ഒരു അമേരിക്കൻ എഴുത്തുകാരനാണ് ലാറി കോളിൻസ് (ആംഗലേയം: Larry Collins) (സെപ്റ്റംബർ 14, 1929ജൂൺ 20, 2005). ഇന്ത്യൻ സ്വാതന്ത്ര്യത്തെ കുറിച്ച് ഡൊമിനിക് ലാപിയറുമായി ചേർന്ന് എഴുതിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ഗ്രന്ഥം ലോകശ്രദ്ധയാകർഷിച്ചതാണ്.

ലാറി കോളിൻസ്
ലാറി കോളിൻസ്.jpg
ലാറി കോളിൻസ്
ജനനം1929 സെപ്റ്റംബർ 14
അമേരിക്കയിലെ കണക്റ്റിക്കട്ട്
മരണം2005 ജൂൺ 20
ദേശീയതഅമേരിക്കൻ
തൊഴിൽഎഴുത്തുകാരൻ

ജീവിതംതിരുത്തുക

1929 സെപ്റ്റംബർ 14 ന് അമേരിക്കയിലെ കണക്റ്റിക്കട്ട് എന്ന സ്ഥലത്തു ജനിച്ചു. യെയ്ൽ (Yale) സർവ്വകലാശാലയിൽ നിന്ന് 1951 ൽ ബിരുദമെടുത്തു.[1] ആദ്യം പ്രോക്റ്റർ ആൻഡ് ഗാംബ്ൾ കമ്പനിയുടെ പരസ്യവിഭാഗത്തിൽ കുറച്ചുകാലം ജോലി ചെയ്തു. പിന്നീട് സൈന്യത്തിൽ ചേർന്നു. 1953-55 കാലയളവിൽ സഖ്യശക്തികളുടെ പാരീസിലുള്ള കാര്യാലയത്തിൽ ജോലി ചെയ്യുമ്പോഴാണ് ഡൊമിനിക് ലാപിയറെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. ഇരുവരും ചേർന്ന് 43 വർഷത്തിനിടെ അനേകം ഗ്രന്ഥങ്ങൾ രചിക്കുകയുണ്ടായി.

അവലംബംതിരുത്തുക

  1. Barker, Dennis (June 22, 2005). "Larry Collins". The Guardian. ശേഖരിച്ചത് July 22, 2018.

പുറംകണ്ണികൾതിരുത്തുക

വിക്കിചൊല്ലുകളിലെ ലാറി കോളിൻസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Portal:Arbor Day എന്ന താളിലുണ്ട്."https://ml.wikipedia.org/w/index.php?title=ലാറി_കോളിൻസ്&oldid=3502156" എന്ന താളിൽനിന്ന് ശേഖരിച്ചത്