തുക

സസ്തനികളിൽ പൂർണ്ണവളർച്ചയെത്തിയ ചുവന്ന രക്താണുക്കളിലും ബാക്ടീരിയങ്ങളിലുമൊഴിച്ച് എല്ലാ കോശങ്ങളിലും ലൈസോസോമുകൾ കാണപ്പെടുന്നു. പാൻക്രിയാസിലും പേശികളിലും വലരെക്കുറച്ചുമാത്രമേ ഇവ കാണപ്പെടുന്നുള്ളൂ. എന്നാൽ വെളുത്ത രക്തകോശങ്ങളിലെ ഗ്രാനുലോസൈറ്റുകളിൽ വലുതും വ്യക്തവുമായ ലൈസോസോമുകളുണ്ട്.ആഗിരണ, സ്രവണ, വിർജ്ജന പ്രതലങ്ങളായി പ്രവർത്തിക്കുന്ന എപ്പിത്തീലീയകലകളിലും ഇവ വളരെയേറെയുണ്ട്.

ഘടന തിരുത്തുക

250 മുതൽ 750 വരെ നാനോ മീറ്റർ വലിപ്പമുള്ള ലൈസോസോമുകൾക്ക് പുറത്ത് കൊഴുപ്പിന്റെ ഇരുപാളി സ്തരമുണ്ട്. 5 മുതൽ 8 വരെ നാനോമീറ്റർ വലിപ്പമുള്ള ചെറിയ ഗ്രാന്യൂളുകൾക്കുള്ളിൽ നാൽപ്പതോളം വൈവിധ്യമാർന്ന ഹൈഡ്രൊലേയ്സ് വിഭാഗത്തിൽപ്പെട്ട രാസാഗ്നികളുണ്ട്. [2]

ധർമ്മം തിരുത്തുക

ജീർണ്ണാവസ്ഥയിലെത്തിയ കോശങ്ങളെ നശിപ്പിക്കുക(ഓട്ടോഫാജി), (പ്രോഗ്രാമ്ഡ് ഡിസ്ട്രക്ഷൻ), കോശം ഉള്ളിലേയ്ക്കെടുക്കുന്ന ഭക്ഷ്യവസ്തുക്കളെ ദഹിപ്പിക്കുക, ബാക്ടീരിയ പോലുള്ള അനാവശ്യജീവികളെ നശിപ്പിക്കുക എന്നിവയാണ് ഇവയുടെ പൊതുധർമ്മം. [3]

ജീവികളിലെ വിതരണം തിരുത്തുക

 
ജന്തുകോശം(യൂക്കാരിയോട്ടിക്ക്), കോശാന്തരഭാഗങ്ങളോടുകൂടി.

കോശാംഗങ്ങൾ:
(1) മർമ്മകം
(2) മർമ്മം
(3) റൈബോസോം
(4) കണിക
(5) അന്തർദ്രവ്യജാലിക
(6) ഗോൾഗി വസ്തു
(7) മൃദു അന്തർദ്രവ്യജാലിക
(8) മൈറ്റോകോൺട്രിയ
(9) ഫേനം
(10) കോശദ്രവ്യം
(11) ലൈസോസോം
(12) സെൻട്രോസോം

അവലംബം തിരുത്തുക

  1. Invertebrate Zoology, E L Jordan, P S Verma, Page: 38
  2. Textbook of Medical Physiology, Guyton and Hall, Elsevier, 2006, Page 18
  3. Textbook of Medical Physiology, Guyton and Hall, Elsevier, 2006, Page 18

This is a gibberish language.

"https://ml.wikipedia.org/w/index.php?title=ലൈസോസോം&oldid=3091235" എന്ന താളിൽനിന്ന് ശേഖരിച്ചത്