ഒരു ഗ്രീക്ക് നോവലിസ്‌റ്റും ജേണലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ലിലിക നാകോസ്. 1904 ൽ ഏഥൻസിൽ ൽ ജനിച്ചു. മറ്റു ചില സ്രോതസ്സുകളിൽ പ്രകാരം ജനിച്ചത് 1899 , 1903 അല്ലെങ്കിൽ 1906 ആണെന്ന് കരുതപ്പെടുന്നു. ആധുനിക ഗ്രീക്ക് സാഹിത്യകാരിലൊരാളായിരുന്നു ലിലിക. കുറേക്കാലത്തേക്ക് ഗ്രീക്ക് ജേണലിസത്തിലെ ഒരേയൊരു വനിതയുമായിരുന്നു അവർ.

ലിലിക നാകോസ്
The Black and White photo of Lilika Nakos
The Black and White photo of Lilika Nakos
ജനനം1903
ഏഥൻസ്
തൂലികാ നാമംLilika Nakos
തൊഴിൽനോവലിസ്റ്റ്, ജേണലിസ്റ്റ്, ചെറുകഥാകൃത്ത്
ദേശീയതഗ്രീക്ക്
ശ്രദ്ധേയമായ രചന(കൾ)Lost Soul (novel), Children's Inferno: Stories of the Great Famine in Greece (story collection), Maternity (story)

ജീവിതവും ജോലിയും

തിരുത്തുക

ലീലിക നാകോസ് കുറേക്കാലം പാരീസിലെ ജനീവയിൽ താമസിച്ചു. ഫിലോസഫിയിൽ ബിരുദമെടുത്ത അവർ തന്റെ ആദ്യ ശ്രദ്ധേയ കൃതികൾ രചിച്ചത് ഫ്രഞ്ച് ഭാഷയിലാണ്. [1] പ്രശസ്ത കവികളായ റൊമാങ് റോളണ്ട്, മിഗുവൽ ഡെ ഉമവുനോ എന്നിവർ ലീലികയുടെ ആദ്യകാല കൃതികളെ പ്രശംസിച്ചുവെങ്കിലും ഊമവുനോ അവരോട് തന്റെ മാതൃഭാഷ മാറ്റുവാൻ നിർദ്ദേശിച്ചു. അതിനു ശേഷം ലിലിക നാകോസ് തന്റെ കൃതികളെഴുതിയത് ഗ്രീക്ക് ഭാഷയിലാണ്. ലിലികയുടെ വ്യാപകമായി പ്രശംസിക്കപ്പെട്ട നോവലുകളും കഥകളും സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരുടെയും ദുർബലരുടെയും വിഷയങ്ങളാണ് കൈകാര്യം ചെയ്തത്.

1945-ൽ ഗ്രീക്ക് ആഭ്യന്തരയുദ്ധകാലത്ത് , പട്ടിണി ഉണ്ടായിരുന്ന ബ്രിട്ടീഷ് അധിനിവേശ ഏഥൻസിൽ ഒരു നഴ്സായി നാകോസ് ജോലി ചെയ്തു. അവരുടെ കൃതിയായ ദി ചിൽഡ്രൻസ് ഇൻഫെർനോ , ഏഥൻസിൽ നിന്ന് സ്വിറ്റ്സർലൻഡിലേക്ക് കടത്തുകയും ഫ്രഞ്ചിലും ഇംഗ്ലീഷിലും അതിന്റെ പരിഭാഷ ലഭ്യമാവുകയും ചെയ്തു.[2][3]

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക
  • ഹേ ക്സെപാ‍ർത്തെനെ, ട ചെറോണിക്ക, ഏതൻസ് 1932. (നോവൽ)
  • ഹോയി പരസ്ത്രതെമനോയ്. 1935. (നോവൽ)
  • ഹേ കൊലസെ ടോൺ പൈഡിയോൺ . 1945. (കഥകളുടെ സമാഹാരം)
  • ഹേ കിരിയ എൻടോറെമി. 1955. (നോവൽ)
  • ആന്ത്രോപിന പെപ്രോമെന. 1955. (നോവൽ)
  • ഗിയ മിയ കൈനൂരിയ സോസെ . 1960. (നോവൽ)
  • ഹോയി ഓറോമാറ്റിസ്റ്റസ് ടെസ് ഇകാരിയാസ്. 1963. (നോവൽ)

സാഹിത്യം

തിരുത്തുക
  • ഡെബോറ ടാനെൻ: ലിലിക നാകോസ്. ട്വാൻ പബ്ലിക്കേഷൻസ്, 1983. ISBN 978-0805765243 (ഇംഗ്ലീഷ്)
  • കോൺസ്റ്റാന്റിനോസ് ഡിമാഡിസ്: ലിലിക നാക്കോയും ചരിത്രപരമായ സ്ഫോടനവും "മോസ്കോ സാവെല്ല", ഏഥൻസ് 1995 (ഗ്രീക്ക്)
  • വാസിലിക്കി ലലാഗിയാനി: ഫിക്ഷനും ആത്മകഥയ്ക്കും ഇടയിൽ: ലിലിക നാക്കോസിന്റെ എഴുത്തുകൾ: നിയോഹെലിക്കൺ, വോള്യം. 23.2006, ഇഷ്യു 1, പേജ്. 123–129 (ഫ്രഞ്ച്)

വെബ് ലിങ്കുകൾ

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. Isidora Rosenthal-Kamarinea (1958). Modern Greek storytellers - an anthology. Walter-Verlag Olten. ISBN 9781584980209.
  2. L'Enfer des enfants , (translated from Modern Greek by Madeleine Martin and The Children's Inferno - Stories of the Great Famine in Greece , translated from French by Allan Ross Macdougall). , Hollywood. Gateway Books. 1946.
  3. Bruce Merry (Ed.) (2004). Encyclopedia of Modern Greek Literature. Greenwood Publishing Group. ISBN 0313308136.
"https://ml.wikipedia.org/w/index.php?title=ലിലിക_നാകോസ്&oldid=3999119" എന്ന താളിൽനിന്ന് ശേഖരിച്ചത്