= ലേണിങ്ങ് ടീച്ചേഴ്സ് കേരള തിരുത്തുക

ശാസ്ത്ര പ്രചരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു അധ്യാപക കൂട്ടായ്മയാണ് ലേണിങ് ടീച്ചേഴ്സ് കേരള. ശാസ്ത്ര അധ്യാപകരെ ശാക്തീകരിക്കുകയെന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. സംസ്ഥാനത്തുടനീളം പൊതുവിദ്യാഭ്യാസ വകുപ്പും, സമഗ്രശിക്ഷാ കേരളയും നടപ്പാക്കിയ ശാസ്ത്ര പാർക്ക്, ജിയോ ലേണിങ്ങ് ലാബ്, സോഫ്ട് വെയർ പരിശീലനം, അധ്യാപകർക്ക് പഠനോപകരണ നിർമ്മാണ പരിശീലനം, വാന നിരീക്ഷണ ക്യാമ്പുകൾ, മികച്ച അധ്യാപകർക്ക് ശാസ്ത്രാചാര്യ പുരസ്കാരം, യുഎസ്എസ് പരീക്ഷയ്ക്കായി മിഷൻ യുഎസ്എസ് കൈപ്പുസ്തകം എന്നിവ കൂട്ടായ്മയുടെ കീഴിൽ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ദേശീയ അധ്യാപക അവാർഡ് ജേതാവ് മനോജ് കോട്ടയ്ക്കൽ, മുരളി വാസുദേവൻ, ഇ.വി.ടോമി, പി.ത്രിവിക്രമൻ, കെ.ഗോപിനാഥൻ, സുരേഷ് എഴുവന്തല,സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശിവപ്രസാദ് പാലോട്,കെ.എസ്.രമേശ്, പി.പ്രശാന്ത്, എലിയാസ്, പ്രവീൺ പോപ്പി, അജിത് എം.കെ എന്നിവർ നേതൃത്വം നൽകി വരുന്നു. സംഘടനക്കു കീഴിൽ സ്റ്റുവർട് ഹരിദാസ്(ജിയുപിഎസ് പൂവച്ചൽ, തിരുവനന്തപുരം 2021) ജനാർദ്ദനൻ(ജിയുപിഎസ് കരിച്ചേരി കാസർക്കോട് 2022), പ്രസാദ് അടുത്തില(കണ്ണൂർ 2023) എന്നിവർക്ക് ശാസ്ത്രാചാര്യ പുരസ്കാരം നൽകിയിട്ടുണ്ട്. ശാസ്ത്ര പ്രചരണത്തിനായി വോൾട്ട് എന്ന ത്രൈമാസിക പ്രസിദ്ധികരിച്ചു വരുന്നു. കാഴ്ചയിൽ വെല്ലുവിളി നേരിടുന്നവർക്കായി അഡാപ്റ്റഡ് സയൻസ് പാർക്ക് എന്ന പ്രവർത്തനം നടത്തി. വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിൽ അഡാപ്റ്റഡ് സയൻസ് പാർക്ക് സ്ഥാപിച്ചിട്ടുണ്ട്. സ്പെഷൽ സ്കൂൾ അധ്യാപകർക്കായി അനുരൂപീകൃത പഠനോപകരണങ്ങൾ നിർമ്മിക്കുന്നതിൽ പരിശീലനം നൽകി.

പ്രവർത്തനങ്ങൾ തിരുത്തുക

  • ശാസ്ത്ര പാർക്ക്
  • ഭൂമിശാസ്ത്ര ലാബ്
  • സോഫ്ട് വെയർ പരിശീലനം
  • അധ്യാപകർക്ക് പഠനോപകരണ നിർമാണ പരിശീലനം,
  • വാന നിരീക്ഷണ ക്യാപുകൾ
  • മികച്ച അധ്യാപകർക്ക് ശാസ്ത്രാചാര്യ പുരസ്കാരം,
  • മിഷൻ യുഎസ്എസ് കൈപ്പുസ്തകം
  • അഡാപ്റ്റഡ് സയൻസ് പാർക്ക്

അവലംബം തിരുത്തുക