ലിലിയ ഡി ലിമ
ഫിലിപൈൻ ഇക്കണോമിക് സോൺ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന് 2017-ലെ രാമോൺ മാഗ്സസെ അവാർഡ് സ്വീകരിക്കുന്ന ഫിലിപ്പീൻസിൽ നിന്നുള്ള ഒരു അഭിഭാഷകയാണ് ലിലിയ ഡി ലിമ. 1995 മുതൽ 2016 വരെ ഡയറക്ടർ ജനറൽ ആയി പ്രവർത്തിച്ചു.[1][2][3][4][5] [6]
ഇരിഗ സിറ്റിയിലെ കാമറൈൻസ് സൂറിൽ പൊതുപ്രവർത്തകരുടെ കുടുംബത്തിൽ ജനിച്ചു. നിയമ പരിശീലനം ലഭിച്ച അവർ 1995 വരെ സർക്കാർ ജോലി തുടർന്നു. രാജ്യത്തിന്റെ സാമ്പത്തിക മേഖലകളിൽ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തമുള്ള പെസയുടെ (PEZA) ആദ്യ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിക്കാൻ ക്ഷണിച്ചതിനെ തുടർന്ന് 2016 വരെ അവർ ആ സ്ഥാനത്ത് തുടർന്നു.[7][8]
പെസയുമായുള്ള പ്രവർത്തനത്തിന് 2006-ൽ ജപ്പാൻ ചക്രവർത്തിയിൽ നിന്ന് ഓർഡർ ഓഫ് ദി റൈസിംഗ് സൺ (രണ്ടാം ക്ലാസ്) അവാർഡ് ലഭിച്ചു.[9]തുടർന്ന് 2017-ൽ അവർക്ക് കിഴക്കിന്റെ നൊബേൽ സമ്മാനത്തിന് തുല്യമായി കണക്കാക്കപ്പെടുന്ന റാമോൺ മാഗ്സസെ അവാർഡ് ലഭിക്കുകയുണ്ടായി.[10][11][12][13]
അവലംബം
തിരുത്തുക- ↑ http://www.philstar.com/headlines/2017/08/31/1734385/lilia-de-limas-legacy-credible-efficient-peza
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-30. Retrieved 2018-09-16.
- ↑ https://www.rappler.com/business/180805-ramon-magsaysay-awardee-lilia-de-lima-peza
- ↑ http://www.interaksyon.com/former-peza-director-general-lilia-de-lima-to-receive-2017-ramon-magsaysay-award/
- ↑ http://newsinfo.inquirer.net/926058/how-ex-peza-chief-kept-agency-corruption-free
- ↑ http://news.abs-cbn.com/news/07/27/17/ex-peza-chief-de-lima-peta-win-ramon-magsaysay-awards
- ↑ http://www.philstar.com/headlines/2017/08/31/1734385/lilia-de-limas-legacy-credible-efficient-peza
- ↑ http://newsinfo.inquirer.net/926058/how-ex-peza-chief-kept-agency-corruption-free
- ↑ Sherman, Richard A. (2005-11-29). "Briefly Noted: Briefly Noted". Seminars in Dialysis. 18 (6): 569–570. doi:10.1111/j.1525-139x.2005.00107.x. ISSN 0894-0959.