ലിൻഡ ജെയ്ൻ ലോബൻസ്റ്റീൻ (മേയ് 21, 1947 - ഓഗസ്റ്റ് 15, 1992) ഒരു അമേരിക്കൻ ഫിസിഷ്യനും ആദ്യകാല എച്ച്.ഐ.വി./എയ്ഡ്സ് ഗവേഷകയുമായിരുന്നു. 1980-കളുടെ തുടക്കത്തിൽ എയ്ഡ്സ് പകർച്ചവ്യാധി തിരിച്ചറിഞ്ഞ അമേരിക്കൻ ഐക്യനാടുകളിലെ ആദ്യ ഡോക്ടർമാരിൽ ഒരാളായിരുന്ന അവർ; എയ്ഡ്‌സിനെ കപ്പോസിസ് സാർക്കോമ എന്നയിനം കാൻസറുമായി ബന്ധിപ്പിക്കുന്ന ആദ്യ ലേഖനത്തിൻറെ സഹ-രചയിതാവുകൂടിയായിരുന്നു.

ലിൻഡ ലോബൻസ്റ്റീൻ
പ്രമാണം:Linda Laubenstein.png
ജനനംമെയ് 21, 1947
മരണംഓഗസ്റ്റ് 15, 1992(1992-08-15) (പ്രായം 45)
വിദ്യാഭ്യാസംബർണാഡ് കോളേജ്, ന്യൂയോർക്ക് യൂണിവേഴ്സിറ്റി
Medical career
ProfessionPhysician
FieldHematology, oncology
InstitutionsNew York University Medical Center
SpecialismHIV/AIDS
ResearchKaposi's sarcoma

റോഡ് ഐലൻഡിലെ ബാറിംഗ്ടണിലാണ് ലോബെൻ‌സ്റ്റൈൻ വളർന്നത്. അവിടെവച്ച് കുട്ടിക്കാലത്ത് പോളിയോ ബാധിച്ച് തളർവാദം ഉണ്ടായതോടെ ജീവിതകാലം മുഴുവൻ വീൽചെയർ ഉപയോഗിച്ചു. 1969-ൽ ബർണാർഡ് കോളേജിൽ നിന്ന് ബിരുദം നേടിയ അവർ ന്യൂയോർക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയശേഷം അവിടെ ഹീമറ്റോളജിയിലും അർബുദ ചികിത്സയിലും സ്പെഷ്യലൈസ് ചെയ്തു.

1992-ൽ 45-ആം വയസ്സിൽ ലോബൻസ്റ്റീന്റെ മരണശേഷം, ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് എച്ച്ഐവി/എയ്ഡ്സ് ഫിസിഷ്യൻമാർക്ക് അവരുടെ പേരിൽ ഒരു പുരസ്കാരം ഏർപ്പെടുത്തിയിരുന്നു. ലാറി ക്രാമറിന്റെ ദി നോർമൽ ഹാർട്ട് എന്ന നാടകത്തിലും അതിന്റെ തുടർന്നുള്ള ചലച്ചിത്രാവിഷ്കാരത്തിലും അവൾ അനുസ്മരിക്കപ്പെട്ടു.

ആദ്യകാല ജീവിതം

തിരുത്തുക

1947 മെയ് 21 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ പ്രിസില്ലയുടെയും ജോർജ്ജ് ലോബൻസ്റ്റീന്റെയും മകളായി ലിൻഡ ലോബൻസ്റ്റീൻ ജനിച്ചു. റോഡ് ഐലൻഡിലെ ബാറിംഗ്ടണിലാണ് അവൾ വളർന്നത്.[1]

  1. Harvey, Joy; Ogilvie, Marilyn Bailey (2000). "Laubenstein, Linda (1947–1992)". The Biographical Dictionary of Women in Science: Pioneering Lives from Ancient Times to the Mid-20th Century. Vol. 2. New York: Taylor & Francis. ISBN 0-203-80145-8. Archived from the original on June 23, 2010.{{cite book}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ലിൻഡ_ജെയ്ൻ_ലോബൻസ്റ്റീൻ&oldid=3840720" എന്ന താളിൽനിന്ന് ശേഖരിച്ചത്