ലാ നിനാ
എൽ നിനോയുടെ വിപരീത പ്രതിഭാസമാണ് ലാ നിന [1]. ഭൂമധ്യ രേഖാപ്രദേശത്ത് ശാന്തസമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്നതാണ് ഈ പ്രതിഭാസം. ആഗോള കാലാവസ്ഥയിലും കടൽ ജലത്തിന്റെ താപനിലയിലും എൽ നിനോ ഉണ്ടാക്കുന്ന മാറ്റങ്ങൾക്ക് വിപരീതമായാണ് ലാ നീനയുടെ പ്രവർത്തനം. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ശൈത്യകാലത്തും ഉഷ്ണകാലത്തെന്നപോലെ ഉയർന്ന താപവർധനവിന് ഈ പ്രതിഭാസം കാരണമാകാറുണ്ട്. എൽ നിനോപോലെ നിശ്ചിത ഇടവേളകളിൽ ആവർത്തിക്കുന്ന പ്രതിഭാസമല്ല ലാ നിന. അലാസ്കയുടെയും ഉത്തര അമേരിക്കയുടെയും പടിഞ്ഞാറൻ തീരങ്ങളിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും കാരണമാകുന്നതുകൂടാതെ അറ്റ്ലാന്റിക് സമുദ്രത്തിലെ ചുഴലിക്കൊടുങ്കാറ്റുകൾക്ക് പതിവിൽ കവിഞ്ഞ തീവ്രത നൽകുന്നതും ലാ നിനയുടെ പ്രവർത്തനങ്ങളാണ്. 2010–11 കാലഘട്ടത്തിലുണ്ടായ ലാ നിനയാണ് ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും ശക്തം. ഓസ്ട്രേലിയയുടെ കിഴക്കൻ തീരങ്ങളെ തകർത്തു കളയാൻ മാത്രം ശക്തമായിരുന്നു ഈ പ്രതിഭാസം.[2]
- ↑ എന്ന വില്ലൻ, എൽ നിനോ. "എൽ നിനോ എന്ന വില്ലൻ". http://www.deshabhimani.com. deshabhimani. Retrieved 1 മെയ് 2016.
{{cite web}}
: Check date values in:|accessdate=
(help); External link in
(help)|website=
- ↑ വില്ലൻ, എൽ നിനോ എന്ന. [deshabhimani "എൽ നിനോ എന്ന വില്ലൻ"]. http://www.deshabhimani.com. deshabhimani. Retrieved 1 മെയ് 2016.
{{cite web}}
: Check|url=
value (help); Check date values in:|accessdate=
(help); External link in
(help)|website=