ലൂയിസ് കംഫർട്ട് ടിഫാനി

ഒരു അമേരിക്കൻ ചിത്രകാരനാണ് ലൂയിസ് കംഫർട്ട് ടിഫാനി. കരകൗശലരംഗത്തും അലങ്കാരരംഗത്തും ഇദ്ദേഹം പ്രശസ്തനാണ്[1].

ലൂയിസ് കംഫർട്ട് ടിഫാനി
Louis Comfort Tiffany
Louis Comfort Tiffany c. 1908.jpg
c.1908
ജനനം(1848-02-18)ഫെബ്രുവരി 18, 1848
മരണംജനുവരി 17, 1933(1933-01-17) (പ്രായം 84)
അന്ത്യ വിശ്രമംGreenwood Cemetery
വിദ്യാഭ്യാസംPennsylvania Military Academy
Eagleswood Military Academy
അറിയപ്പെടുന്നത്Favrile glass
ജീവിതപങ്കാളി(കൾ)Mary Woodbridge Goddard (c1850-1884)
മാതാപിതാക്ക(ൾ)Charles Lewis Tiffany
Harriet Olivia Avery Young

ജീവിതരേഖതിരുത്തുക

1848 ഫെബ്രുവരി 18-നു ന്യൂയോർക്കിൽ ജനിച്ചു. അവിടത്തെ ഏതാനും ചിത്രകാരന്മാരിൽ നിന്ന് ചെറുപ്പത്തിലേ ജലച്ചായ ചിത്രരചന അഭ്യസിച്ചു. തുടർന്ന് പാരീസിലായിരുന്നു ഉപരിപഠനം നടത്തിയത്. പൂർവദേശത്തെ പ്രകൃതിദൃശ്യങ്ങളുടെ ഗൃഹാതുരത്വം കലർന്ന ആവിഷ്കാരങ്ങളായിരുന്നു ആദ്യകാലചിത്രങ്ങൾ. ആദ്യകാല ഗുരുക്കന്മാരിലൊരാളായ ജോർജ് ഇന്നസിന്റെ സ്വാധീനം അവയിലെല്ലാം പ്രകടമായിരുന്നു. യൂറോപ്യൻ പര്യടനം ഇദ്ദേഹത്തെ നവോത്ഥാനകലയുടെ ആരാധനകനാക്കി. തുടർന്ന് അലങ്കാരവേലകളിലും വാസ്തുവിദ്യയിലുമായി താത്പര്യം. ന്യയൂയോർക്കിൽ തിരിച്ചെത്തിയശേഷം 1878-ൽ ഇദ്ദേഹം ലൂയി കംഫർട്ട് ടിഫാനി ഫൗണ്ടേഷൻ സ്ഥാപിച്ചു. കലാമേന്മയാർന്ന വീട്ടുപകരണങ്ങൾ വിളക്കുക, ചില്ലുപാത്രങ്ങൾ, ആഭരണങ്ങൾ എന്നിവ നിർമിച്ചു വിതരണം ചെയ്യുക എന്നിവയായിരുന്നു ആ സ്ഥാപനത്തിന്റെ പ്രവർത്തനം. പക്ഷേ ടിഫാനിയുടെ സവിശേഷമായ സംഭാവന 'ഫാവ്റിൽ' എന്നറിയപ്പെടുന്ന പ്രത്യേകതരം ചില്ലുപാത്രങ്ങളാണ്. രൂപകല്പന മാത്രമല്ല, അതിന്റെ നിർമ്മാണസാങ്കേതികവിദ്യയും ടിഫാനി തന്നെയായിരുന്നു വികസിപ്പിച്ചെടുത്തത്. ഗൃഹാലങ്കാരരംഗത്തും ഇദ്ദേഹവും ഇദ്ദേഹത്തിന്റെ സ്ഥാപനവും മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്[2]. 1933 ജനു. 17-ന് ഇദ്ദേഹം അന്തരിച്ചു.

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-07-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-03-19.
  2. http://www.whitehousemuseum.org/special/renovation-1873.htm

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വിക്കിചൊല്ലുകളിലെ ലൂയിസ് കംഫർട്ട് ടിഫാനി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ലൂയിസ് കംഫർട്ട് ടിഫാനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ലൂയിസ്_കംഫർട്ട്_ടിഫാനി&oldid=3799827" എന്ന താളിൽനിന്ന് ശേഖരിച്ചത്