അരുൺ ഖേതർപാൽ
ഭാരതീയ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു സെക്കന്റ് ലെഫ്റ്റ്നന്റ് അരുൺ ഖേതർപാൽ(14 ഒക്ടോബർ 1950 - 16 ഡിസംബർ 1971). 1971 ലെ ബംഗ്ലാദേശ് യുദ്ധത്തിൽ കൊല്ലപ്പെട്ടു.[1] മരണാനന്തരം ഭാരതത്തിലെ പരമോന്നത സൈനിക ബഹുമതിയായ പരമവീര ചക്രം, നൽകപ്പെട്ടു.
അരുൺ ഖേതർപാൽ | |
---|---|
ജനനം | 14 October 1950 Pune |
മരണം | 16 December 1971(aged 21) Barapind Shakargarh Sector |
ദേശീയത | India |
വിഭാഗം | Indian Army |
ജോലിക്കാലം | 6 months [1] |
പദവി | 2nd Lieutenant |
യൂനിറ്റ് | POONA HORSE (17 HORSE) (IC 25067) |
യുദ്ധങ്ങൾ | Battle of Basantar or Battle of Barapind |
പുരസ്കാരങ്ങൾ | പരമവീര ചക്രം |
ജീവിതരേഖ
തിരുത്തുകമഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ചു. അച്ഛൻ പട്ടാള ബ്രിഗേഡിയറായിരുന്നു. പഠനത്തിലും കായിക രംഗത്തും മികവു കാട്ടിയ ഖേതർപാൽ 1967 ൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. ഫോക്സ്ട്രോട്ട് സ്ക്വാഡ്രണിലെ കേഡറ്റ് ക്യാപ്റ്റനായിരുന്നു. പിന്നീട് മിലിറ്ററി അക്കാദമിയിൽ ചേർന്നു. 1971 ൽ 17 പൂനെ ഹോഴ്സിൽ കമ്മീഷൻ ചെയ്തു.[2]
1971 ലെ ബംഗ്ലാദേശ് യുദ്ധം
തിരുത്തുക1971 ലെ ബംഗ്ലാദേശ് യുദ്ധത്തിൽ 47 ാമത് ഇൻഫന്ററി ബ്രിഗേഡിന്റെ നേതൃത്ത്വം 17 പൂനെ ഹോഴ്സിനായിരുന്നു. യുദ്ധത്തിനിടെ ശാഖർഗർ സെക്റ്ററിലെ നീക്കത്തിനിടെ ബസന്തർ നദിക്കു കുറുകെ പാലം നിർമ്മിക്കുന്ന ചുമതല 47 ാം ബ്രിഗേഡിനായിരുന്നു. ആ പ്രദേശമാകെ മൈൻ വിതറിയിരുന്നു.[3]
ഡിസംബർ 16 ന് പാകിസ്താൻ സേന ടാങ്കുകളുടെ സഹായത്തോടെ പ്രത്യാക്രമണം ആരംഭിച്ചു. ഈ ആക്രമണത്തിലാണ് ഖേതർപാൽ കൊല്ലപ്പെട്ടത്.[4][5] തന്റെ ചുമതലയിലുണ്ടായിരുന്ന ടാങ്ക് ശത്രു സൈന്യത്തിന്റെ വെടിയേറ്റു തകർന്നിട്ടും അദ്ദേഹം ധീരമായി പോരാടി, അവരെ പ്രതിരോധിച്ചു. തന്റെ ജീവത്യാഗത്തിലൂടെ ഇന്ത്യൻ സൈന്യത്തിന് യുദ്ധത്തിലെ നിർണ്ണായകമായ മേൽക്കൈ നൽകാൻ ഖേതർപാലിനായി. ഫാമഗുസ്ത എന്ന ഈ യുദ്ധ ടാങ്ക് ഇപ്പോഴും യുദ്ധ സ്മാരകമായി സംരക്ഷിച്ചു വരുന്നു.
ആദരവുകൾ
തിരുത്തുക- ഇന്ത്യൻ മിലിറ്ററി അക്കാദമി ആഡിറ്റോറിയം ഖേതർപാലിന്റെ പേരിലാണ് നാമകരണം ചെയ്തിട്ടുള്ളത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-17. Retrieved 2013-06-06.
- ↑ "Lawrence School to get Khetarpal's statue - Times Of India". Articles.timesofindia.indiatimes.com. Archived from the original on 2012-07-07. Retrieved 2012-02-10. Archived 2012-07-07 at Archive.is
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2023-09-19. Retrieved 2013-06-06.
- ↑ http://www.indianarmy.gov.in/Site/FormTemplete/frmPhotoGallery.aspx?MnId=BkSo4GjZt+sFveYoQfUrlg==&ParentID=rvVnLiFkVlevP0fjtS7JLg==
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-26. Retrieved 2013-06-06.
പുറം കണ്ണികൾ
തിരുത്തുക- A Deathless Hero 2Lt Arun Khetrapal, PVC.. Archived 2012-04-26 at the Wayback Machine.
- Indian Army webpage