ലേഡി എവ്‌ലിൻ സ്റ്റുവർട്ട് മുറെ
ഗേലിക് നാടോടി കഥകളും പാട്ടുകളും ശേഖരിച്ച ഒരു സ്കോട്ടിഷ് പുരാണകഥാകാരനായിരുന്നു ലേഡി എവ്‌ലിൻ സ്റ്റുവർട്ട് മുറെ (17 മാർച്ച് 1868 - 30 ജൂലൈ 1940). അവൾ ഒരു വിദഗ്ധ സൂചി വർക്കറും എംബ്രോയ്ഡറിയും ലേസും ശേഖരിക്കുന്നവളായിരുന്നു.
Lady Evelyn Stewart Murray | |
---|---|
ജനനം | Blair Castle, Perthshire, Scotland | 17 മാർച്ച് 1868
മരണം | 30 ജൂലൈ 1940 Easter Moncrieffe, Perthshire | (പ്രായം 72)
അന്ത്യ വിശ്രമം | Tirnie, Blair Atholl[1] |
ദേശീയത | Scottish |
അറിയപ്പെടുന്നത് | Gaelic folklorist, needleworker |
മാതാപിതാക്ക(ൾ) | John Stewart-Murray, 7th Duke of Atholl Louisa Moncreiffe |
ജീവിതം
തിരുത്തുക1868 മാർച്ച് 17 ന് സ്‌കോട്ട്‌ലൻഡിലെ പെർത്ത്‌ഷെയറിലെ ബ്ലെയർ കാസിലിലാണ് അത്തോളിലെ ഏഴാമത്തെ ഡ്യൂക്കായ ജോൺ സ്റ്റുവർട്ട്-മുറെയുടെയും ഭാര്യ ഏഴാമത്തെ ബാരണറ്റിലെ സർ തോമസ് മോൺക്രീഫിന്റെ മകളായ ലൂയിസ മോൺക്രീഫിന്റെയും ഇളയ മകളായി ലേഡി എവ്‌ലിൻ സ്റ്റുവാർട്ട് മുറെ ജനിച്ചത്. [2][1][3]
മുറെയ്‌ക്ക് ഒരു സാധാരണ വിക്ടോറിയൻ പ്രഭുവർഗ്ഗ വിദ്യാഭ്യാസം ലഭിച്ചു, വീട്ടിൽ ഗൃഹാദ്ധ്യാപിക പഠിപ്പിച്ച അവൾ ചെറുപ്രായത്തിൽ തന്നെ ഗേലിക്കിൽ താല്പര്യം കാണിച്ചു, ഭാഷയിൽ പ്രാവീണ്യമുള്ള, തത്പരനായിരുന്ന അവളുടെ പിതാവ് അവളെ പ്രോത്സാഹിപ്പിച്ചു. 1887 മുതൽ 1891 വരെ, ആത്തോൾ എസ്റ്റേറ്റിലും പരിസരത്തുമുള്ള ഗെയിൽസിൽ നിന്ന് 240-ലധികം ഗാലിക് നാടോടി കഥകളും പാട്ടുകളും അവർ ശേഖരിച്ചു. ഭാഷയെക്കുറിച്ചുള്ള അവളുടെ ഗൗരവമേറിയതും ആഴത്തിലുള്ളതുമായ അക്കാദമിക് പഠനം അവളുടെ മാതാപിതാക്കളുമായി കലഹമുണ്ടാക്കി. അവളുടെ അക്കാദമിക് ജോലികൾ പരിമിതപ്പെടുത്താൻ അവളുടെ മാതാപിതാക്കൾ ശ്രമിച്ചപ്പോൾ അവൾക്ക് കടുത്ത മാനസികരോഗങ്ങൾ ഉണ്ടായി. 1891 അവസാനത്തോടെ, അവളുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിൽ, അവളുടെ മാതാപിതാക്കൾ ഒരു ഹ്രസ്വ സന്ദർശനത്തിനായി സ്വിറ്റ്സർലൻഡിലേക്ക് അയച്ചു. സ്വിറ്റ്സർലൻഡിൽ നിന്ന് സ്കോട്ട്ലൻഡിലേക്ക് മടങ്ങാൻ മുറെ വിസമ്മതിക്കുകയും അവളുടെ ജീവിതകാലം മുഴുവൻ മാതാപിതാക്കളുമായി അകന്നു കഴിയുകയും ചെയ്തു. എന്നിരുന്നാലും അവൾ തന്റെ സഹോദരങ്ങളുമായി കത്തിടപാടുകൾ നടത്തുകയും സന്ദർശിക്കുകയും ചെയ്തു.[1][3]
References
തിരുത്തുക- ↑ 1.0 1.1 1.2 Anderson, Jane (2004). "Murray, Lady Evelyn Stewart-". Oxford Dictionary of National Biography (online ed.). Oxford: Oxford University Press. doi:10.1093/ref:odnb/40731. (Subscription or UK public library membership required.)
- ↑ "Louisa (née Montcrieffe), Duchess of Atholl - Person - National Portrait Gallery". www.npg.org.uk. Retrieved 2016-03-27.
- ↑ 3.0 3.1 Ewan, Elizabeth; Innes, Sue; Reynolds, Sian (2006). The Biographical Dictionary of Scottish Women: From the Earliest Times to 2004 (in ഇംഗ്ലീഷ്). Edinburgh: Edinburgh University Press. p. 344. ISBN 9780748617135.