ചിലയിനം സസ്യങ്ങളിലെ പ്രധാന കാണ്ഡത്തിന്റെ വളർച്ച കുറച്ചുകാലങ്ങൾക്ക് ശേഷം നിലയ്ക്കുന്നു. പിന്നീട് ഇവ ഉയരത്തിൽ വളരാതെ അവയുടെ ശിഖരങ്ങളിൽ നിന്നും പുതിയ ശാഖകൾ ഉണ്ടാകുന്നു. ഇത്തരം സസ്യങ്ങളിലെ തലപ്പ് ഭാഗം പരന്ന് വളരുന്നു. ഇവ പിന്നീട് അധികം ഉയരത്തിൽ വളരാറില്ല. ഇത്തരം സസ്യങ്ങളാണ് ലീനാക്ഷം എന്നറിയപ്പെടുന്നത്. മാവ്, പ്ലാവ്, പുളി എന്നിവ ഉദാഹരണം.

മാവ്
"https://ml.wikipedia.org/w/index.php?title=ലീനാക്ഷം&oldid=1794432" എന്ന താളിൽനിന്ന് ശേഖരിച്ചത്