LaSalle Parish, Louisiana
La Salle Parish Courthouse in Jena
Map of Louisiana highlighting LaSalle Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതംJanuary 1, 1910
Named forRené-Robert Cavelier, Sieur de La Salle
സീറ്റ്Jena
വലിയ townJena
വിസ്തീർണ്ണം
 • ആകെ.662 ച മൈ (1,715 കി.m2)
 • ഭൂതലം625 ച മൈ (1,619 കി.m2)
 • ജലം38 ച മൈ (98 കി.m2), 5.7%
ജനസംഖ്യ (est.)
 • (2015)14,974
 • ജനസാന്ദ്രത24/sq mi (9/km²)
Congressional district5th
സമയമേഖലCentral: UTC-6/-5

ലാ സല്ലാ പാരിഷ് (ഫ്രഞ്ച് : Paroisse de La Salle) ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 14,890 ആണ്. ജെന പട്ടണത്തിലാണ് പാരിഷ് സീറ്റ്.1910 ൽ കറ്റഹൂള പാരിഷിൻറെ പടിഞ്ഞാറൻ ഭാഗം വേർതിരിച്ചാണ് ഈ പാരിഷ് രൂപീകരിച്ചത്.  

ഭൂമിശാസ്ത്രം

തിരുത്തുക

ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ ആകെ 662 സ്ക്വയർ മൈലാണ് (1,710 km2), ഇതിൽ 625 സ്ക്വയർ മൈൽ (1,620 km2)  കരപ്രദേശവും ബാക്കി 38 സ്ക്വയർ മൈൽ പ്രദേശം (98 km2) (5.7%) ജലം ഉൾപ്പെട്ടതുമാണ്.

പ്രധാന റോഡുകൾ

തിരുത്തുക

·         യു.എസ് ഹൈവേ 84.

·         യു.എസ്. ഹൈവേ 165

·         ലൂയിസിയാന ഹൈവേ 8

·         ലൂയിസിയാന ഹൈവേ 28

സമീപ പാരിഷുകൾ

തിരുത്തുക

·        കാൾഡ്‍വെൽ പാരിഷ് (വടക്ക്)

·        കറ്റഹൂള പാരിഷ് (കിഴക്ക്)

·        അവോയെല്ലെസ് പാരിഷ് (തെക്ക്)

·        റാപ്പിഡെസ് പാരിഷ് (തെക്കുപടിഞ്ഞാറ്)

·        ഗ്രാൻറ് പാരിഷ് (പടിഞ്ഞാറ്)

·        വിൻ പാരിഷ് (വടക്കുപടിഞ്ഞാറ്)

ദേശീയ സംരക്ഷിത പ്രദേശം.

തിരുത്തുക
  • കറ്റാഹൂള ദേശീയ വന്യമൃഗസംരക്ഷണ കേന്ദ്രം (ഭാഗികം)

ജനസംഖ്യാപരമായ കണക്കുകൾ

തിരുത്തുക

2000 ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ആകെയുള്ള ജനങ്ങളുടെ എണ്ണം 14,282 ആണ്. 5,291 ഗൃഹസമുഛയങ്ങളിലായി 3,798 കുടുംബങ്ങൾ ഈ പാരിഷിൽ വസിക്കുന്നു. പാരിഷിലെ ജനസാന്ദ്രത ഓരോ സ്ക്വയർ മൈലിനും (9/km²) 23 പേർ വീതമാണ്. ഈ പാരിഷിലെ വർഗ്ഗം തിരിച്ചുള്ള കണക്കുകളെടുത്താൽ 86.13 ശതമാനം വെള്ളക്കാരും 12.20 ശതമാനം പേർ കറുത്ത വർഗ്ഗക്കാരോ ആഫ്രിക്കൻ അമേരിക്കൻ വർഗ്ഗത്തിൽപ്പെട്ടവരും 0.18 ശതമാനം ഏഷ്യക്കാരും 0.01 ശതമാനം ആളുകൾ പസഫിക് ദ്വീപസമൂഹവാസികളും 0.20 ശതമാനം പേർ മറ്റു വർഗ്ഗക്കാരും 0.64 ശതമാനം രണ്ടോ അതിലധികമോ വർഗ്ഗത്തിലുള്ളവരും 0.82 ശതമാനം ഹിസ്പാനിക് അല്ലെങ്കിൽ ലാറ്റിൻ വർഗ്ഗത്തിലുള്ളവരുമാണ്.

5,291 ഗൃഹസമുഛയങ്ങളിൽ വസിക്കുന്നവരിൽ 33.60 ശതമാനം 18 വയസിൽ താഴെയുള്ള കുട്ടികൾ കുടുംബത്തോടൊപ്പെ താമസിക്കുന്നു. 59.00 ശതമാനം പേർ വിവാഹിതരായ ദമ്പതികളും 9.80 ശതമാനം സ്ത്രീജനങ്ങൾ ഭർത്താവ് ഒപ്പമില്ലാതെ താമസിക്കുന്നവരും 28.20 ശതമാനം കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്നവരുമാണ്.