ലേസർ അബ്ലേഷൻ എന്നാൽ ലേസർ കിരണങ്ങളുപയോഗിച്ച് ഒരു ഖരവസ്തുവിന്റെയോ അല്ലെങ്കിൽ ദ്രാവകത്തിന്റെയോ പ്രതലത്തിൽ നിന്നും വസ്തുക്കൾ (പുറം പാളിയും മറ്റും) നീക്കംചെയ്യുന്നതാണ്. ഇവിടെ ലേസർ രശ്മി ആ പ്രതലത്തിലൂടെ പായിക്കുന്നു. താഴ്ന്ന ലേസർ പ്രവാഹത്തിൽ ലേസർ ഊർജ്ജം സ്വീകരിച്ച് വസ്തു ചൂടുപിടിക്കുകയും ബാഷ്പമാകുകയോ ഉല്പതനം നടക്കുകയോ ചെയ്യുന്നു. എന്നാൽ വളരെ ഉയർന്ന ലേസർ പ്രവാഹത്തിൽ വസ്തു പ്ലാസ്മയായി മാറുന്നു. സ്പന്ദിത ലേസർ ഉപയോഗിച്ചണ് സാധാരണ ഈ പ്രവർത്തനം നടത്തുക. എന്നാൽ, ലേസർ ശക്തി കൂട്ടുകയണെങ്കിൽ നിരന്തരതരംഗ ലേസർ കിരണം ഉപയോഗിച്ചും ലേസർ അബ്ലേഷൻ സാദ്ധ്യമാണ്.

Preparation of nanoparticles by Laser in Solution

അടിസ്ഥാന വസ്തുതകൾ തിരുത്തുക

ലേസർ ഊർജ്ജത്തെ absorb ചെയ്യുന്നതിന്റെ അളവിനെയും അതുവഴി ഒരു ലേസർ പൾസ് വസ്തുവിനെ നീക്കുന്നതിന്റെ അളവിനേയും ചില ഘടകങ്ങൾ ബാധിക്കുന്നുണ്ട്. ആ വസ്തുവിന്റെ പ്രകാശിക പ്രത്യേകതകളും ലേസർ തരംഗദൈർഘ്യവും പൾസ് നീളവും ആണവ. ലക്ഷ്യത്തിൽ നിന്നും അബ്ലേറ്റു ചെയ്ത വസ്തുവിന്റെ ദ്രവ്യമാനം ലേസർ പൾസിനു ആനുപാതികമായി അബ്ലേഷൻ അളവ് എന്നാണു പറയുന്നത്.

ലേസർ പസ്പന്ദനങ്ങൾ അവയുടെ സ്പന്ദനനിരക്കിനനുസരിച്ച് വലിയ വൈവിധ്യം കാണിക്കുന്നുണ്ട്. അവയുടെ സ്പന്ദനനിരക്ക് മില്ലിസെക്കൻഡു മുതൽ ഫെംറ്റോ സെക്കന്റു വരെ ആവാം. ഇതിനെ കൃത്യമായി നിയന്ത്രിക്കാവുന്നതാണ്. ഇത്, ലേസർ അബ്ലേഷനെ ഗവേഷണത്തിലും വ്യവസായത്തിലും വളരെ വിലപ്പെട്ടതാക്കുന്നു.

പ്രയോഗക്ഷമത തിരുത്തുക

ഏറ്റവും സാധാരണമായ ലേസർ അബ്ലേഷന്റെ പ്രയോഗം നിയന്ത്രിതമായ രീതിയിൽ ഖരവസ്തുവിന്റെ പ്രതലത്തിൽനിന്നും പദാർഥത്തെ നിർമ്മൂലനം ചെയ്യുകയാകുന്നു. ലെസർ കൊണ്ടുള്ള തുളയിടൽ ഒരു ഉദാഹരണമാണ്. വളരെ കട്ടിയുള്ള വസ്തുക്കളിൽ ആഴമുള്ളതും വളരെച്ചെറിയതുമായ തുളകൾ ഇറ്റാൻ സ്പന്ദിത ലേസർ ഉപയുകതമാൺ`. വളരെ ചെറിയ ലേസർ സ്പന്ദനങ്ങൾക്ക് വളരെവേഗം വസ്തുക്കളെ നീക്കാൻ കഴിയും. ആ സമയം ചുറ്റുപാടുമുള്ള വസ്തു വളരെക്കുറച്ചേ ചൂട് വലിച്ചെടുക്കൂ. ആയതിനാൽ പല്ലിന്റെ ഇനാമൽ പോലുള്ള മൃദുവോ ചൂടിനോട് കൂടുതൽ സെൻസിറ്റീവ് ആയതോ ആയ വസ്തുക്കളിൽ ലേസർ ഉപയോഗിച്ചു തുളയിടാൻ കഴിയും. ലോഹങ്ങളുടേയും ലോഹ ഓക്സൈഡുകളുടേയും ലോഹ കാർബൈഡുകളുടേയും നാനോ തരികൾ നിർമ്മിക്കാൻ ഗവേഷകരും മറ്റും ലേസർ അബ്ലേഷനും വാതക സാന്ദ്രീകരണവും ഉപയോഗിച്ചുവരുന്നുണ്ട്.

നിർമ്മാണം തിരുത്തുക

വൈദ്യശാസ്ത്രത്തിൽ ലേസർ അബ്ലേഷന്റെ ഉപയോഗക്ഷമത തിരുത്തുക

ജീവശാസ്ത്രത്തിൽ ലേസർ അബ്ലേഷന് വലിയ സാധ്യതകൾ ഉണ്ട്. ഇതുപയോഗിച്ചു പേശികളേയും നാഡികളേയും നശിപ്പിക്കാൻ കഴിയും.

ലേസർ അബ്ലേഷൻ ഉപയോഗിച്ച് കാൻസർ പോലെയോ അതുപോലുള്ള മുഴകളും മറ്റും നശിപ്പിക്കാൻ കഴിയും. തൈറോയിഡിലെ ചെറുമുഴകളും മറ്റും നശിപ്പിക്കാൻ ഇന്നു ഉപയൊഗിച്ചുവരുന്നു. അതുപോലെ കരളിലെ കാൻസർ ബാധിത ഭാഗങ്ങൾ ഈ രീതിയിൽ നശിപ്പിച്ചുവരുന്നു.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലേസർ_അബ്ലേഷൻ&oldid=2188414" എന്ന താളിൽനിന്ന് ശേഖരിച്ചത്