ലൂയിസ് ഫ്ലോഡിൻ

സ്വീഡിഷ് പത്രപ്രവർത്തകയും ടൈപ്പോഗ്രാഫർ, ഫെമിനിസ്റ്റും

സ്വീഡിഷ് പത്രപ്രവർത്തക, ടൈപ്പോഗ്രാഫർ, ഫെമിനിസ്റ്റ്, പ്രസാധക എന്നീ നിലകളിൽ പ്രശസ്തയായ ഒരു വനിതയായിരുന്നു ലൂയിസ് ചാർലോട്ട ക്രിസ്റ്റിയാന ഫ്ലോഡിൻ, (മുമ്പ്, സോഡെർക്വിസ്റ്റ്, ജീവിതകാലം, സെപ്റ്റംബർ 17, 1828 - മാർച്ച് 20, 1923). സ്വീഡനിൽ ഒരു പത്ര ലൈസൻസ് ലഭിച്ച ആദ്യ വനിതയായിരുന്നു അവർ.[1]

ലൂയിസ് ഫ്ലോഡിൻ
Louise Flodin.jpg
ജനനം
ലൂയിസ് ചാർലോട്ട ക്രിസ്റ്റിയാന സോഡെർക്വിസ്റ്റ്

September 17, 1828
മരണംമാർച്ച് 20, 1923(1923-03-20) (പ്രായം 94)
ദേശീയതസ്വീഡിഷ്
തൊഴിൽപത്രപ്രവർത്തക

ജീവിതംതിരുത്തുക

ഫ്ലോഡിൻ ജനിച്ചത് ഓറെബ്രോയിലാണ്. അവിടെ അവരുടെ അമ്മ ഒരു വിദ്യാലയം നടത്തിയിരുന്നു. യഥാർത്ഥത്തിൽ അമ്മയുടെ വിദ്യാലയത്തിൽ അദ്ധ്യാപികയായിരുന്ന അവർ 1856 ൽ ഒരു പ്രിന്റിംഗ് ഷോപ്പിൽ അപ്രന്റീസ് ആയി. ടൈപ്പോഗ്രാഫിയിൽ അവർ സ്വയം വിദ്യാഭ്യാസം നേടി. അക്കാലത്ത് ഇത് ഒരു സ്ത്രീക്ക് അസാധാരണമായിരുന്നു. 1858-ൽ അവർ അർബോഗയിൽ ഒരു പ്രിന്റിംഗ് പ്രസ്സ് വാങ്ങി. ആഴ്ചയിൽ ഒരു നമ്പറുള്ള അർബോഗാ ടിഡ്നിംഗ് (അർബോഗ പേപ്പർ) പ്രസിദ്ധീകരിക്കാൻ തുടങ്ങി.

തുടക്കത്തിൽ, അവരുടെ പേപ്പറിന്റെ ഒരേയൊരു ജോലിക്കാരിയായിരുന്നു അവർ എല്ലാ ജോലികളും ചെയ്തു. അവർ പേപ്പറിൽ സ്ത്രീകളെ മാത്രമേ നിയമിച്ചിരുന്നുള്ളൂ. ഇത് മനഃപൂർവമായിരുന്നു. കാരണം ടൈപ്പോഗ്രാഫർമാരും പത്രപ്രവർത്തകരും ആകാൻ സ്ത്രീകളെ പഠിപ്പിക്കാനും അതുവഴി അവർക്ക് തൊഴിൽ കൂടുതൽ ലഭ്യമാക്കാനും അവർ ആഗ്രഹിച്ചു. എഴുത്ത് മുതൽ അച്ചടി വരെയുള്ള എല്ലാ ഘട്ടങ്ങളിലും അവർ മേൽനോട്ടം വഹിക്കുകയും തുടക്കം മുതൽ തന്നെ സ്വന്തം ടൈപ്പോഗ്രാഫർമാർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.[2]

അവർ സ്വീഡനിലെ ആദ്യത്തെ വനിതാ എഡിറ്റർ ആയിരുന്നില്ല - സ്ത്രീകൾ 18-ആം നൂറ്റാണ്ടിൽ പേപ്പറുകൾ സ്ഥാപിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തു - എന്നാൽ ഔദ്യോഗികമായി ലൈസൻസ് ലഭിച്ച ആദ്യ വനിതയായിരുന്നു അവർ. സ്ത്രീകൾക്ക് വേണ്ടി ഒരു പുതിയ തൊഴിൽ മേഖല തുറന്ന ഒരു പയനിയർ എന്ന നിലയിലാണ് അവരുടെ സമകാലികർ അവളെ കണ്ടത്.

1862-ൽ, പേപ്പർ വിറ്റു അവർ സ്റ്റോക്ക്ഹോമിലേക്ക് മാറി, അവിടെ അവർ 1862-64-ൽ ഐറിസ് എന്ന പേപ്പർ ആരംഭിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. 1862-74-ൽ ഒരു പ്രസാധകനും പ്രിന്റിംഗ് പ്രസിന്റെ മാനേജരും ആയിരുന്നു. സ്റ്റാഫ് സ്ത്രീകൾ മാത്രമായിരുന്നു. 1885-ൽ പബ്ലിസിസ്റ്റ്ക്ലൂബനിൽ (സ്വീഡിഷ് പബ്ലിസിസ്റ്റ്സ് അസോസിയേഷൻ) ഔദ്യോഗികമായി സ്ത്രീകളെ പ്രവേശിപ്പിച്ചപ്പോൾ, പ്രവേശനം ലഭിച്ച ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു അവർ.

അവർ 1865-ൽ പ്രസാധകനായ സിഗ്ഫ്രിഡ് ഫ്ലോഡിനെ വിവാഹം കഴിച്ചു.

അവലംബംതിരുത്തുക

  1. "Flodin, Louise Charlotta Kristina". Nordisk familjebok, Uggleupplagan (ഭാഷ: സ്വീഡിഷ്). 8. 1908. പുറം. 603.
  2. Österberg, Carin; മുതലായവർ (1990). Svenska kvinnor: föregångare nyskapare (ഭാഷ: സ്വീഡിഷ്). Lund: Signum. ISBN 91-87896-03-6.

കൂടുതൽ വായനയ്ക്ക്തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലൂയിസ്_ഫ്ലോഡിൻ&oldid=3728177" എന്ന താളിൽനിന്ന് ശേഖരിച്ചത്