ഒരു ജർമ്മൻ ഗണിതശാസ്ത്രജ്ഞനാണ് ലിൻഡെമാൻ (ഏപ്രിൽ 12, 1852 – മാർച്ച്‌ 6, 1939)

ലിൻഡെമാൻ
ഫെർഡിനാന്റ്റ് ലിൻഡെമാൻ
ജനനം(ഏപ്രിൽ 12, 1852
മരണംമാർച്ച്‌ 6, 1939
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതശാസ്ത്രജ്ഞൻ

ജീവചരിത്രം

തിരുത്തുക

പൈ (വലിയ അക്ഷരം Π, ചെറിയ അക്ഷരം π) ഒരു അതീതസംഖ്യയാണെന്ന് കണ്ടുപിടിച്ച ലിൻഡെമാൻ 1852 ൽ ജർമനിയിൽ ജനിച്ചു. പിതാവിന്റെ പേരും ഫെർഡിനാന്റ്റ് ലിൻഡെമാൻ എന്നായിരുന്നു. അദ്ദേഹം ഒരു അദ്ധ്യാപകനായിരുന്നു. മാതാവ്‌ എമ്ളി ക്രുസിയസ് ഒരു ഹെഡ്മാസ്റ്ററുടെ മകളായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ലിൻഡെമാൻ ടോട്ടിങ്ങാൻ സർവകലാശാലയിൽ ചേർന്നു. പിന്നീടു എർലാങ്, മുണിക് എന്നി സർവകലാശാലകളിലും പഠിച്ചിരുന്നു. ഗണിതശാസ്ത്ര ഗവേഷകൻ മാത്രമല്ല ആധുനിക ജർമ്മൻ വിദ്യാഭ്യാസരീതിയുടെ ആവിഷ്കർത്താക്കളിൽ ഒരാളെന്ന രീതിയിലും അദ്ദേഹം പ്രശസ്തനായിരുന്നു. പൈ ഒരു അതിതസംഖ്യയാണെന്നതിനുള്ള തെളിവ് 1882 ൽ പ്രസിദ്ധീകരിച്ചത് unber die zahi എന്ന പ്രബന്ധത്തിലാണുള്ളത്. സെൻറ് ആൻഡ്രുസ് സർവകലാശാല 1912ൽ അദ്ദേഹത്തെ ഒണിറ്ററി ബിരുദം നൽകി ആദരിച്ചു.

ഗണിത ശാസ്ത്ര പ്രതിഭകൾ ( പള്ളിയറ ശ്രീധരൻ ,ജിനീസ്‌ ബുക്സ് ,കണ്ണൂർ )

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലിൻഡെമാൻ&oldid=2306795" എന്ന താളിൽനിന്ന് ശേഖരിച്ചത്