ലിമസ്സോൾ
യൂറോപ്യൻ ദ്വീപുരാജ്യമായ സൈപ്രസിലെ ഒരു പ്രധാന നഗരമാണ് ലിമസ്സോൾ(/ˈlɪməsɒl/; ഗ്രീക്ക്: Λεμεσός [lemeˈsos]; തുർക്കിഷ്: Limasol or Leymosun; ). തെക്കൻ സൈപ്രസിൽ മദ്ധ്യധരണ്യാഴിയുടെ തീരത്തായാണ് ലിമസ്സോൾ നഗരം സ്ഥിതി ചെയ്യുന്നത്. നിക്കോഷ്യ കഴിഞ്ഞാൽ സൈപ്രസിലെ ഏറ്റവും വലിയ നഗരമായ ലിമസ്സോൾ രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്.2012ൽ അന്താരാഷ്ട്രസംഘടനയായ മെർസർ ലോകത്തെ 221 നഗരങ്ങളിലായി ജീവിതനിലവാരം മാനദണ്ഡമായി നടത്തിയ കണക്കെടുപ്പിൽ ലിമസ്സോൾ 87ആം സ്ഥാനം കരസ്ഥമാക്കി[1].
ലിമസ്സോൾ Λεμεσός | |
---|---|
രാജ്യം | Cyprus |
ജില്ല | ലിമസ്സോൾ ജില്ല |
• മേയർ | ആന്ദ്രെസ് ക്രിസ്റ്റോവ് |
• City | 34.87 ച.കി.മീ.(13.46 ച മൈ) |
(2011) | |
• City | 1,67,167> |
• നഗരപ്രദേശം | 2,60,936 |
സമയമേഖല | UTC+2 (EET) |
• Summer (DST) | UTC+3 (EEST) |
Postal code | 3010–3150 |
വെബ്സൈറ്റ് | www.limassolmunicipal.com.cy |
ചരിത്രം
തിരുത്തുകപുരാതനനഗരമാണ് ലിമസ്സോൾ. ബി.സി 2000ൽ ഇവിടെനിന്നും മനുഷ്യാവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. എ.ഡി 1191 ൽ ഒരു കപ്പൽദുരന്തത്തിൽപ്പെട്ട് സൈപ്രസിലെത്തിയ ഇംഗ്ലണ്ട് രാജാവ് റിച്ചാർഡ് ഒന്നാമനാണ് ഒരു നഗരമെന്ന നിലയിൽ ലിമസ്സോളിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ടത്[2].പതിനാറാം നൂറ്റാണ്ടിൽ സൈപ്രസ് ഓട്ടൊമൻ സാമ്രാജ്യത്തിന്റെ ഭാഗമായി. തുർക്കിയിൽനിന്നും ധാരാളം പേർ സൈപ്രസിലെത്തി താമസം തുടങ്ങി. ഗ്രീക്ക്,തുർക്കിഷ് ഭാഷകളുടെ പടനത്തിനായി ധാരാളംവിദ്യാലയങ്ങൾ ഇക്കാലയളവിൽ നിക്കോഷ്യയിലും ലിമസ്സോളിലുമായി തുറക്കപ്പെട്ടു. 1878ൽ ബ്രിട്ടീഷുകാർ സൈപ്രസ് പിടിച്ചടക്കി.ലിമസ്സോളിന്റെ ആദ്യ ഗവർണർ ജനറലായി കേണൽ വാറൻ ന്നിയമിക്കപ്പെട്ടു[3].അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളുടെ ഭാഗമായി ലിമസ്സോൾ നഗരം കൂടുതൽ അഭിവൃദ്ധിയിലേക്ക് കുതിച്ചു.മികച്ച ഗതാഗതസംവിധാനങ്ങളും സമ്പൂർണ്ണ വൈദ്യുതിവിതരണവും നഗരത്തിൽ നിലവിൽ വന്നു.1880ൽ ലിമസ്സോൾ നഗരത്തിൽ ആദ്യമായി പോസ്റ്റ് ഓഫീസും പ്രിന്റിംഗ് പ്രസും സ്ഥാപിക്കപ്പെട്ടു[3].ബ്രിട്ടീഷ് ഭരണകാലത്ത് സൈപ്രസ്സിലെ ഒരു പ്രധാന സാംസ്കാരികകേന്ദ്രമായി ലിമസ്സോൾ മാറി.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുക2013ലെ കണക്കുകൾ പ്രകാരം ഏകദേശം ഒന്നേമുക്കാൽ ലക്ഷത്തോളം ആളുകൾ ലിമസ്സോളിൽ താമസിക്കുന്നു[4].ഗ്രീക്ക്,തുർക്കിഷ്,അർമേനിയൻ വർഗ്ഗങ്ങളില്പെട്ട ആളുകളാണ് ഈ നഗരത്തിൽ താമസിക്കുന്നത്.ഗ്രീക്ക്, തുർക്കിഷ് എന്നിവയാണ് ഇവിടുത്തെ പ്രധാന സംസാരഭാഷകൾ.സൈപ്രസ്സിലെ പ്രധാന വ്യാവസായികകേന്ദ്രങ്ങളിലൊന്നായ ലിമസ്സോളിലും പ്രാന്തപ്രദേശങ്ങളിലുമായി 350ലേറെ ചെറുകിടവ്യവസായങ്ങൾ കണ്ടുവരുന്നു.1926ലെ തിരഞ്ഞെടുപ്പ് മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുൻതൂക്കമുള്ള ലിമസ്സോളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിൻഗാമികളായ ഏ.കെ.ഇ.എൽ ആണ് ഭരണത്തിലുള്ളത്.ഏ.കെ.ഇ.എൽ നേതാവ് ആന്ദ്രേ ക്രിസ്റ്റൊവു ആണ് 2011 മിതൽ ലിമസ്സോൾ നഗരത്തിന്റെ മേയർ. രണ്ട് രാജ്യാന്തര വിമാനത്താവളങ്ങൾ ലിമസ്സോൾ നഗരത്തിലുണ്ട്.സൈപ്രസിലെ ഏറ്റവും വലിയ തുറമുഖമായ ലിമസ്സോൾ തുറമുഖം മദ്ധ്യധരണ്യാഴിയിലെ ഏറ്റവും തിരക്കേറിയ തുറമുഖമാണ്[5]. സൈപ്രസ് ശാസ്ത്രസാങ്കേതികസർവകലാശാലയുടെ ആസ്ഥാനവും ഇവിടെയാണ്.
അവലംബം
തിരുത്തുക- ↑ "2012 Quality Of Living Worldwide City Rankings Survey" (PDF), International HR Adviser, no. 52 (Winter 2012), pp. 33–36, archived from the original (PDF) on 2013-12-03, retrieved 2015-11-14
{{citation}}
: C1 control character in|title=
at position 48 (help) - ↑ Cypnet.co.uk (2011). "Cyprus History: Cyprus under Richard I – cypnet.co.uk". cypnet.co.uk. Retrieved 5 July 2011.
- ↑ 3.0 3.1 Daedalus Informatics (2006). "The History of Cyprus – The British occupation". daedalus.gr. Archived from the original on 2012-04-02. Retrieved 9 September 2011.
- ↑ Population Census - Key Figures Archived 2018-06-12 at the Wayback Machine. - സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് ഓഫ് സൈപ്രസ്
- ↑ Cyprus ports Authority – Traffic Statistics
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Portal of Limassol Archived 2015-11-09 at the Wayback Machine.
- ലിമസ്സോൾ നഗരസഭ