ലിലിയൻ ബെയ്നൺ തോമസ്
ലിലിയൻ ബെയ്നൺ തോമസ് (4 സെപ്റ്റംബർ 1876 - 2 സെപ്റ്റംബർ 1961) ഒരു കനേഡിയൻ പത്രപ്രവർത്തകയും ഫെമിനിസ്റ്റുമായിരുന്നു.
ലിലിയൻ ബെയ്നൺ തോമസ് | |
---|---|
ജനനം | സ്ട്രീറ്റ്സ്വില്ലെ, ഒണ്ടാറിയോ, കാനഡ | 4 സെപ്റ്റംബർ 1876
മരണം | 2 സെപ്റ്റംബർ 1961 വിന്നിപെഗ്, മനിറ്റോബ, കാനഡ | (പ്രായം 84)
ദേശീയത | കനേഡിയൻ |
തൊഴിൽ | എഴുത്തുകാരി, പത്രപ്രവർത്തക, അഭിഭാഷക |
ജീവിതരേഖ
തിരുത്തുക1876 സെപ്റ്റംബർ 4 ന് ഒന്റാറിയോയിലെ സ്ട്രീറ്റ്‌സ്‌വില്ലെയിലാണ് ലിലിയൻ ബെയ്‌നൺ ജനിച്ചത്.[1][2] മാതാപിതാക്കൾ ജെയിംസ് ബാൺസും റെബേക്ക ബെയ്‌നണും ഇളയ സഹോദരി ഫ്രാൻസിസ് മരിയോൺ ബെയ്‌നോണും ആയിരുന്നു. അഞ്ചാം വയസ്സിൽ അവൾക്ക് ഒരു വാഹനാപകടമുണ്ടായതോടെ അവൾ വികലാംഗയായി. 1889-ൽ ബെയ്‌നൺ കുടുംബം മനിറ്റോബയിലെ ഹാർട്ട്‌നിയിലേക്ക് താമസം മാറ്റി. പോർട്ടേജ് കൊളീജിയേറ്റിൽ പഠനം നടത്തിയ അവർ തുടർന്ന് ചെയിൻ ലേക്ക്സ് സ്കൂളിൽ കുറച്ചുകാലം അദ്ധ്യാപനം നടത്തി. തുടർന്ന് വെസ്ലി കോളേജിൽ ഉപരി പഠനത്തിന് ചേരുകയും 1905-ൽ മനിറ്റോബ സർവകലാശാലയിൽ നിന്ന് ബിരുദം നേടുകയും ചെയ്തു.[3]
മോർഡനിൽ ഒരു സ്കൂൾ അദ്ധ്യാപകനായിരുന്ന ലിലിയൻ ബെയ്‌നൺ തുടർന്ന് 1906-ൽ മനിറ്റോബ ഫ്രീ പ്രസ്സിൽ ചേർന്നു. വീക്കിലി ഫ്രീ പ്രസ്സിന്റെ അസിസ്റ്റന്റ് എഡിറ്ററായി അവർ നിയമിതയായി.[3] വിമൻസ് പേജ് എന്ന പത്രത്തിൻറെ എഡിറ്റർ എന്ന നിലയിൽ അവർ "ലിലിയൻ ലോറി" എന്ന തൂലികാനാമത്തിൽ ഹോം ലവിംഗ് ഹാർട്ട്സ് എന്ന കോളം എഴുതി.
അവലംബം
തിരുത്തുക- ↑ Birth Certificate
- ↑ Beynon, Francis Marion, Simon Fraser.
- ↑ 3.0 3.1 Goldsborough 2012.