ഒരു പലസ്തീനിയൻ നയതന്ത്രജ്ഞയാണ് ലൈല ഷാഹിദ് (English: Leila Shahid )

ലീല ഷാഹിദ് (2015)

ജീവിത രേഖ തിരുത്തുക

മുനീബ് ഷാഹിദ്, സെറീനെ ഹുസൈനി ഷാഹിദ് എന്നിവരുടെ മകളായി 1949ൽ ലെബനാനിലെ ബെയ്‌റൂത്തിൽ ജനിച്ചു. .[1][2][3] മാതാപിതാക്കൾ പല്‌സ്തീനിലെ ജെറുസലേം സ്വദേശികളാണെങ്കിലും ലെബനാനിൽ പ്രവാസ ജീവിതത്തിനിടയിലാണ് ലൈലയും രണ്ടു സഹോദരിമാരും ജനിച്ചതും വളർന്നതും. ബെയ്‌റൂത്തിലെ അമേരിക്കൻ സർവ്വകലാശാലയിൽ നിന്ന് ആന്ത്രോപോളജിയിലും സൈക്കോളജിയിലും ബിരുദം നേടി. പഠനം ശേഷം 1974 വരെ പലസ്തീൻ അഭയാർത്ഥി ക്യാംപിൽ സേവനം ചെയ്തു.

അവലംബം തിരുത്തുക

  1. Leila Shahid The resolve of a Palestinian envoy, Interview by Sophie Boukhari and Amy Otchet, Unesco
  2. Leila Shahid, at the Russell Tribunal on Palestine
  3. Mrs. Leila Shahid, Eurojar
"https://ml.wikipedia.org/w/index.php?title=ലൈല_ഷാഹിദ്&oldid=4013476" എന്ന താളിൽനിന്ന് ശേഖരിച്ചത്