ലൈലാ -മജ്നുവിന്റെ ശവകുടീരം (ഇന്ത്യ)

രാജസ്ഥാനിലെ ശ്രീ ഗംഗന്നഗർ ജില്ലയിലെ അനൂപ്ഗഡിലാണ് ലൈലാ -മജ്നുവിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. പ്രാദേശിക ഇതിഹാസം അനുസരിച്ച് പ്രശസ്ത പ്രേമികളായ ലൈലയും മജ്നുവും ഇവിടെ വെച്ച് മരണമടഞ്ഞതെന്നാണ് ആളുകൾ വിശ്വസിക്കപ്പെടുന്നത്. അനൂപ്ഗഢിലെ ബി‌ൻജൗർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ശവകുടീരത്തെക്കുറിച്ച് നിരവധി കഥകൾ പ്രചരിക്കുന്നുണ്ടെങ്കിലും, എ‌ല്ലാ വർഷവും ജൂൺ മാസത്തിൽ ലൈല‌- മജ്നുവിന്റെ ശവകുടീരത്തി‌ൽ അവരുടെ അനശ്വര പ്രണയത്തിന്റെ ഓർമ്മയ്ക്കായി നടക്കുന്ന ആഘോഷങ്ങളിൽ നൂറുകണക്കിന് ദമ്പതികളും നവദമ്പതികളും പങ്കെടുക്കാറുണ്ട്.[1] ദമ്പതികൾ ഈ ശവകുടീരം സന്ദർശിച്ച് ലൈല-മജ്നുവിന്റെ അനുഗ്രഹം തേടുമ്പോൾ അവരുടെ പ്രണയം അനശ്വരമായി തുടരുമെന്നാണ് പ്രചാരത്തിലുള്ള വിശ്വാസം.

ലൈലാ -മജ്നുവിന്റെ ശവകുടീരം (ഇന്ത്യ)
സ്ഥലംശ്രീ ഗംഗന്നഗർ, രാജസ്ഥാൻ, ഇന്ത്യ
തരംശവകുടീരം
സമർപ്പിച്ചിരിക്കുന്നത് toലൈലാ -മജ്നു

ചരിത്രം തിരുത്തുക

പതിനൊന്നാം നൂറ്റാണ്ടിൽ നിസാമി ഗഞ്ചാവി എന്ന കവിയുടെ അറബി കവിത ലൈല - മജ്നുവിന്റെ കഥയിൽ വിപ്ലവം സൃഷ്ടിച്ചു. എന്നാൽ ഈ കഥ വെറും സാങ്കൽപ്പികമാണെന്ന് ചിലർ കരുതുന്നു.

ഗ്രാമീണ ഇതിഹാസം അനുസരിച്ച് ലൈലയും മജ്നുവും സിന്ധിൽ നിന്നുള്ളവരായിരുന്നു. അവിടെനിന്ന് ഒളിച്ചോടിയ ലൈലയേയും മജ്നുവിനേയും ലൈലയുടെ സഹോദരൻ ഇവിടെ വച്ച് കണ്ടെന്നാണ് ‌പറയപ്പെടുന്നത്.

വാർഷിക മേള തിരുത്തുക

ഇവിടെ എല്ലാ വർഷവും ജൂൺ മാസത്തിൽ 5 ദിവസത്തേക്ക് ഒരു വാർഷിക മേള നടത്തപ്പെടുന്നു. ഈ മേളയിൽ നൂറുകണക്കിന് ദമ്പതികൾ അനുഗ്രഹം തേടാനും മരണമടഞ്ഞ ഇതിഹാസ പ്രേമികൾക്കായി പ്രാർത്ഥനകൾ നടത്താനും വരുന്നു. സന്ദർശകർക്കായി പ്രസാദ് അല്ലെങ്കിൽ ലങ്കാറും (സൗജന്യ ഭക്ഷണം) ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്.

കാർഗിൽ യുദ്ധത്തിന് മുമ്പ് പാകിസ്ഥാൻ സന്ദർശകർക്കായി ഈ സ്ഥലം തുറന്നിരുന്നു. പിന്നീട്, അവർക്കായി അതിർത്തി അടച്ചു.[2]

സിനിമകളിൽ ലൈലയും മജ്നുവും തിരുത്തുക

വിവിധ ഭാഷകളിൽ “ലൈല മജ്നു” എന്ന തലക്കെട്ടോടെ നിരവധി തവണ ഇന്ത്യ നിരവധി സിനിമകൾ നിർമ്മിച്ചു. പാകിസ്ഥാനി, ഇറാനി, സോവിയറ്റ് മീഡിയ എന്നിവയും ഇതേ പേരിൽ സിനിമകൾ പുറത്തിറക്കിയിട്ടുണ്ട്.

അവലംബം തിരുത്തുക

  1. Feb 23, TNN |; 2009; Ist, 03:41. "It's 'official': Laila-Majnu buried in Rajasthan | India News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2020-03-22. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
  2. "The miraculous graves of Laila Majnu". Gabdig (in ഇംഗ്ലീഷ്). Retrieved 2015-10-15.

പുറം കണ്ണികൾ തിരുത്തുക