ലീലാസർക്കാർ
വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും കേരള സാഹിത്യ അവാർഡും ലഭിച്ച മലയാള എഴുത്തുകാരിയാണ് ലീല സർക്കാർ (ജനനം:17 മേയ് 1934).
ജീവിതരേഖ
തിരുത്തുകതൃശൂർ കൊടകരയിലെ കിഴക്കേ കുറിച്ചയത്ത് കൃഷ്ണമേനോൻ എന്ന ഡോ.കെ.കെ.മേനോന്റെയും ഇരിങ്ങാലക്കുട തൊട്ടിപ്പാളിലെ മലയാറ്റിൽ വീട്ടിൽ അമ്മിണിയമ്മയുടെയും മകളായി സിങ്കപ്പൂരിലാണ് ലീല ജനിച്ചത്. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോൾ ആ കുടുംബം നാട്ടിലേക്കു മടങ്ങി. തൃശൂർ സെന്റ് മേരീസ് കോളജിലും എറണാകുളം മഹാരാജാസ് കോളജിലും പഠിച്ചു. ബിരുദാനന്തര ബിരുദം നേടി.[1]. ബംഗാളിയായ ദീപേഷ് സർക്കാരെ വിവാഹം കഴിച്ച് മുംബൈയിൽ താമസിക്കുന്നു. ദാദറിലെ വംഗഭാഷാപ്രചാരസമിതി നടത്തിയ ബംഗാളി കോഴ്‌സിൽ ചേർന്ന് പഠിച്ചു. 2004-ൽ ബംഗാളി-മലയാളം നിഘണ്ടു പ്രസിദ്ധീകരിച്ചു.
പ്രമുഖ ബംഗാളി സാഹിത്യകാരൻമാരുടെയെല്ലാം കൃതികൾ അവർ മലയാളത്തിലേയ്‌ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഒമ്പത് കൊല്ലത്തോളം ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ ജോലിചെയ്‌തു. പിന്നീട് സി.ആർ.വൈ. ചാരിറ്റബിൾ സൊസൈറ്റിയുടെ ബോംബെ ഓഫീസിൽ എക്സിക്യൂട്ടീവായിരുന്നു. [2]
കൃതികൾ
തിരുത്തുക- അഭയം
- അഭിമന്യൂ
- അസമയം
- അമ്മ
- ദൂരദർശിനി
- മഹാമോഹം
- ഇച്ഛാമതി
- ആരണ്യകം
- അമ്മ
- എന്റെ പെൺകുട്ടിക്കാലം
- ജാരൻ
- വംശവൃക്ഷം
- ഫേര
- സത്യം, അസത്യം
- കൈവർത്തകാണ്ഡം
- രമാപദചൗധരി
- ഭാരതീയ സുവർണ്ണകഥകൾ മുൻഷി പ്രേംചന്ദ്
- ആരണ്യത്തിന്റെ അധികാരം
- മാനസ വസുധ
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-09. Retrieved 2013-03-27.
- ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 418. ISBN 81-7690-042-7.
- ↑ "ഭാരത് ഭവൻ വിവർത്തക രത്‌നം പുരസ്‌കാരം ലീലാ സർക്കാരിന്". www.mathrubhumi.com. Archived from the original on 2014-12-10. Retrieved 11 ഡിസംബർ 2014.