ലില്ലിയൻ ഗിഷ്

അമേരിക്കന്‍ ചലചിത്ര നടന്‍ (1893-1993)

ഒരു അമേരിക്കൻ ചലചിത്രനടിയും നാടകനടിയുമായിരുന്നു ലില്ലിയൻ ഡയാന ഗിഷ്[1][2] ഒരു സംവിധായകയും എഴുത്തുകാരിയുമായിരുന്ന അവർ,1912-ൽ നിശ്ശബ്ദസിനിമകളുടെ കാലം മുതൽ 1987-വരെ 75 വർഷത്തോളം സിനിമാരംഗത്ത് സജീവമായിരുന്നു. അമേരിക്കൻ സിനിമയുടെ പ്രഥമ വനിത (First Lady of American Cinema) എന്നറിയപ്പെട്ടിരുന്ന ലില്ലിയൻ ഗിഷ് സിനിമാരംഗത്തെ അടിസ്ഥാന ആശയങ്ങൾ ആവിഷ്കരിച്ചു.[3]

ലില്ലിയൻ ഗിഷ്
ലിലിയൻ ഗിഷ്, 1921
ജനനം
ലിലിയൻ ഡയാന ഗിഷ്

(1893-10-14)ഒക്ടോബർ 14, 1893
മരണംഫെബ്രുവരി 27, 1993(1993-02-27) (പ്രായം 99)
ന്യൂയോർക്ക്, ന്യൂയോർക്ക്, യു.എസ്.
മരണ കാരണംഹൃദയസ്തംഭനം
തൊഴിൽനടി
സജീവ കാലം1902–1987
ബന്ധുക്കൾഡൊറോത്തി ഗിഷ് (അനുജത്തി)
വെബ്സൈറ്റ്www.lilliangish.com

ആദ്യകാല ജീവിതം

തിരുത്തുക
 
നടി ഹെലൻ റേയ്‌ക്കൊപ്പം ഡൊറോത്തിയും ലിലിയൻ ഗിഷും[4] ഹെർ ഫസ്റ്റ് ഫാൾസ് സ്റ്റെപ്പ് (1903)

ഒഹയോ സംസ്ഥാനത്തിലെ സ്പ്രിങ്‌ഫീൽഡിൽ Mary Robinson McConnell (1875–1948) ജെയിംസ് ലെ ഗിഷ് (1872–1912) എന്നിവരുടെ പുത്രിയായി ജനിച്ചു.[5] ഇളായ സഹോദരി ഡോറൊത്തിയും പ്രശസ്ത ചലച്ചിത്ര താരമായിരുന്നു.

അമ്മ എപ്പിസ്കോപ്പാലിയനും അച്ഛൻ ജർമ്മൻ ലൂഥറൻ വംശജനുമായിരുന്നു. ഗിഷിന്റെ ആദ്യ തലമുറകൾ ഡങ്കാർഡ് മന്ത്രിമാരായിരുന്നു. ഗിഷിന്റെ പിതാവ് മദ്യപാനിയായിരുന്നു. കുടുംബം പിന്തുണയ്‌ക്കാനായി ഗിഷിന്റെ അമ്മ അഭിനയം ഏറ്റെടുക്കുകയും കുടുംബം ഇല്ലിനോയിയിലെ ഈസ്റ്റ് സെന്റ് ലൂയിസിലേക്ക് താമസം മാറ്റി, അവിടെ ലില്ലിയന്റെ അമ്മായിയും അമ്മാവനും ആയ ഹെൻറിയും റോസ് മക്കോണലും താമസിച്ചിരുന്നു. അവരുടെ അമ്മ മജസ്റ്റിക് കാൻഡി കിച്ചൻ തുറക്കുകയും പെൺകുട്ടികൾ പോപ്പ്കോണും മിഠായിയും തൊട്ടടുത്തുള്ള പഴയ മജസ്റ്റിക് തിയേറ്ററിന്റെ രക്ഷാധികാരികൾക്ക് വിൽക്കാൻ സഹായിച്ചിരുന്നു. പെൺകുട്ടികൾ സെന്റ് ഹെൻറി സ്കൂളിൽ ചേരുകയും അവിടെ അവർ സ്കൂൾ നാടകങ്ങളിൽ അഭിനയിച്ചു.

1910-ൽ പെൺകുട്ടികൾ അമ്മായി എമിലിക്കൊപ്പം ഒഹായോയിലെ മാസിലോണിൽ താമസിക്കുകയായിരുന്നു. അവരുടെ പിതാവ് ജെയിംസ് ഒക്ലഹോമയിൽ ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ചപ്പോൾ. പതിനേഴുവയസ്സുള്ള ലിലിയൻ ഒക്ലഹോമയിലെ ഷാവ്നിയിലേക്ക് പോയി, അവിടെ ജയിംസിന്റെ സഹോദരൻ ആൽഫ്രഡ് ഗ്രാന്റ് ഗിഷും ഭാര്യ മൗഡും താമസിച്ചിരുന്നു. അപ്പോഴേക്കും അവളുടെ പിതാവ് ബുദ്ധിഭ്രമത്തിന് നോർമനിലെ ഒക്ലഹോമ ഹോസ്പിറ്റലിൽ ആയിരുന്നു. ഷാവ്നിയിലേക്ക് 35 മൈൽ യാത്ര ചെയ്യുകയും ഇരുവരും വീണ്ടും പരിചയപ്പെടുകയും ചെയ്തു. അമ്മായിയോടും അമ്മാവനോടും ഒപ്പം താമസിച്ച് അവിടെയുള്ള ഷാവ്നി ഹൈസ്കൂളിൽ ചേർന്നു. അവളുടെ പിതാവ് 1912-ൽ ഒക്ലഹോമയിലെ നോർമനിൽ വച്ച് മരിച്ചു. പക്ഷേ ഏതാനും മാസങ്ങൾക്ക് മുമ്പ് അവൾ ഒഹായോയിലേക്ക് മടങ്ങിയിരുന്നു.

മിഠായി കടയുടെ തൊട്ടടുത്തുള്ള തിയേറ്റർ കത്തിയപ്പോൾ, കുടുംബം ന്യൂയോർക്കിലേക്ക് മാറി. അവിടെ പെൺകുട്ടികൾ അടുത്തുള്ള അയൽവാസിയായ ഗ്ലാഡിസ് സ്മിത്തുമായി നല്ല സുഹൃത്തുക്കളായി. ബാലതാരമായിരുന്നു ഗ്ലാഡിസ്, സംവിധായകൻ ഡി. ഡബ്ല്യു. ഗ്രിഫിത്തിന്റെ ചിത്രങ്ങളിൽ അഭിനയിക്കുകയും പിന്നീട് മേരി പിക്ക്ഫോർഡ് എന്ന സ്റ്റേജ് നാമം സ്വീകരിക്കുകയും ചെയ്തു.[6] ലിലിയനും ഡൊറോത്തിയും പ്രായപൂർത്തിയായപ്പോൾ അവർ തിയേറ്ററിൽ ചേർന്നു. പലപ്പോഴും വ്യത്യസ്ത നിർമ്മാണങ്ങൾക്കുവേണ്ടി വെവ്വേറെ യാത്ര ചെയ്തു. മോഡലിംഗ് ജോലികളും അവർ സ്വീകരിച്ചു. ശബ്ദ പാഠങ്ങൾക്ക് പകരമായി ലില്ലിയൻ ആർട്ടിസ്റ്റ് വിക്ടർ മൗറലിന് വേണ്ടി അഭിനയിച്ചിരുന്നു. [7]

1912-ൽ അവരുടെ സുഹൃത്ത് മേരി പിക്ക്ഫോർഡ് സഹോദരിമാരെ ഗ്രിഫിത്തിന് പരിചയപ്പെടുത്തുകയും ബയോഗ്രഫ് സ്റ്റുഡിയോയുമായി കരാർ നേടാൻ സഹായിക്കുകയും ചെയ്തു. ലില്ലിയൻ ഗിഷ് താമസിയാതെ അമേരിക്കയിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറി. തനിക്ക് 16 വയസാണെന്ന് കാസ്റ്റിംഗ് ഡയറക്ടർമാരോട് അന്ന് 19 വയസ്സുള്ള ഗിഷ് പറഞ്ഞിരുന്നു.[8]

ഔദ്യോഗിക ജീവിതത്തിന്റെ ആദ്യകാലം

തിരുത്തുക

1902-ൽ ഒഹായോയിലെ റൈസിംഗ്‌സണിലുള്ള ലിറ്റിൽ റെഡ് സ്‌കൂൾ ഹൗസിലാണ് ഗിഷ് അരങ്ങേറ്റം കുറിച്ചത്. 1903 മുതൽ 1904 വരെ, ലില്ലിയൻ അമ്മയോടും ഡൊറോത്തിയോടും ഹെർ ഫസ്റ്റ് ഫാൾസിൽ പ്രവർത്തിച്ചു. അടുത്ത വർഷം, ന്യൂയോർക്ക് സിറ്റിയിൽ സാറാ ബെർണാർഡിന്റെ നിർമ്മാണ യൂണീറ്റിൽ നൃത്തം ചെയ്തു.

ഫിലിം സ്റ്റാർഡം ബയോഗ്രഫ് സ്റ്റുഡിയോയിൽ (1912-1925)

തിരുത്തുക

10 വർഷത്തെ വേദിയിൽ അഭിനയിച്ച ശേഷം ഗ്രിഫിത്തിന്റെ ഹ്രസ്വ ചിത്രമായ ആൻ അൺസീൻ എനിമി (1912) എന്ന ചിത്രത്തിലൂടെ ഡൊറോത്തിയോടൊപ്പം നായികയായി അരങ്ങേറ്റം കുറിച്ചു.

  1. Although there are unsupported claims that the Gish sisters were born with the surname "de Guiche", in fact their surname at birth was "Gish". According to Lillian Gish: Her Legend, Her Life (2001), a biography by Charles Affron: "The Gish name was initially the source of some mystification. In 1922, at the time of the opening of Orphans of the Storm, Lillian reported that the Gish family was of French origin, descending from the Duke de Guiche ... [S]uch press-agentry falsification was common."
  2. Lillian Gish - North American Theatre Online
  3. AFI: 1984 Lillian Gish Tribute
  4. Dorothy and Lillian Gish (1973), p12
  5. "Lillian Gish Biography". Bioandlyrics.com. ഫെബ്രുവരി 27, 1993. Archived from the original on ഫെബ്രുവരി 3, 2009. Retrieved ഒക്ടോബർ 4, 2010.
  6. Affron, Charles. (2002). Lillian Gish : her legend, her life. Berkeley: University of California Press. ISBN 0520234340. OCLC 47973433.
  7. Oderman, Stuart (2000). Lillian Gish: A Life on Stage and Screen. McFarland & Co. ISBN 9780786406449.
  8. Charles Affron (മാർച്ച് 12, 2002). Lillian Gish: her legend, her life. University of California Press. pp. 19–20. ISBN 978-0-520-23434-5.
"https://ml.wikipedia.org/w/index.php?title=ലില്ലിയൻ_ഗിഷ്&oldid=3643843" എന്ന താളിൽനിന്ന് ശേഖരിച്ചത്