ഒരു ലിബിയൻ ഫിസിഷ്യനും മനുഷ്യാവകാശ പ്രവർത്തകയുമാണ് ലൈല താഹെർ ബുഗൈഗിസ് (അറബിക്: ليلى بوقعيقيص) .[1]

ലിബിയയിലെ രണ്ട് തൃതീയ പരിചരണ ആശുപത്രികളിൽ ഒന്നായ ബെംഗാസി മെഡിക്കൽ സെന്ററിന്റെ സിഇഒയും മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറലുമാണ് അവർ.[2][3]നാഷണൽ ട്രാൻസിഷണൽ കൗൺസിലിന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗമായ വയലൻസ് എഗെയിൻസ്റ്റ് നാഷണൽ പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ സ്ഥാപകയും ചെയർമാനുമാണ് അവർ. ലിബിയയിലെ പ്രത്യുത്പാദന ആരോഗ്യത്തിനായുള്ള സയന്റിഫിക് കമ്മിറ്റി അംഗവും അൽ തവാഫുക്ക് അൽ വതാനി ഡെമോക്രാറ്റിക് ഓർഗനൈസേഷന്റെ സഹസ്ഥാപകനുമാണ് ബുഗൈഗിസ്.[3]

ജീവചരിത്രം

തിരുത്തുക

ബുഗൈഗിസ് ബെൻഗാസി യൂണിവേഴ്സിറ്റിയിൽ മെഡിസിൻ പഠിച്ച [1]അവർ ഒരു കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റാണ്. കൂടാതെ റോയൽ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റിലെ അംഗവുമാണ്.[4] സ്ത്രീകളുടെ അവകാശ പ്രവർത്തകയായ ബുഗൈഗിസ് ലിബിയൻ രാഷ്ട്രീയത്തിൽ സ്ത്രീ സംവരണം നടപ്പാക്കുന്നതിനെതിരെ നിലകൊണ്ടു. അത് "യോഗ്യതയുള്ള സ്ത്രീകൾക്ക് പാർലമെന്റിൽ സീറ്റുകൾ ലഭിക്കാനുള്ള സാധ്യത കുറയ്ക്കുമെന്ന്" വിശ്വസിച്ചു. ഗാർഹിക പീഡനത്തിന് ഇരയായവർക്ക് കൂടുതൽ നിയമ സംരക്ഷണം, ബലാത്സംഗ കേസുകളിൽ ഗർഭഛിദ്രം നടത്താനുള്ള പ്രവേശനം, രാജ്യത്തെ കുടുംബ നിയമം പരിഷ്കരിക്കൽ എന്നിവയ്ക്കായി അവർ ആവശ്യപ്പെട്ടിട്ടുണ്ട്.[5]

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലിബിയൻ അംബാസഡറായ വഫ ബുഗൈഗിസിന്റെ സഹോദരിയാണ് അവർ.[6][7] 2014-ൽ കൊല്ലപ്പെട്ട ലിബിയൻ മനുഷ്യാവകാശ പ്രവർത്തകയായ സാൽവ ബുഗൈഗിസ് അവരുടെ ബന്ധുവായിരുന്നു.[8]

ബഹുമതികൾ

തിരുത്തുക

ജോർജ്ജ്ടൗൺ നിയമത്തിലെ ഒ'നീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ ആൻഡ് ഗ്ലോബൽ ഹെൽത്ത് ലോയിലെ വിശിഷ്ടാഥിതിയായ അവർ[3] അമേരിക്കയിലെ സർവ്വകലാശാലകളിൽ പതിവായി പ്രഭാഷണങ്ങൾ നടത്തിവരുന്നു.[9][1]

  1. 1.0 1.1 1.2 "Sexual Violence in the Recent Conflicts in Libya and Syria" (PDF). University of Toronto Faculty of Law. Retrieved 19 January 2020.
  2. "The Battle for the New Libya". Carnegie Endowment for International Peace (in ഇംഗ്ലീഷ്). Retrieved 19 January 2020.
  3. 3.0 3.1 3.2 King, Tim (13 April 2015). "Libyan Women's Health Advocate Explores Human Rights in a War-torn Country | O'Neill Institute". oneill.law.georgetown.edu (in ഇംഗ്ലീഷ്). Retrieved 19 January 2020.
  4. Brundtland, G. H.; Glinka, E.; Zur Hausen, H.; d'Avila, R. L. (2013). "Supplementary appendix" (PDF). Lancet. 382 (9897): 1019–20. doi:10.1016/S0140-6736(13)61938-8. PMID 24047825. S2CID 6250675. Retrieved 19 January 2020.
  5. "Libya: Women Won't Benefit From Quotas, Libyan Official Says". International Knowledge Network of Women in Politics (in ഇംഗ്ലീഷ്). 30 May 2012. Retrieved 19 January 2020.
  6. "LIBYA : Laila Bugaighis takes health fight to Washington - Issue 1160 dated 18/06/2015". Maghreb Confidential (in ഇംഗ്ലീഷ്). 18 June 2015. Retrieved 19 January 2020.
  7. "Ambassador –". Embassy of Libya. Archived from the original on 2020-01-15. Retrieved 19 January 2020.
  8. Wehrey, Frederic (2018). The Burning Shores: Inside the Battle for the New Libya (in ഇംഗ്ലീഷ്). Farrar, Straus and Giroux. ISBN 978-0-374-71528-1. Archived from the original on 2023-01-06. Retrieved 19 January 2020.
  9. Wirth, Kennedy. "A conversation on Libya's future". The Daily of the University of Washington (in ഇംഗ്ലീഷ്). Retrieved 19 January 2020.
"https://ml.wikipedia.org/w/index.php?title=ലൈല_ബുഗൈഗിസ്&oldid=4080496" എന്ന താളിൽനിന്ന് ശേഖരിച്ചത്