ലാസ്‍സ്ലോ വജ്ഡ (ഫിഗർ സ്ക്കേറ്റർ)

ഹംഗറിയിൽ നിന്നുള്ള ഫിഗർ സ്ക്കേറ്റർ

ഹംഗറിയിൽ നിന്നുള്ള ഒരു മുൻ ഫിഗർ സ്കേറ്ററാണ് ലാസ്‍സ്ലോ വജ്ഡ (ജനനം: 16 മെയ് 1954)[1]. പത്ത് തവണ ഹംഗേറിയൻ ദേശീയ ചാമ്പ്യനായിരുന്നു ഇദ്ദേഹം.[2] അഞ്ച് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും 1975 ലെ ലോക ചാമ്പ്യൻഷിപ്പിലും അദ്ദേഹം ആദ്യ പത്തിൽ ഇടം നേടി. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഐ‌എസ്‌യു ചാമ്പ്യൻഷിപ്പ് ഫലം ഡെൻ‌മാർക്കിലെ കോപ്പൻ‌ഹേഗനിൽ വച്ചുനടന്ന 1975 ലെ യൂറോപ്യൻ ഫിഗർ സ്ക്കേറ്റിംഗ് ചാമ്പ്യൻഷിപ്പിലാണ്. ഈ ചാമ്പ്യൻഷിപ്പിൽ അദ്ദേഹത്തിന് അഞ്ചാം സ്ഥാനം ലഭിച്ചു. 1976 ൽ ഓസ്ട്രിയയിലെ ഇൻ‌സ്ബ്രൂക്കിൽ നടന്ന വിന്റർ ഒളിമ്പിക്സിൽ ഹംഗറിയുടെ പതാകവാഹകനായി വജ്‌ഡ സേവനമനുഷ്ഠിച്ചു. മത്സരരംഗത്തുനിന്ന് നിന്ന് വിരമിക്കുന്നതിനു മുൻപ് നിർബന്ധമായും പങ്കെടുക്കേണ്ട കായികതാരങ്ങളുടെ പട്ടികയിൽ ഇദ്ദേഹം പത്താം സ്ഥാനത്തെത്തി.[1]

László Vajda
Personal information
പ്രതിനിധീകരിച്ച രാജ്യംHungary
ജനിച്ചത് (1954-05-16) 16 മേയ് 1954  (70 വയസ്സ്)
Budapest, Hungary
സ്കേറ്റിംഗ് ക്ലബ്BSE, Budapest

സ്കേറ്റിംഗ് പരിശീലകനായി വജ്‍ഡ പ്രവർത്തിച്ചിട്ടുണ്ട്. സോൾട്ട് കെറേക്കസ് ഇദ്ദേഹത്തിന്റെ വിദ്യാർത്ഥി ആയിരുന്നു.[3]

14 തവണ ജമ്പ് റോപ്പ് ലോക ചാമ്പ്യനായ[4] വിവിയൻ വജ്ഡ ഇദ്ദേഹത്തിന്റെ മകളാണ്.

മത്സര വിവരങ്ങൾ

തിരുത്തുക
അന്താരാഷ്ട്ര
ഇവന്റ് 1970 1971 1972 1973 1974 1975 1976 1977 1978 1979
ഒളിമ്പിക്സ് പിൻവലിച്ചു
ലോക ചാമ്പ്യൻഷിപ്പ് 16 മത് 13 11 മത് ഒൻപതാമത്
യൂറോപ്യൻ ചാമ്പ്യൻഷിപ്പ് 17 15 14 7 മത് ആറാമത് അഞ്ചാമത് എട്ടാമത് പത്താമത്
ദേശീയ
ഹംഗേറിയൻ ഒന്നാമത് ഒന്നാമത് ഒന്നാമത് ഒന്നാമത് ഒന്നാമത് ഒന്നാമത് ഒന്നാമത് ഒന്നാമത് ഒന്നാമത് ഒന്നാമത്

പരാമർശങ്ങൾ

തിരുത്തുക
  1. 1.0 1.1 "László Vajda". Sports Reference. Archived from the original on 2020-04-18.
  2. "MŰKORCSOLYÁZÁS MAGYAR BAJNOKAI" [Hungarian figure skating champions] (in Hungarian). Hungarian National Skating Federation. 11 December 2012. Archived from the original on 5 March 2016.{{cite web}}: CS1 maint: unrecognized language (link)
  3. Kerekes, Zsolt. "Skating: Amateur". zsoltadvice.com. Archived from the original on 22 June 2017. Retrieved 12 January 2016.
  4. "Vivien Vajda: 14-time Jump Rope World Champion!". Opening Doorz (in അമേരിക്കൻ ഇംഗ്ലീഷ്). 2019-02-20. Archived from the original on 2020-10-10. Retrieved 2020-10-06.