ലാ അമിസ്റ്റാഡ് ദേശീയോദ്യാനം
ലാ അമിസ്റ്റാഡ് അന്തർദേശീയോദ്യാനം (സ്പാനിഷ്‍: പാർക്വെ ഇൻറർനാഷണൽ ലാ അമിസ്റ്റാഡ്) മുമ്പ്, ലാ അമിസ്റ്റാഡ് ദേശീയോദ്യാനം എന്നും അറിയപ്പെട്ടിരുന്നു, ലാറ്റിനമേരിക്കയിലുള്ള ഒരു ട്രാൻസ്ബൗണ്ടറി പരിരക്ഷിത മേഖലയാണ്. ഈ ഉദ്യാനത്തിൻറെ ഭരണനിർവ്വഹണം, കോസ്റ്റാ റിക (കരീബിയൻ ലാ അമിസ്റ്റാഡ്, പസഫിക് ലാ അമിസ്റ്റാഡ് കൺസർവേഷൻ ഏരിയാസ്), പനാമ എന്നീ രാജ്യങ്ങൾ പങ്കുവയ്ക്കുന്നു. യുനെസ്കോയുടെ ശുപാർശയനുസരിച്ച് ഉദ്യാനം ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
La Amistad International Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Panama-Costa Rica |
Coordinates | 9°24′25.5″N 82°56′19.7″W / 9.407083°N 82.938806°W |
Area | 239 km² Pacific, 1753 km² Caribbean |
Established | September 6, 1988 |
Governing body | SINAC in Costa Rica |
Official name | Talamanca Range-La Amistad Reserves / La Amistad National Park |
Type | Natural |
Criteria | vii, viii, ix, x |
Designated | 1983 (7th session) |
Reference no. | 205 |
State Party | കോസ്റ്റ റീക്ക Panama |
Region | Latin America and the Caribbean |
Extensions | 1990 |
ഭൂമിശാസ്ത്രം
തിരുത്തുകതാലമൻക മലനിരകളുടെ ഭാഗമായുള്ള മുൻ "ലാ അമിസ്റ്റാഡ്" റിസർവ്വുകളുടെ ഭാഗമായി, കോസ്റ്റാറിക്കയ്ക്കും പനാമയ്ക്കും ഇടയിൽ ഉദ്യാനം തുല്യമായി വേർതിരിച്ചിരിക്കുന്നു. അതിൻറെ പരിധിയിൽ 401,000 ഹെക്ടർ ഉഷ്ണമേഖലാ വനപ്രദേശവും ഉൾപ്പെടുന്നു, മധ്യ അമേരിക്കയിലെ ഏറ്റവും വലിയ പ്രകൃതി സംരക്ഷണ കേന്ദ്രമാണിത്. ഇതോടൊപ്പം ഒരു 15 കിലോമീറ്റർ ബഫർ സോൺ കൂടിയുണ്ട്.
പ്രാദേശികവും ആഗോളവുമായ തലങ്ങളിൽ ജൈവവൈവിധ്യ വിഭവങ്ങളെ ഈ ഉദ്യാനം പ്രതിനിധാനം ചെയ്യുന്നു (പ്രാദേശികമായി 20 ശതമാനം പ്രദേശത്തെ ജൈവ വൈവിധ്യം).