ലൂ
ഉത്തരേന്ത്യൻ സമതലങ്ങളിൽ വേനൽക്കാലങ്ങളിൽ ഉച്ചതിരിഞ്ഞുണ്ടാകുന്ന ചൂടുകൂടിയ ശക്തമായ കാറ്റാണ് ലൂ (Hindi: लू, Urdu: لو, Punjabi: ਲੂ).[1] ഈ കാറ്റുകൾ നിമിത്തമുള്ള ചൂടിന്റെ (45 °C-50 °C) സൂര്യാഘാതത്തിൽ ആളുകൾ മരണമടയാറുണ്ട്.[1]
തുടക്കവും ഒടുക്കവും
തിരുത്തുകലൂ തുടങ്ങുന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തുള്ള വലിയ മരുഭൂമികളിൽ നിന്നാണ് ഈ കാറ്റ് തുടങ്ങുന്നത്. ഗ്രേറ്റ് ഇന്ത്യൻ മരുഭൂമി, ചോലിസ്ഥാൻ മരുഭൂമി, തെക്ക് ബലൂചിസ്ഥാൻ മരുഭൂമി എന്നിവിടങ്ങളാണ് ഇതിന്റെ ഉറവിടം. [2] ഈ കാറ്റ് അവസാനിക്കുന്നത് ഇന്ത്യയിലെ മൺസൂൺ കാലത്തിന്റെ ആരംഭത്തോടെയാണ്. വടക്കേ ഇന്ത്യയിലെ ചില ഭാഗങ്ങളിൽ ലൂ, വളരെ ശക്തമായും പൊടിയോടു കൂടിയും വീശാറുണ്ട്. ഇതിനെ കറുത്ത കൊടുങ്കാറ്റ് എന്ന അർത്ഥത്തിൽ കാലി ആന്ധി എന്നാണ് അറിയപ്പെടുന്നത്. [3]
അവലംബം
തിരുത്തുക- ↑ 1.0 1.1 S.V.S. Rana (2007), Essentials of Ecology and Environmental Science, Prentice Hall of India, ISBN 8120333004,
... In the plains of northern India and Pakistan, sometimes a very hot and dry wind blows from the west in the months of May and June, usually in the afternoons. It is known as loo. Its temperature invariably ranges between 45 °C and 50 °C. People, when exposed to loo ...
- ↑ Phani Deka (2006), Geography: Physical and Human, New Age International, ISBN 8122419127,
... In north India, the hot wind of Thar desert that blows during early summer is called Loo ...
- ↑ Andhi (Kali Andhi), WeatherOnline, retrieved 2009-06-21,
... The Kali Andhi, or black storm is a violent, squally dust storm occuring [sic] in late spring in north-western India. The Andhi heralds the imminent arrival of the monsoon ...