ലിൻവുഡ്
ലിൻവുഡ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചലസ് കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 69,772 ആയിരുന്നു. ഇത് 2000 ലെ സെൻസസ് രേഖകളിലെ ജനസംഖ്യയായ 69,845 നേക്കാൾ കുറവായിരുന്നു. ലോസ് ആഞ്ചലസ് തടത്തിന്റെ തെക്കൻ ഭാഗത്തുള്ള സൗത്ത് ഗേറ്റ്, കോംപ്ടൺ എന്നിവയ്ക്ക് അടുത്തായിട്ടാണ് ലിൻവുഡ് സ്ഥിതി ചെയ്യുന്നത്. 1921 ൽ സംയോജിപ്പിക്കപ്പെട്ട ഈ ഈ നഗരത്തിന് പ്രാദേശിക ക്ഷീരോത്പാദകനായിരുന്ന ചാൾസ് സെഷൻസിന്റെ പത്നിയായിരുന്ന ലിൻ വുഡ് സെഷൻസിന്റെ പേരാണ് നൽകപ്പെട്ടത്. പ്രാദേശിക റെയിൽറോഡും പിന്നീട് പസഫിക് ഇലക്ടിക് റെയിൽവേ സ്റ്റേഷനും ക്ഷീരകേന്ദ്രത്തിന്റെ പേരിനെ ആസ്പദമാക്കി നാമകരണം ചെയ്യപ്പെട്ടു.
ലിൻവുഡ്, കാലിഫോർണിയ | ||
---|---|---|
City of Lynwood | ||
| ||
Location of Lynwood in Los Angeles County, California | ||
Coordinates: 33°55′29″N 118°12′7″W / 33.92472°N 118.20194°W | ||
Country | United States of America | |
State | California | |
County | Los Angeles | |
Incorporated | July 16, 1921[1] | |
• ആകെ | 4.84 ച മൈ (12.54 ച.കി.മീ.) | |
• ഭൂമി | 4.84 ച മൈ (12.54 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% | |
ഉയരം | 92 അടി (28 മീ) | |
• ആകെ | 69,772 | |
• കണക്ക് (2016)[5] | 71,187 | |
• ജനസാന്ദ്രത | 14,708.06/ച മൈ (5,678.77/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 90262 | |
Area codes | 310/424, 323 | |
FIPS code | 06-44574 | |
GNIS feature IDs | 1660965, 2410901 | |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകഅമേരിക്കൻ ഐക്യാനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം, ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 4.8 ചതുരശ്ര മൈൽ (12.5 ചതുരശ്ര കിലോമീറ്റർ) ആണ്.
അവലംബം
തിരുത്തുക- ↑ "Cities within the County of Los Angeles" (PDF). California Association of Local Agency Formation Commissions. Archived from the original (Word) on June 28, 2014. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Lynwood". Geographic Names Information System. United States Geological Survey. Retrieved February 8, 2015.
- ↑ "Lynwood (city) QuickFacts". United States Census Bureau. Archived from the original on March 22, 2015. Retrieved March 19, 2015.
- ↑ "Population and Housing Unit Estimates". Retrieved July 18, 2019.