ലൂവീസ് സീലിയ ഫ്ലെമിംഗ്
ലൂയിസ് സീലിയ "ലുലു" ഫ്ലെമിംഗ് (ജനുവരി 28, 1862 - ജൂൺ 20, 1899) ഒരു മെഡിക്കൽ ഡോക്ടറും പെൻസിൽവാനിയയിലെ വിമൻസ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കക്കാരിൽ ഒരാളുമായിരുന്നു.[1] തന്റെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി ആഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ അവർ, വുമൺസ് അമേരിക്കൻ ബാപ്റ്റിസ്റ്റ് ഫോറിൻ മിഷണറി സൊസൈറ്റി ആഫ്രിക്കയിൽ ജോലിക്കായി നിയോഗിച്ച ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതയായിരുന്നു.[2]
ലൂയിസ് സെലിയ ഫ്ലെമിംഗ് | |
---|---|
ലൂയിസ് സീലിയ "ലുലു" ഫ്ലെമിംഗ് | |
ജനനം | ഫ്ലെമിംഗ് ഐലൻഡ്, ഫ്ലോറിഡ | ജനുവരി 28, 1862
മരണം | ജൂൺ 20, 1899 ഫിലാഡൽഫിയ, പെൻസിൽവാനിയ | (പ്രായം 37)
ദേശീയത | അമേരിക്കൻ |
കലാലയം | ഷാ കോളേജ്, വിമൻസ് മെഡിക്കൽ കോളേജ് ഓഫ് ഫിലാഡൽഫിയ |
തൊഴിൽ | വൈദ്യൻ, മിഷനറി |
ജീവചരിത്രം
തിരുത്തുകഫ്ലോറിഡയിലെ ക്ലേ കൗണ്ടിയിലെ ഹൈബർനിയയിലെ കേണൽ ലൂയിസ് മൈക്കൽ ഫ്ലെമിങ്ങിന്റെ ഹൈബർനിയ പ്ലാന്റേഷനിൽ അടിമകളായ മാതാപിതാക്കളുടെ മകളായി 1862 ജനുവരി 28 ന് ലൂയിസ് സെലിയ ഫ്ലെമിംഗ് ജനിച്ചു.[3][4][5] അടിമകളായിരുന്നുവെങ്കിലും സവിശേഷമായ ചില പശ്ചാത്തലങ്ങളുണ്ടായിരുന്നു ലൂയിസ് ഫ്ലെമിങ്ങിന്റെ മാതാപിതാക്കളിൽ അവളുടെ അമ്മ പകുതി കോംഗോയും അച്ഛൻ പകുതി വെളുത്ത വർഗ്ഗക്കാരനുമായിരുന്നു.[6] ഫ്ലെമിംഗ് ചെറുപ്പമായിരുന്നപ്പോൾ, പിതാവ് യൂണിയൻ ആർമിയിലെ അടിമത്തത്തിനെതിരെ പോരാടാൻ പോയി, എന്നാൽ രണ്ട് വർഷത്തെ സേവനത്തിന് ശേഷം അദ്ദേഹം മരണപ്പെട്ടു.[7]
1877 ഡിസംബറിൽ, ജാക്സൺവില്ലെയിലെ ബെഥേൽ ബാപ്റ്റിസ്റ്റ് ഇൻസ്റ്റിറ്റ്യൂഷണൽ ചർച്ചിൽ 15-ാം വയസ്സിൽ ഫ്ലെമിംഗ് ക്രിസ്തുമതം സ്വീകരിക്കുകയും കർത്താവിന്റെ കാൽച്ചുവടുകൾ പിന്തുടർന്നുകൊണ്ട് ആ സമയം മുതൽ സുവിശേഷം പ്രചരിപ്പിക്കുന്നതിനുള്ള ജോലിയിലേർപ്പെട്ടു.[8][9] 1885 മെയ് 27 ന് ഷാ യൂണിവേഴ്സിറ്റിയിൽ നിന്ന് അവളുടെ ക്ലാസിലെ ഉയർന്ന മാർക്ക് നേടിയ കുട്ടിയായി ചേർന്ന് ബിരുദം നേടി.[10][11] പിന്നീട് ഫ്ലെമിംഗ് ഫ്ലോറിഡയിലെ സെന്റ് അഗസ്റ്റിനിലെ പബ്ലിക് സ്കൂൾ അധ്യാപികയായി.[12][13]
1886-ൽ വുമൺസ് ബാപ്റ്റിസ്റ്റ് ഫോറിൻ മിഷൻ സൊസൈറ്റി ഓഫ് ദി വെസ്റ്റ് കോംഗോയിലേക്കുള്ള തങ്ങളുടെ മിഷനറി പ്രതിനിധിയാകാൻ ഫ്ലെമിംഗിനെ ക്ഷണിച്ചു. അവൾ ക്ഷണം സ്വീകരിച്ച് 1887-ൽ കോംഗോയിൽ എത്തി, പലബാലയിൽ നിലയുറപ്പിച്ചു.[14][15] പെൺകുട്ടികൾക്കൊപ്പം കോംഗോയിൽ ജോലി ചെയ്ത അവർ സൺഡേ സ്കൂൾ, പ്രൈമറി ക്ലാസുകൾ, ഇംഗ്ലീഷ് ക്ലാസുകളിൽ പഠിപ്പിച്ചു.[16] ആരോഗ്യം വീണ്ടെടുക്കുന്നതിനായി 1891-ൽ ഫ്ലെമിംഗ് അമേരിക്കയിലേക്ക് മടങ്ങിപ്പോയി.[17][18]
കോംഗോയിലെ അസുഖ ബാധിതരെ സഹായിക്കുകയെന്ന ആശയത്തോടെ, അവൾ 1891-ൽ ഫിലാഡൽഫിയയിലെ വിമൻസ് മെഡിക്കൽ കോളേജിൽ (WMCP) ചേർന്നു. സ്ത്രീകൾക്ക് ഡോക്ടർമാരാകാൻ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച ആദ്യത്തെ മെഡിക്കൽ കോളേജായിരുന്ന WMCP; സാമൂഹിക മാനദണ്ഡങ്ങളെ ധിക്കരിക്കുകയും സ്ത്രീകൾക്ക് ഉയർന്ന വിദ്യാഭ്യാസം നേടാനുള്ള അവസരം അനുവദിക്കുകയും ചെയ്തിരുന്നു.[19] 1925 ആയപ്പോഴേക്കും ഡബ്ല്യുഎംസിപിയിൽ നിന്ന് ബിരുദം നേടിയ പതിനെട്ട് ആഫ്രിക്കൻ അമേരിക്കൻ സ്ത്രീകളിൽ ഒരാൾ 1895-ൽ ബിരുദം നേടിയ ലൂയിസ് ഫ്ലെമിംഗ് ആയിരുന്നു.[20][21]
ഫ്ലെമിംഗ് കോംഗോയിലെ തന്റെ ദൗത്യത്തിലേക്ക് മടങ്ങി, രാജ്യത്തെ ഏക ആഫ്രിക്കൻ-അമേരിക്കൻ വനിതാ ഡോക്ടറായി.[22]
അവലംബം
തിരുത്തുക- ↑ Black women in America. Hine, Darlene Clark. (2nd ed.). Oxford: Oxford University Press. 2005. ISBN 9780195156775. OCLC 57506600.
{{cite book}}
: CS1 maint: others (link) - ↑ "LuLu Fleming, medical missionary". African American Registry. Retrieved 12 February 2018.
- ↑ "This Day in Black History: Jan. 28, 1862". BET.com. BET Networks. Retrieved 2018-02-12.
- ↑ Kurian, George Thomas (2016). Encyclopedia of Christianity in the United States, Volume 5. Rowman & Littlefield. p. 897. ISBN 978-1442244320.
- ↑ "Fleming, Louise Celia "Lulu" (1862-1899)". BlackPast.org. Retrieved 12 February 2018.
- ↑ Scruggs, Lawson Andrew. Women of Distinction: Remarkable in Works and Invincible in Character. United States: L. A. Scruggs, 1893. pg. 197
- ↑ Scruggs, Lawson Andrew. Women of Distinction: Remarkable in Works and Invincible in Character. United States: L. A. Scruggs, 1893. pg. 197-198
- ↑ Scruggs, Lawson Andrew. Women of Distinction: Remarkable in Works and Invincible in Character. United States: L. A. Scruggs, 1893. pg.198
- ↑ Kurian, George Thomas (2016). Encyclopedia of Christianity in the United States, Volume 5. Rowman & Littlefield. p. 897. ISBN 978-1442244320.
- ↑ "Fleming, Louise Celia "Lulu" (1862-1899)". BlackPast.org. Retrieved 12 February 2018.
- ↑ Scruggs, Lawson Andrew. Women of Distinction: Remarkable in Works and Invincible in Character. United States: L. A. Scruggs, 1893. p.198.
- ↑ "Fleming, Louise Celia "Lulu" (1862-1899)". BlackPast.org. Retrieved 12 February 2018.
- ↑ Van Broekhoven, Deborah (2013). "Women's History Month" (PDF). American Baptist Historical Society (ABHS). Archived from the original (PDF) on 2023-01-06. Retrieved 2023-01-06.
- ↑ "Lulu Cecilia Fleming, M.D." American Baptist Churches USA. Retrieved 12 February 2018.
- ↑ "Fleming, Louise Cecelia". dacb.org (in ഇംഗ്ലീഷ്). Center for Global Christianity and Mission at Boston University School of Theology. Retrieved 2018-02-12.

- ↑ Gamble, Vanessa Northington. "“Sisters of a Darker Race”: African American Graduates of the Woman’s Medical College of Pennsylvania, 1867–1925." Bulletin of the History of Medicine, vol. 95 no. 2, 2021, p. 169-197. Project MUSE, doi:10.1353/bhm.2021.0029. pg.169-170
- ↑ Gamble, Vanessa Northington. "“Sisters of a Darker Race”: African American Graduates of the Woman’s Medical College of Pennsylvania, 1867–1925." Bulletin of the History of Medicine, vol. 95 no. 2, 2021, p. 169-197. Project MUSE, doi:10.1353/bhm.2021.0029. pg. 170-171
- ↑ "Fleming, Louise Celia "Lulu" (1862-1899)". BlackPast.org. Retrieved 12 February 2018.
- ↑ "Fleming, Louise Celia "Lulu" (1862-1899)". BlackPast.org. Retrieved 12 February 2018.