ലൂയിസ് റെയ്‌സ്
ലൂയിസ് മേരി സിബോൾഡ് റെയ്‌സ് (ഫെബ്രുവരി 23, 1920 - ജനുവരി 1, 2011) 1950-കളിലും 1960-കളിലും ജനിച്ച മിസോറിയിലെ സെന്റ് ലൂയിസിൽ താമസിച്ചിരുന്ന കുട്ടികളിൽ നിന്നുള്ള പാൽപ്പല്ലുകൾ 12 വർഷക്കാലം ശേഖരിച്ച് വിശകലനം ചെയ്ത, ബേബി ടൂത്ത് സർവേ എന്നറിയപ്പെടുന്ന പദ്ധതിയെ ഏകോപിപ്പിച്ച ഒരു അമേരിക്കൻ ഫിസിഷ്യനായിരുന്നു. 1963-ൽ ജനിച്ച കുട്ടികളുടെ പല്ലുകളിൽ സ്ട്രോൺഷ്യം-90-ന്റെ അളവ് വ്യാപകമായ ആണവായുധ പരീക്ഷണത്തിന്റെ വരവിനു മുമ്പുള്ള 1950-ൽ ജനിച്ച കുട്ടികളിൽ കണ്ടെത്തിയതിനെക്കാൾ 50 മടങ്ങ് കൂടുതലാണെന്ന് ഈ സർവേ ഫലങ്ങൾ കാണിക്കുന്നു. യുണൈറ്റഡ് കിംഗ്ഡവുമായും സോവിയറ്റ് യൂണിയനുമായും ഭാഗിക ആണവ പരീക്ഷണ നിരോധന ഉടമ്പടിയിൽ ഒപ്പുവെക്കാൻ അക്കാലത്തെ യു.എസ്. പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയെ ബോധ്യപ്പെടുത്താൻ സഹായിച്ച ഈ കണ്ടെത്തലുകളോടെ അന്തരീക്ഷത്തിലേക്ക് ഏറ്റവും കൂടുതൽ ആണവ പതനം ഉണ്ടാക്കുന്ന ആണവായുധങ്ങളുടെ ഭൌമോപരിതലത്തിന് മുകളിൽനിന്നുള്ള പരീക്ഷണം അവസാനിപ്പിച്ചു.
ലൂയിസ് മേരി സിബോൾഡ് റെയ്‌സ് | |
---|---|
പ്രമാണം:Louise Reiss.jpg | |
ജനനം | |
മരണം | ജനുവരി 1, 2011 | (പ്രായം 90)
വിദ്യാഭ്യാസം | Woman's Medical College of Pennsylvania (currently Drexel University College of Medicine) |
അറിയപ്പെടുന്നത് | Baby Tooth Survey |
Medical career |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുക1920 ഫെബ്രുവരി 23-ന് ന്യൂയോർക്ക് നഗരത്തിലെ ക്യൂൻസ് ബറോയിൽ ജനിച്ച റെയ്‌സിന് കുട്ടിക്കാലത്ത് പോളിയോ പിടിപെട്ടിരുന്നു.[1] കോളേജിൽ ആർട്സ് വിഷയങ്ങൾ പഠിക്കാൻ അവൾ ആദ്യം പദ്ധതിയിട്ടിരുന്നുവെങ്കിലും രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ശാസ്ത്ര വിഷയങ്ങളിലേയ്ക്ക് മാറാൻ അവർ തീരുമാനിച്ചു.[2][3]
പെൻസിൽവാനിയയിലെ വുമൺസ് മെഡിക്കൽ കോളേജിൽ (ഇപ്പോൾ ഡ്രെക്സൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിൻ ഭാഗം) മെഡിക്കൽ ബിരുദം നേടിയ അവർ ഫിലാഡൽഫിയ ജനറൽ ഹോസ്പിറ്റലിൽ ഇന്റേൺഷിപ്പും റെസിഡൻസിയും പൂർത്തിയാക്കുകയും അവിടെ വെച്ച് തന്റെ ഭാവി ഭർത്താവായ എറിക് റെയ്സിനെ കണ്ടുമുട്ടുകയും ചെയ്തു.[4]
മരണം
തിരുത്തുകഫ്ലോറിഡയിലെ പൈൻക്രെസ്റ്റിൽ താമസിച്ചിരുന്ന റെയ്‌സ് രണ്ട് മാസം മുമ്പ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ ബാധിച്ച് 2011 ജനുവരി 1 ന് 90 ആം വയസ്സിൽ അവളുടെ വീട്ടിൽ വച്ച് മരിച്ചു.[5]
അവലംബം
തിരുത്തുക- ↑ Sorkin, Michael D. (January 7, 2011). "Louise Reiss: headed historic Baby Tooth Survey in St. Louis". St. Louis Post-Dispatch. Retrieved January 10, 2011.
- ↑ Hevesi, Dennis (January 10, 2011). "Dr. Louise Reiss, Who Helped Ban Atomic Testing, Dies at 90". The New York Times. Retrieved January 10, 2011.
- ↑ "Louise X. Reiss". Women in Health Sciences, Bernard Becker Medical Library, Washington University in St. Louis. Retrieved January 10, 2011.
- ↑ Hevesi, Dennis (January 10, 2011). "Dr. Louise Reiss, Who Helped Ban Atomic Testing, Dies at 90". The New York Times. Retrieved January 10, 2011.
- ↑ Sorkin, Michael D. (January 7, 2011). "Louise Reiss: headed historic Baby Tooth Survey in St. Louis". St. Louis Post-Dispatch. Retrieved January 10, 2011.