കേരളത്തിൽ നിന്നുള്ള ഒരു അരോഗ്യ ശുശ്രൂഷകയായിരുന്നു ലിനി പുതുശ്ശേരി.(ഇംഗ്ലീഷ്: Lini Puthussery) 'ഇന്ത്യയുടെ ഹീറോ' എന്ന് ലോക മാധ്യമങ്ങളും ലോകാരോഗ്യ സംഘടനയും വിശേഷിപ്പിച്ചു [1]2018 ൽ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചെങ്ങരോത്ത് എന്ന ഗ്രാമത്തിൽ പൊട്ടിപ്പുറപ്പെട്ട നിപ്പാ വൈറസ് പകർച്ചവ്യാധിയിൽ രോഗികളെ പരിചരിക്കുന്നതിനിടയിൽ രോഗം പിടിപെട്ട് മരിച്ചതോടെ ലോക ജനശ്രദ്ധയിലേക്കെത്തി. ദ എക്കണോമിസ്റ്റ് എന്ന ലോകപ്രശസ്തമാഗസിൻ അവരുടെ ചരമ കോളത്തിൽ ഒരു ഹൃദ്യമായ കോളം തന്നെ ലിനിയുടെ ഓർമ്മയിൽ എഴുതി.[2] അതിനെ തുടർന്ന് ലോകാരോഗ്യസംഘടന ലിനിയുടെ നിസ്സ്വാർത്ഥമായ സേവനത്തെ പുകഴ്ത്തുകയുണ്ടായി. [3] ആരോഗ്യപ്രവർത്തകരുടെ ഡയറക്റ്ററായ ജിം കാമ്പെൽ ലിനിയുടെ ത്യാഗം ഗാസയിലെ റാസൻ അൽ നജ്ജാർ, ലൈബീരിയയിലെ സലോമി കർവാ എന്നിവരുടേ ത്യാഗത്തിതിനൊപ്പമാണെന്ന് റ്റ്വീറ്റ് ചെയ്തു. [4]

പശ്ചാത്തലം[5]

തിരുത്തുക

ലോകത്തിൽ അപൂർവ്വമായി മാത്രം ഉണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ് നിപ വൈറസ് ബാധ അഥവ എൻ. ഐ. വി. ബാധ. 2018 ൽ കേരളത്തിൽ ഇതിന്റെ ആദ്യത്തെ പടർച്ച ഉണ്ടായത് കോഴിക്കോട് ചെങ്ങരോത്ത് എന്ന ഗ്രാമത്തിലാണ്. അവിടെയുള്ള മുഹമ്മദ് സാബിത്ത് എന്നയാൾക്കാണ് ഇത് ആദ്യമായി ബാധിച്ചത്. തുടർന്ന് സാബിത്ത് രോഗചികിത്സ തേടിയെത്തിയ കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ദിവസവേതനത്തിൽ ജോലി ചെയ്തിരുന്ന നർസിങ്ങ് ജീവനക്കാരിയായിരുന്നു ലിനി. സാബിത്തിന്റെ ഒരു രാത്രി മുഴുവനും പരിചരിച്ചത് ലിനി ആയിരുന്നു. വേണ്ടത്ര സുരക്ഷ എടുക്കാതിരുന്നതുകൊണ്ട് ലിനിക്കും രോഗം ബാധിച്ചു. നിപ്പ വൈറസ് ആണു പകർച്ചവ്യാധിക്കു കാരണമെന്നു കണ്ടുപിടിക്കുന്നതിനു മുൻപേ ആയിരുന്നു. സാബിത്തിനെ ലിനി പരിചരിച്ചത്. പിന്നീട് വൈറസിനെ കണ്ടെത്തിയതിനുശേഷം ആരോഗ്യപ്രവർത്തകർ മതിയായ സുരക്ഷക്രമീകരണങ്ങൾ സ്വീകരിച്ചു എങ്കിലും ലിനിയെ രോഗം ബാധിച്ചു കഴിഞ്ഞിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം സാബിത്ത് മരണത്തിനു കീഴടങ്ങിയിരുന്നു. അതിനകം കേരളത്തിലെ പകർച്ചവ്യാധി ലോക ജനശ്രദ്ധയാകർഷിച്ചിരുന്നു. തുടർന്ന് ഒരാഴ്ചക്ക് ശേഷം ലിനി തനിക്ക് സാബിത്തിന്റേതിനു സമാനമായ രോഗലക്ഷണങ്ങൾ ഉണ്ടെന്നു തിരിച്ചറിയുകയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചെന്ന് ചികിത്സക്കായി പ്രവേശനം തേടുകയും ചെയ്തു. തന്നെ പ്രത്യേക സുരക്ഷാ വാർഡിലേക്ക് മാറ്റണമെന്ന് ലിനി അഭ്യർത്ഥിച്ചിരുന്നു. പിറ്റേന്ന് രാവിലെ ലിനി മരണത്തിനു കീഴടങ്ങി. മരണക്കിടക്കയിൽ കിടന്നുകൊണ്ട് ലിനി ഭർത്താവിനെഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ പ്രചരണത്തിനു കാരണമായി. ലിനിക്കൊപ്പം ജോലി ചെയ്തിരുന്നവരും നിപാ വൈറസിനു വേണ്ടി പ്രത്യേക നിയോഗിക്കപ്പെട്ട ആരോഗ്യപ്രവർത്തകരും പനി ബാധിച്ചിട്ടു പോലും അത് അവഗണിച്ച് രോഗീ ശുശ്രൂഷയ്ക്കായെത്തിയ ലിനിയെ അഭിനവ നായികയായി പ്രകീർത്തിക്കുകയുണ്ടായി.

ജീവിതരേഖ

തിരുത്തുക

കോഴിക്കോട് ജില്ലയിലെ ചെമ്പനോട എന്ന ഗ്രാമത്തിലാണ് ലിനി ജീവിച്ചിരുന്നത്. ഭർത്താവ് സജീഷ് ബഹ്റൈനിലാണ് ജോലി ചെയ്തിരുന്നത്. മക്കൾ റിതുൽ സിദ്ധാർത്ഥ് എന്നിവർ. ഭർത്താവ് ലിനിക്കായി കുടുംബ വിസക്ക് ശ്രമിച്ചിരുന്നു എങ്കിലും ലിനി തന്റേതായ ജോലിയിലൂടെ വിസ കരസ്ഥമാക്കി ബഹറിനിലേക്ക് പോകാനാണ് ആഗ്രഹിച്ചിരുന്നത്.

റഫറൻസുകൾ

തിരുത്തുക
  1. "Lini Puthussery: India's 'hero' nurse who died battling Nipah virus". Retrieved 9/9/2019. {{cite web}}: Check date values in: |access-date= (help)
  2. "Lini Puthussery died of the Nipah virus on May 21st". ദ എക്കണോമിസ്റ്റ്. 2018 ജൂൺ 2. Retrieved 2018 ജൂൺ 6. {{cite journal}}: Check date values in: |accessdate= and |date= (help)
  3. https://www.theweek.in/news/india/2018/06/05/don-t-forget-nurse-lini--says-who-as-world-pays-tributes-to-nipa.html
  4. https://twitter.com/JimC_HRH/status/1002997654278889472?ref_src=twsrc%5Etfw&ref_url=https%3A%2F%2Fwww.theweek.in%2Fnews%2Findia%2F2018%2F06%2F05%2Fdon-t-forget-nurse-lini--says-who-as-world-pays-tributes-to-nipa.html
  5. https://english.manoramaonline.com/news/kerala/2018/06/04/kerala-nurse-lini-gets-glwoing-tribute-in-the-economist-obit.html
"https://ml.wikipedia.org/w/index.php?title=ലിനി_പുതുശ്ശേരി&oldid=3238105" എന്ന താളിൽനിന്ന് ശേഖരിച്ചത്