ലാൻകാസ്റ്റർ സൗണ്ട് (Inuktitut: ᑕᓪᓗᕈᑎᐅᑉ ᐃᒪᖓ, romanized: Tallurutiup Imanga)[2] കാനഡയിലെ നുനാവട്ടിലെ, ക്വിക്കിക്താലുക്ക് മേഖലയിലെ ഒരു ജലസന്ധിയാണ്.[3] ഡെവൺ ദ്വീപിനും ബാഫിൻ ദ്വീപിനും ഇടയിലായി സ്ഥിതിചെയ്യുന്ന ഇത്, പാരി ചാനലിന്റെയും വടക്കുപടിഞ്ഞാറൻ പാതയുടെയും കിഴക്കൻ പ്രവേശന കവാടത്തിന് രൂപംകൊടുക്കുന്നു. ലാൻകാസ്റ്റർ സൗണ്ടിൻറെ കിഴക്ക് ബാഫിൻ ബേയും പടിഞ്ഞാറ് വിസ്കൗണ്ട് മെൽവില്ലെ സൗണ്ടും സ്ഥിതിചെയ്യുന്നു. കൂടുതൽ പടിഞ്ഞാറേയ്ക്ക് പോകുന്ന ഒരു സഞ്ചാരി ആർട്ടിക് സമുദ്രത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ്, മക്ലൂർ കടലിടുക്കിൽ പ്രവേശിക്കുന്നു.

ലാൻകാസ്റ്റർ സൗണ്ട്
Tallurutiup Imanga
Map of Nunavut with a dot at the location of Lancaster Sound
Map of Nunavut with a dot at the location of Lancaster Sound
ലാൻകാസ്റ്റർ സൗണ്ട്
Location in Nunavut
സ്ഥാനംക്വിക്കിഖ്ട്ടാലുക്മേഖല, നുനാവട്
നിർദ്ദേശാങ്കങ്ങൾ74°13′00″N 84°00′00″W / 74.21667°N 84.00000°W / 74.21667; -84.00000[1]
TypeStrait
തദ്ദേശീയ നാമംᑕᓪᓗᕈᑎᐅᑉ ᐃᒪᖓ  (Inuktitut)
പദോത്പത്തിNamed for James Lancaster
Part ofParry Channel
Basin countriesCanada

ഇന്യൂട്ടുകളും ഈ മേഖലയിലെ അവരുടെ മുൻഗാമികളായിരുന്ന പാലിയോ-എസ്കിമോകളും നൂറുകണക്കിന്, ഒരുപക്ഷേ ആയിരക്കണക്കിന് വർഷങ്ങളായി ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയ്ക്കായി ലാൻകാസ്റ്റർ സൗണ്ടിലെ സമൃദ്ധമായ പ്രകൃതി സമ്പത്തിനെ ആശ്രയിച്ചിരുന്നു. ഇന്ന്, പോണ്ട് ഇൻലെറ്റ്, ആർട്ടിക് ബേ, റെസലൂട്ട് എന്നീ മൂന്ന് നുനാവട്ട് സമൂഹങ്ങളിലെ താമസക്കാർ അവരുടെ സാമ്പത്തികവും സാംസ്കാരികവുമായ ഉന്നമനത്തിനായി അതിലെ ജലഭാഗത്തെ ആശ്രയിക്കുന്ന ഈ പാരമ്പര്യം തുടരുന്നു.

ചരിത്രം

തിരുത്തുക

പര്യവേക്ഷകനായ വില്യം ബാഫിൻ 1616-ൽ തന്റെ പര്യവേഷണ പ്രവർത്തനങ്ങളുടെ മൂന്ന് പ്രധാന സാമ്പത്തിക സഹായികളിൽ ഒരാളായിരുന്ന സർ ജെയിംസ് ലങ്കാസ്റ്ററിനുവേണ്ടി ഇതിന് ലങ്കാസ്റ്റർ സൗണ്ട് എന്ന പേര് നൽകി. 1818-ൽ ബ്രിട്ടീഷ് പര്യവേക്ഷകനായ ജോൺ റോസ് നടത്തിയ ഒരു പൂർത്തിയാകാത്ത പര്യവേഷണം ലങ്കാസ്റ്റർ സൗണ്ടിന്റെ അവസാനം പർവതങ്ങൾ തടസ്സപ്പെടുത്തുന്നതായി വിശ്വസിച്ചപ്പോൾ അവസാനിച്ചു. 1819-ൽ വില്യം എഡ്വേർഡ് പാരി അതിലൂടെ കടന്ന് മെൽവിൽ ദ്വീപ് വരെ പോയി. 1930-കളിൽ ആരംഭിച്ച് 1950-കളുടെ അവസാനം വരെ നീണ്ടുനിന്ന കനേഡിയൻ സർക്കാർ നടത്തിയ വടക്കൻ കാനഡയുടെ വിപുലമായ ഒരു ഏരിയൽ മാപ്പിംഗ് പ്രോഗ്രാമിൽ ലാൻകാസ്റ്റർ സൗണ്ട് സമ്പൂർണ്ണമായി പര്യവേക്ഷണം ചെയ്യപ്പെട്ടു. മാപ്പിംഗ് പ്രോഗ്രാം പൂർത്തിയാക്കാൻ ഉപയോഗിച്ച വിമാനവും ഇതിനായി പരിവർത്തനം ചെയ്തെടുത്ത ഒരു ആവ്രോ ലാൻകാസ്റ്റർ ഇനത്തിലുള്ള രണ്ടാം ലോക മഹായുദ്ധകാലത്തെ ഒരു ഹെവി ബോംബർ ആയിരുന്നുവെന്നതും കേവലം യാദൃശ്ചികമായിരുന്നു.

  1. "Lancaster Sound". Geographical Names Data Base. Natural Resources Canada. Retrieved 2020-10-31.
  2. Sevunts, Levon (August 14, 2017). "Ottawa and Inuit agree on boundaries for Arctic marine conservation area". RCI - Radio Canada International. Retrieved September 22, 2017.
  3. "Toporama (on-line map and search)". Atlas of Canada. Natural Resources Canada. Retrieved 2020-10-31.
"https://ml.wikipedia.org/w/index.php?title=ലാൻകാസ്റ്റർ_സൗണ്ട്&oldid=3724412" എന്ന താളിൽനിന്ന് ശേഖരിച്ചത്