ആഷാദ് ശിവരാമൻ സംവിധാനം ചെയ്ത മലയാള സിനിമയാണ് 'ലെയ്ക്ക'. 2023ലാണ് ചിത്രം പുറത്തിറങ്ങിയത്.

ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനാണെന്ന് സ്വയം അവകാശപ്പെടുന്ന, അവിടുത്തെ വർക് ഷോപ്പ് ജീവനക്കാരനായ രാജുവിന്റെയും കുടുംബത്തിന്റെയും കഥയാണ് ‘ലെയ്ക്ക’. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ മേനി നടിക്കുന്ന രാജുവിന്റെയും ഭാര്യ വിമലയുടെയുമൊപ്പം കഥയുടെ രസച്ചരടു മുറുക്കുന്ന മറ്റൊരു മുഖ്യ കഥാപാത്രമായി ലെയ്ക്ക എന്ന നായയുമുണ്ട്. ആദ്യമായി ബഹിരാകാശത്തുപോയ റഷ്യൻ നായയാണ് 'ലെയ്‌ക്ക'. ഇവന്റെ പിൻമുറക്കാരനാണ് ഈ ലെയ്‌ക്ക എന്നാണ് അവകാശവാദം. ഇവരുടെ കുടുംബജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് കഥയെ നയിക്കുന്നത്. നർമത്തിനും കുടുംബബന്ധങ്ങൾക്കും സസ്പെൻസിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സിനിമയാണ് ലെയ്ക്ക.

കഥ, സംവിധാനം - ആഷാദ് ശിവരാമൻ നിർമ്മാണം - ഡോ. ഷംനാദ്, ഡോ. രഞ്ജിത്ത് മണി, വി.പി.എസ്. ആൻഡ് സൺസ് മീഡിയ തിരക്കഥ, സംഭാഷണം - പി. മുരളീധരൻ, ശ്യാം കൃഷ്ണ ഛായാഗ്രഹണം - പി.സുകുമാർ ഐ എസ് സി എഡിറ്റിംഗ് - വിപിൻ മണ്ണൂർ പശ്ചാത്തല സംഗീതം - റോണി റാഫേൽ പ്രൊഡക്ഷൻ കൺട്രോളർ - എസ്.മുരുകൻ ചീഫ് അസോസിയേറ്റ് ഡയറക്ടർ - കെ ജി ഷൈജു കലാസംവിധാനം - അനീഷ് കൊല്ലം സൗണ്ട് ഡിസൈൻ - ഷാജി മാധവൻ അസോസിയേറ്റ് മിക്‌സ് എഞ്ചിനീയർ - ജിയോ പയസ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - സുജിത് വിഘ്‌നേശ്വർ കളറിസ്റ്റ് - രമേഷ് അയ്യർ വിതരണം - ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സ്. യൂണിറ്റ് ക്യാമറാമാൻ - സുധീർ കെ. സുധാകരൻ അസോസിയേറ്റ് ക്യാമറമാൻ - സുനിൽ ലാൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിജയ് ജി.എസ്. പ്രൊഡക്ഷൻ മാനേജർ - അബിൻ എടവനക്കാട് മേക്കപ്പ് - അനിൽ നേമം കൊറിയോഗ്രാഫർ - സജ്ന നജാം വസ്ത്രാലങ്കാരം - രതീഷ് ചമ്രവട്ടം ഫിനാൻസ് കൺട്രോളർ - വിവിൻ മഹേഷ് അസോസിയേറ്റ് ഡയറക്ടർമാർ - രോഹിത്, ആസിഫ് കൊളക്കാടൻ, ശാന്തൻ ഹരിദാസൻ. അസിസ്റ്റന്റ് ഡയറക്ടർമാർ- വൈശാഖ് തമ്പി, ജിനു എം. ആനന്ദ്, ആദർശ് മരക്കാടൻ അസിസ്റ്റന്റ് ക്യാമറാമാൻ - ശ്രീഖിൽ ശ്രീനിവാസൻ സൗണ്ട് റെക്കോർഡിസ്റ്റ് - ഷാജിമാധവൻ - സിൽവർലൈൻ സ്റ്റുഡിയോ ഫോളി ആർട്ടിസ്റ്റ് - ഷാബു സുരേഷ് സാങ്കേതിക മാർഗ്ഗനിർദ്ദേശം- ഡോ. പി. പുഗഴേന്തി ഐ.എഫ്.എസ് ഡിസൈൻ - സിനു അരുവിപ്പുറം, അജിത് കുമാർ ജി, ഫിർഷാദ് ടൈറ്റിൽസ് ഗാനം Vfx - ബിനോയ് Vfx - പ്രദീപ്, ഗിരീഷ് പി.ആർ.ഒ - വാഴൂർ ജോസ് മീഡിയ സ്ട്രാറ്റജിസ്റ്റ് - ടി.സി. രാജേഷ് സിന്ധു. ഡിഐ - വിസ്ത വിഎഫ്എക്‌സ് ഡിഐ ലൈൻ പ്രൊഡ്യൂസർ - ശ്രീനകേഷ് വരദൻ DI കൺഫോർമിസ്റ്റ് - ഗോകുൽ ജി ഗോപി അസിസ്റ്റന്റ് എഡിറ്റർ - അമൽ വിജയൻ, പോസ്റ്റ് ഫോക്കസ് സ്റ്റുഡിയോ - സിൽവർ ലൈൻ സ്റ്റുഡിയോസ്, ഏരീസ് വിസ്മയാസ് മാക്‌സ്, പോസ്റ്റ് ഫോക്കസ് ഡോഗ് ട്രെയ്‌നർ - മുഹമ്മദ് ഷാജി, വിപിൻ വി മലയിൻകീഴ് ക്രെയിൻ യൂണിറ്റ് - യൂണിവേഴ്‌സൽ സിനി ക്രെയിൻ യൂണിറ്റ് - രജപുത്ര സംഗീതം - സതീഷ് രാമചന്ദ്രൻ, ജെമിനി ഉണ്ണികൃഷ്ണൻ ഗായകർ - രാജലക്ഷ്മി, സുദീപ് കുമാർ, ഷാനി, നിതിൻ രാജ്, പാർവതി എ.ജി, അജയ് സത്യൻ വരികൾ - ശാന്തൻ ഹരിദാസൻ, ബി.ടി. അനിൽകുമാർ, പി.മുരളീധരൻ അഭിനേതാക്കൾ: ബൈജു സോപാനം, നിഷ സാംരഗ്, നാസർ, ബൈജു സന്തോഷ്, സുധീഷ്, വിജിലേഷ്, നോബി, പ്രവീണ, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, രോഷ്‌നി, നന്ദന വർമ

ശബ്ദം അലൻസിയർ - ലെയ്ക്ക

"https://ml.wikipedia.org/w/index.php?title=ലെയ്ക്ക_(മലയാളം_സിനിമ)&oldid=3937069" എന്ന താളിൽനിന്ന് ശേഖരിച്ചത്