ലൂസിന ഹാഗ്മാൻ (ജീവിതകാലം: 5 ജൂൺ 1853, കാൽവിയ[1] - 6 സെപ്റ്റംബർ 1946) ഒരു ആദ്യകാല ഫിന്നിഷ് സത്രീ സമത്വവാദിയും 1907-ലെ ഫിന്നിഷ് പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഫലമായി തെരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ വനിതാ എംപിമാരിൽ ഒരാളുമായിരുന്നു.

ലൂസിന ഹാഗ്മാൻ
ജനനം(1863-06-05)5 ജൂൺ 1863
മരണം6 സെപ്റ്റംബർ 1946(1946-09-06) (പ്രായം 93)
ദേശീയതഫിന്നിഷ്

ആദ്യകാലജീവിതം

തിരുത്തുക

പോലീസ് ഉദ്യോഗസ്ഥനായിരുന്ന നിൽസ് ജോഹാൻ എറിക് ഹാഗ്മാന്റെയും കാൾവിയയിലെ ഗ്രാമീണ മേഖലയിലെ പോലീസ് മേധാവിയായിരുന്ന മാർഗരറ്റ സോഫിയ നോർഡ്മാന്റെയും മകളായിരുന്നു ലൂസിന ഹാഗ്മാൻ. അദ്ധ്യാപികയായ സോഫിയ ഹാഗ്മാന്റെയും എഴുത്തുകാരനായ ടൈക്കോ ഹാഗ്മാന്റെയും സഹോദരിയായിരുന്നു അവർ.

ഒരു അധ്യാപികയായി ജോലി ചെയ്തിരുന്ന അവരുടെ വിദ്യാലയത്തിൽ അദ്ധ്യയനം നടത്തിയ, ഏറ്റവും പ്രശസ്തനായ വ്യക്തി ഒരുപക്ഷേ  ജീൻ സിബെലിയസ് ആയിരിക്കാം.[2] 1907 മുതൽ 1917 വരെ പാർലമെന്റിൽ സേവനമനുഷ്ഠിച്ച അവർ സ്ത്രീകളുടെ വിഷയങ്ങളിൽ  സജീവമായി ഏർപ്പെട്ടിരുന്നു. 1907-ൽ തിരഞ്ഞെടുക്കപ്പെട്ട ആകെയുള്ള 200 എംപിമാരിൽ വെറും 19 പേർ മാത്രമായിരുന്ന സ്ത്രീകൾ. വിജയിച്ച വനിതകളിൽ ഹഗ്മാനോടൊപ്പം, മിയിന സില്ലാൻപാ, ആനി ഹൂട്ടാറി, ഹിൽജ പാർസിനൻ, ഹെഡ്‌വിഗ് ഗെബാർഡ്, ഐഡ ആല്ലെ, മിമ്മി കനേർവോ, എവ്‌ലീന അല-കുൽജു, ഹിൽഡ കാകിക്കോസ്‌കി, ലിസി കിവിയോജ, സാന്ദ്ര ലെഹ്‌റ്റിനെൻ, ഡാഗ്‌മെർ നിയോവിയസ്‍, മരിയ റൗണിയോ, അലക്‌സാന്ദ്ര ഗ്രിപെൻബെർഗ്, ഐഡ വെമ്മെൽപു, മരിയ ലെയ്‌ൻ, ജെന്നി ന്യൂട്ടിയോ, ഹിൽമ റസാനൻ എന്നിവർ ഉൾപ്പെട്ടിരുന്നു.[3]

മാർത്ത ഓർഗനൈസേഷൻറെ സ്ഥാപനത്തിൽ പങ്കാളിയായ ലൂസിന ഹാഗ്മാൻ, ഫിന്നിഷ് ഫെമിനിസ്റ്റുകളുടെ സമിതിയായ യൂണിയോനിയുടെ ആദ്യ ചെയർ ആയി സേവനമനുഷ്ടിക്കുകയും[4] സമാധാന പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.[5] ഫ്രെഡ്രിക ബ്രെമറിന്റെ ഒരു ജീവചരിത്രവും അവർ എഴുതിയിരുന്നു.[6]

  1. Selected Articles on Woman Suffrage. H.W. Wilson. 1910. p. 113.
  2. Andrew Barnett (2007). Sibelius. Yale University Press. p. 5. ISBN 978-0-300-11159-0.
  3. /"Suomalainen Naisliitto - Historia". www.naisliittohelsinki.fi (in ഫിന്നിഷ്). Retrieved 2020-01-18.
  4. "Jyväskylä University Museum". Archived from the original on 2022-10-17. Retrieved 2023-03-02.
  5. Peter Brock; Thomas Paul Socknat (1999). Challenge to Mars: Essays on Pacifism from 1918 to 1945. University of Toronto Press. pp. 46–. ISBN 978-0-8020-4371-9.
  6. Päivi Lappalainen; Lea Rojola (2007). Women's voices: female authors and feminist criticism in the Finnish literary tradition. Finnish Literature Society. p. 8. ISBN 978-951-746-760-5.
"https://ml.wikipedia.org/w/index.php?title=ലൂസിന_ഹാഗ്മാൻ&oldid=3995090" എന്ന താളിൽനിന്ന് ശേഖരിച്ചത്