ലുല അലി ഇസ്മായിൽ

ഒരു ജിബൂട്ടി-കനേഡിയൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും

ഒരു ജിബൂട്ടി-കനേഡിയൻ ചലച്ചിത്ര സംവിധായികയും തിരക്കഥാകൃത്തുമാണ് ലുല അലി ഇസ്മായിൽ (സോമാലി: Luula Cali Ismaaciil). "ജിബൂട്ടി സിനിമയുടെ പ്രഥമ വനിത" എന്ന വിളിപ്പേര് നേടിയ ജിബൂട്ടിയിൽ നിന്നുള്ള ആദ്യ വനിതയാണ് അവർ.[1]27 മിനിറ്റ് ദൈർഘ്യമുള്ള ലാൻ (2011) എന്ന ഫിക്ഷൻ ഷോർട്ട് അവർ സംവിധാനം ചെയ്തു.[2] 2012 മോൺട്രിയൽ വ്യൂസ് ഡി ആഫ്രിക് ഫെസ്റ്റിവലിലും 2013ൽ ഫെസ്പാകോയിലും ചിത്രം പ്രദർശിപ്പിച്ചു. 2014-ൽ അലക്‌സാന്ദ്ര റാംനിസിയാനു, മാർക്ക് വെൽസ്[3] എന്നിവരോടൊപ്പം ചേർന്ന് എഴുതിയ ധാലിന്യാരോ[4] എന്ന ഫീച്ചർ ഫിലിമിൽ പ്രവർത്തിക്കാൻ തുടങ്ങി. ജിബൂട്ടിയുടെ ആദ്യ ഫീച്ചർ ഫിലിമായ ഈ ചിത്രം 2017 ജൂലൈയിൽ പ്രദർശിപ്പിച്ചു.[5]

Lula Ali Ismaïl
ജനനം1978 (വയസ്സ് 45–46)
തൊഴിൽ
  • Director
  • writer
  • actress
സജീവ കാലം2011–present

ജീവചരിത്രം

തിരുത്തുക

അലി ഇസ്മായിൽ 1978-ൽ ജിബൂട്ടിയിൽ ഒരു ഇസ്സ കുടുംബത്തിൽ ജനിച്ചു.[6] 1992-ൽ ദരിദ്രരും രാഷ്ട്രീയമായി അസ്ഥിരവുമായ ആഫ്രിക്കൻ രാജ്യം വിട്ട കുടിയേറ്റക്കാരുടെ ഒരു തരംഗത്തിന്റെ ഭാഗമായി കാനഡയിലെ ക്യൂബെക്കിലെ മോൺട്രിയലിൽ സ്ഥിരതാമസമാക്കി.[7] എട്ട് മക്കളിൽ ഇളയവളായ അവർ ഓഫീസ് ഓട്ടോമേഷൻ പഠിച്ചു. ഏഴു വർഷം നിയമ സഹായിയായി ജോലി ചെയ്തു. എന്നാൽ അഭിനയത്തിലും സിനിമയിലും താൽപ്പര്യം വളർത്തിയെടുക്കുകയും ഈ വിഷയത്തിൽ കോഴ്‌സുകൾ എടുക്കാൻ തുടങ്ങുകയും ചെയ്തു.[3] ആദ്യം, ക്യൂബെക്കിലെ നിരവധി ടെലിവിഷൻ പരമ്പരകളിൽ അവർ ചെറിയ വേഷങ്ങൾ ചെയ്തു. പക്ഷേ ചലച്ചിത്രനിർമ്മാണത്തിൽ കൂടുതൽ താൽപ്പര്യം കണ്ടെത്തി.

പ്രവർത്തനങ്ങൾ

തിരുത്തുക

2012-ൽ, അലി ഇസ്മായിൽ തന്റെ ഓപ്പറ പ്രൈമ സൃഷ്ടിച്ചു. ഒരു ഹ്രസ്വചിത്രം (27 മിനിറ്റ്)[6] ലാൻ (സുഹൃത്തുക്കൾ),[8] ഇത് ജിബൂട്ടിയിലെ മൂന്ന് യുവതികളായ സൗദ്, ഔബ, അയനെ എന്നിവർ സ്നേഹം തേടുകയും അവർ ഖാത് ചവയ്ക്കുന്നതിനെക്കുറിച്ചുമുള്ള കഥയാണ്[9][6]. അലി ഇസ്മയിലും ഇതിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അവരുടെ നാട്ടിലെ ദൈനംദിന ജീവിതമാണ് സിനിമ വിവരിച്ചത്. ജിബൂട്ടിയിൽ നിന്നുള്ള ഒരു സ്ത്രീ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. തന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ചിത്രത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിച്ചതെന്ന് അലി ഇസ്മായിൽ പറയുന്നു. ജിബൂട്ടിയിൽ എത്തിയപ്പോൾ, പിന്തുണയ്‌ക്കായി അവർ സാംസ്‌കാരിക മന്ത്രാലയവുമായി ബന്ധപ്പെട്ടെങ്കിലും അത്തരം പദ്ധതികൾക്കായി സർക്കാരിന്റെ പക്കൽ ബജറ്റ് ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, അവർ പദ്ധതിയുമായി മുന്നോട്ട് പോയി. അങ്ങനെ രാജ്യത്തെ ഒരു സിനിമാ വ്യവസായത്തിന്റെ ആണിക്കല്ല് സ്ഥാപിച്ചു. ആഫ്രിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ വിവിധ ഫെസ്റ്റിവലുകളിൽ ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ നിരൂപകരിൽ നിന്ന് മികച്ച സ്വീകാര്യത നേടിയിട്ടുണ്ട്.[10]

2014-ൽ അലി ഇസ്മായിൽ തന്റെ ആദ്യ മുഴുനീള ചിത്രമായ ധാലിന്യാരോ (യുവത്വം) ചിത്രീകരിച്ചു. വ്യത്യസ്ത സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള മൂന്ന് യുവതികളെയാണ് സിനിമ പിന്തുടരുന്നത്. ഇതിനെ ഓർഗനൈസേഷൻ ഇന്റർനാഷണൽ ഡി ലാ ഫ്രാങ്കോഫോണി പിന്തുണച്ചു. കാനഡ, സൊമാലിയ, ഫ്രാൻസ്, ജിബൂട്ടി എന്നിവിടങ്ങളിൽ സഹ-നിർമ്മാണം നടത്തി. അവിടെ അത് പൂർണ്ണമായും ചിത്രീകരിച്ചു. 2017-ൽ ജിബൂട്ടിയിൽ പ്രീമിയർ ചെയ്യപ്പെട്ട ചിത്രത്തിന്റെ പ്രീമിയറിൽ വിദ്യാഭ്യാസം, ആശയവിനിമയം, സാംസ്കാരിക മന്ത്രിമാർ പങ്കെടുത്തു.[3]

  1. Clarisse Juompan-Yakam, "Lula Ali Ismaïl, la First Lady du cinéma djiboutien", Jeune Afrique, 24 January 2014.
  2. Beti Ellerson, "African Women of the Screen as Cultural Producers: An Overview by Country", Black Camera, Vol. 10, No. 1 (Fall 2018), pp. 245–87.
  3. 3.0 3.1 3.2 Clarisse Juompan-Yakam, Lula Ali Ismaïl, la First Lady du cinéma djiboutien, Jeune Afrique, 24 January 2014.
  4. DHALINYARO: A feature film made-in-Djibouti Archived 2019-07-16 at the Wayback Machine., La Nation, 18 August 2016.
  5. Cinéma : Avant-première du film "Dhalinyaro" Archived 2019-07-16 at the Wayback Machine., The Nation, 30 July 2017.
  6. 6.0 6.1 6.2 "Laan, le premier court métrage de Lula Ali Ismail", Touki Montreal, 30 April 2012.
  7. Canadian-based filmmaker puts Djibouti on the cinematic map, Screen Africa, 2 February 2015.
  8. Laan (2011) Archived 2020-10-16 at the Wayback Machine.. African Film Database
  9. Laan. Telérama
  10. SOMALI FILMAKER{sic} LULA ALI ISMAIL PUTS HER COUNTRY OF DJIBOUTI ON THE CINEMATIC MAP WITH HER FIRST FEATURE-LENGTH FILM, DHALINYARO

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലുല_അലി_ഇസ്മായിൽ&oldid=4091842" എന്ന താളിൽനിന്ന് ശേഖരിച്ചത്