ലിയോനാർഡ് ഫ്രാങ്ക്
ലിയോൺഹാർഡ് ഫ്രാങ്ക് (1882 സെപ്റ്റംബർ 4-നു വൂർസ്ബർഗിൽ - 18 ഓഗസ്റ്റ് 1961 മ്യൂനിച്ച്) ഒരു ജർമ്മൻ എക്സ്പ്രഷനിസ്റ്റ് എഴുത്തുകാരനായിരുന്നു. മ്യൂണിക്കിൽ അദ്ദേഹം ചിത്രകലയും ചിത്രീകരണവും പഠിച്ചു. ദ റോബർ ബാൻഡ് (1914, 1928) എന്ന അദ്ദേഹത്തിന്റെ ആദ്യ നോവലിലൂടെ പ്രശസ്തി നേടി. ജർമ്മൻ അന്തർവാഹിനി കപ്പൽ ആർഎംഎസ് ലുസിറ്റാനിയ നഷ്ടപ്പെട്ട വാർത്തയുടെ പേരിൽ ഒരു ബർലിൻ പത്രപ്രവർത്തകൻ ആഘോഷിച്ചപ്പോൾ, ഫ്രാങ്ക് അസ്വസ്ഥനായി - അയാളുടെ മുഖത്ത് അടിക്കുകയുണ്ടായി. ഇതിനെതുടർന്ന് അദ്ദേഹം സ്വിറ്റ്സർലാന്റിൽ (1915-18) പോകുകയും അദ്ദേഹം മാൻ ഈസ് ഗുഡ് എന്ന തലക്കെട്ടിൽ സമാധാനപ്രസ്ഥാനങ്ങളുടെ ഒരു പരമ്പര എഴുതി പ്രസിദ്ധീകരിച്ചു .അദ്ദേഹം ജർമനിലേക്ക് തിരിച്ചുപോയി. എന്നാൽ 1933- ൽ നാസികൾ അധികാരത്തിൽ വന്നതിനുശേഷം ഫ്രാങ്ക് രണ്ടാം തവണ കുടിയേറിപ്പാർത്തു. പിന്നീട് അദ്ദേഹം സ്വിറ്റ്സർലണ്ടിൽ താമസിക്കുകയും ലണ്ടനിലേക്ക് മാറിയശേഷം പാരീസിലെത്തുകയും 1940- ൽ അമേരിക്കൻ ഐക്യനാടുകളിലേക്ക് സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. 1950 ൽ മ്യൂണിക്കിലേക്ക് മടങ്ങിയെത്തി. 1929 ൽ നാടകങ്ങൾ അവതരിപ്പിച്ച ഇൻ ദ ലാസ്റ്റ് കോച്ച് (1925, 1935), കാൾ ആന്റ് അന്ന എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ നോവലുകൾ ആയിരുന്നു. 1947 ൽ എംജിഎമ്മിന് ഈ കഥയിൽ നിന്ന് ഡിസയർ മീ ഔട്ട് എന്ന സിനിമയും നിർമ്മിച്ചു.
സ്റ്റൈൽ ആൻഡ് മോട്ടിഫ്
തിരുത്തുകലിയോൺഹാർഡ് ഫ്രാങ്കിന്റെ നോവലുകളും നാടകങ്ങളും അവയുടെ സംവേദനക്ഷമതയ്ക്ക് പേരുകേട്ടവയാണ്. ഫ്രാങ്കിൻറെ ഗദ്യങ്ങൾ ഒതുക്കമുള്ളതും കർക്കശമായതുമായിരുന്നു. ബൂർഷ്വാ സമൂഹത്തിന്റെ വ്യക്തിപരമായ ആത്മാവിൽ ഉണ്ടാകുന്ന നാശത്തെ കുറിച്ചുള്ള തന്റെ ഇഷ്ട വിഷയത്തെ പ്രമുഖമാക്കുന്നതിന് ഈ രീതിയിലുള്ള ശൈലികൾ ഫലപ്രദമായി അദ്ദേഹം ഉപയോഗിച്ചു.[1]
തിരഞ്ഞെടുത്ത ഫിലിമോഗ്രഫി
തിരുത്തുക- The Victor (1932)
അവലംബം
തിരുത്തുക- ↑ "Leonhard Frank". Encyclopædia Britannica. Retrieved 11 November 2013.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Leonhard Frank എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by or about ലിയോനാർഡ് ഫ്രാങ്ക് at Internet Archive