ലേഡി ലൂയിസ സ്റ്റുവാർട്ട് (ജീവിതകാലം: ഓഗസ്റ്റ് 12, 1757 - ഓഗസ്റ്റ് 4, 1851) 18, 19 നൂറ്റാണ്ടുകൾ ജീവിച്ചിരുന്ന ഒരു ബ്രിട്ടീഷ് എഴുത്തുകാരിയായിരുന്നു. അവരുടെ ദീർഘമായ ജീവിതകാലം തൊണ്ണൂറ്റി നാലു വർഷം നീണ്ടുനിന്നിരുന്നു.

ലേഡി ലൂയിസ സ്റ്റുവാർട്ട്
Lady Louisa Stuart in 1851, at the age of ninety-three, sketch in oils by Sir George Hayter
ജനനം(1757-08-12)12 ഓഗസ്റ്റ് 1757
മരണം4 ഓഗസ്റ്റ് 1851(1851-08-04) (പ്രായം 93)
മാതാപിതാക്ക(ൾ)John Stuart, 3rd Earl of Bute
Mary Stuart, Countess of Bute

ആദ്യകാലജീവിതം തിരുത്തുക

ലൂയിസ സ്റ്റുവാർട്ട്, ബ്യൂട്ടെയിലെ മൂന്നാം പ്രഭുവായിരുന്ന (ജീവിതകാലം: 1713-1792) ജോൺ സ്റ്റുവാർട്ടിൻറെ ആറു മക്കളിലൊരാളായിരുന്നു. 1757 ൽ അവരുടെ ജനനസമയത്ത് അദ്ദേഹം ഭാവി രാജാവ് ജോർജ്ജ് മൂന്നാമൻറെ അടുത്ത സുഹൃത്തായിരുന്നു. ലൂയിസയുടെ മാതാവായ മേരി സ്റ്റുവാർട്ട് (ജീവിതകാലം : 1718-1794) ബ്യൂട്ടെയിലെ പ്രഭ്വിയായിരുന്നു. പ്രഭുവിനും പ്രഭ്വിക്കുമായി മറ്റ് അഞ്ചു കുട്ടികൾകൂടിയുണ്ടായിരുന്നു. ബ്യൂട്ടെ സ്കോട്ടിഷ് ആയിരുന്നുവെങ്കിലും അദ്ദേഹം തൻറ ജീവിതകാലത്തെ മുഖ്യഭാഗം ബെർക്ലി സ്ക്വയറിലെ ബൃഹത്തായ ലണ്ടൻ ഭവനത്തിലായിരുന്നു ചെലവഴിച്ചിരുന്നത്.[1] 1762 ൽ അദ്ദേഹം ബെഡ്ഫോർഡ്ഷെയറിലെ ലൂട്ടൺ ഹൂ എസ്റ്റേറ്റ് വിലയ്ക്കു വാങ്ങി. 1760-ൽ ജോർജ് മൂന്നാമൻ സിംഹാസനാരോഹണം ചെയ്യുകയും 1762-ൽ അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് ബ്യൂട്ട് പ്രഭു പ്രധാനമന്ത്രിയായി നിയമിതനാകുകയും ചെയ്തു.

അവലംബം തിരുത്തുക

  1. Graham, Harry, [Jocelyn Henry C. Graham], A Group of Scottish Women (New York, Duffield & Co., 1908) Chapter XVIII online at Lady Louisa Stuart (1757–1851) at electricscotland.com (accessed 20 February 2008)